24/10/08

അതിർത്തിയിലെ മരങ്ങൾഅതിരിൽ മുളയ്ക്കുന്ന
മരങ്ങളെ വളരാനനുവദിക്കരുത്
അപ്പുറത്തേക്കും ഇപ്പുറത്തേക്കും
തണൽ പരത്തി
ആകാശത്തേക്ക് തലയുയർത്തി
അത് വളർന്നാലപകടം.
അതിരിൽ വരച്ചിട്ടുള്ള നിബന്ധന
അനുസരിക്കില്ല മാമരം
അപ്പുറത്തേക്കും ഇപ്പുറത്തേക്കും
നനവു തേടി
മണ്ണിലാഴത്തിൽ വിരലുതാഴ്ത്തി
വേർ പടർന്നാൽ അപകടം.
നിറഞ്ഞു പൂത്തേക്കാം
മലിഞ്ഞു കായ്ച്ചേക്കാം
ഉറച്ച കാതലായ്
ഉരുക്കായ് വളർന്നേക്കാം
അവരുടേതും നമ്മുടേതുമല്ലെങ്കിൽ
ആർക്കാണതിൻ പ്രയോജനം.
അതിരിൽ മുളയ്ക്കുന്ന
മരങ്ങളെ വളരാനനുവദിക്കരുത്
അതിരുവിട്ട വളർച്ചയാൽ
മാഞ്ഞുപോയേക്കാം അതിർത്തികൾ

11 അഭിപ്രായങ്ങൾ:

 1. നിന്റെ മുറ്റത്തെ കണിക്കൊന്നയിലെ

  ഭംഗിയുള്ള പൂക്കള്‍

  എന്റെ മുറ്റത്തു വീഴുന്നു;

  ഇടയില്‍ വേലിയുള്ളതുകൊണ്ട്


  :)

  മറുപടിഇല്ലാതാക്കൂ
 2. അതിരിൽ മുളയ്ക്കുന്ന
  മരങ്ങളെ വളരാനനുവദിക്കരുത്
  അതിരുവിട്ട വളർച്ചയാൽ
  മാഞ്ഞുപോയേക്കാം അതിർത്തികൾ “

  ഹൊ.. ശക്തം... അസ്സലായി കെട്ടോ..

  മറുപടിഇല്ലാതാക്കൂ
 3. നന്നായിട്ടുണ്ട്‌ സനതന്‍ജീ

  മറുപടിഇല്ലാതാക്കൂ
 4. കൊള്ളാം, അപ്പോൾ ബദ്രി റൈനയ്ക്ക് മാത്രമല്ല കവിതയെഴുത്ത് വഴങ്ങുക അല്ലേ?

  -അതിർത്തിയിലെ ഒരു പാഴ്മരം

  മറുപടിഇല്ലാതാക്കൂ
 5. വേലികള്‍ക്കടിയിലൂടെ വേരുകള്‍ കൊണ്ട് കൈകോര്‍ക്കുന്ന മരങ്ങളുടെ സ്നേഹത്തെപ്പറ്റി എവിടെയോ വായിച്ചിരുന്നു. വിഭജനങ്ങള്‍ മാനുഷികമായ അപ്രസക്തി മാത്രമാണെന്ന്. ആരായിരുന്നു അത്... വിസ്ലോവാ ഷിംബോസ്ക?

  മറുപടിഇല്ലാതാക്കൂ
 6. അതിരില്ലാത്ത സ്നേഹം അന്യം നിക്കുന്നിടത്തോളം
  വേണം അതിർത്തികൾ; വേണ്ടാ അതിർത്തിയിലെ, എനിക്കും നിനക്കുമല്ലാത്ത മരങ്ങൾ

  നല്ല ആശയം. വരികളും

  മറുപടിഇല്ലാതാക്കൂ
 7. അതിരിൽ മുളയ്ക്കുന്ന
  മരങ്ങളെ വളരാനനുവദിക്കരുത്
  അതിരുവിട്ട വളർച്ചയാൽ
  മാഞ്ഞുപോയേക്കാം അതിർത്തികൾ

  സാര്‍വ ദേശീയമാകുന്നു
  അവരുടെ ദേശം അല്ലേ....

  മറുപടിഇല്ലാതാക്കൂ
 8. ലോകമെമ്പാടുമുള്ള 1000കണക്കിന്‌ മലയാളീകളെ കണ്ടെടുക്കുക

  നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നമുക്ക് ഒന്നായി ചേര്‍ന്ന് ഒറ്റ സമൂഹമായി ഒരു കുടക്കീഴില്‍ അണിചേര്‍ന്നിടാം. നിങ്ങളുടെ ചിന്തകളും വികാരങ്ങളും പരസ്പരം പങ്കു വയ്ക്കാന്‍ ആഗ്രഹിക്കുന്നുവോ ? ദയവായി ഇവിടെ ക്ലിക് ചെയ്യുക http://www.keralitejunction.com

  ഇതിന്‌ ഒപ്പമായി മലയാളീകളുടെ കൂട്ടായ്മയും ഇവിടെ വീക്ഷിക്കാം http://www.keralitejunction.com

  മറുപടിഇല്ലാതാക്കൂ