20/8/07

ഓണച്ചിന്തുകള്‍

ഒരു പുഞ്ചിരിയുടെ
ഇറയത്തു കൊളുത്തിയിട്ട
ഊഞ്ഞാലയായിരുന്നിട്ടും
നിന്റെ ചുണ്ടുകളെ
ഞാന്‍ കണ്ടില്ല....

നന്ത്യാര്‍വട്ടപ്പൂക്കളില്‍
കാറ്റു പിടക്കുന്നപോലെ
നോട്ടത്തിന്റെ പുടവകള്‍
ഞൊറിഞ്ഞുടുത്തിട്ടും
നിന്റെ കണ്ണുകളേയും...

ഓളം തല്ലുന്ന
വൈവശ്യങ്ങളുടെ
വയല്‍ത്തിരകളായിരുന്നിട്ടും
നിന്റെ നെഞ്ചിലേക്കൊന്നു
ഞാന്‍ മുങ്ങിയില്ല....

എങ്ങോട്ടും വിടാതെ,
എത്ര തൂത്തിട്ടും പൊഴിയാതെ,
പൊതിഞ്ഞു തൊത്തുന്ന
ഓണപ്പുല്ലു പോലെ
നിന്റെ പ്രണയം....

ജീവിതത്തിന്റെ
വെയില്‍ച്ചൂരിലേക്ക്
എന്നെയും വലിച്ചുകൊണ്ടോടിയ
നിന്റെ വളയിട്ട കയ്യുള്ള പ്രണയം....

അതുമാത്രം
അതുമാത്രമേ കണ്ടുള്ളു ഞാന്‍
അതുമാത്രമേ അറിഞ്ഞുള്ളു ഞാന്‍....

13 അഭിപ്രായങ്ങൾ:

 1. ഒരു പുഞ്ചിരിയുടെ
  ഇറയത്തു കൊളുത്തിയിട്ട
  ഊഞ്ഞാലയായിരുന്നിട്ടും
  നിന്റെ ചുണ്ടുകളെ
  ഞാന്‍ കണ്ടില്ല....

  നന്ത്യാര്‍വട്ടപ്പൂക്കളില്‍
  കാറ്റു പിടക്കുന്നപോലെ
  നോട്ടത്തിന്റെ പുടവകള്‍
  ഞൊറിഞ്ഞുടുത്തിട്ടും
  നിന്റെ കണ്ണുകളേയും...

  *************
  ഓണച്ചിന്തുകള്‍....

  മറുപടിഇല്ലാതാക്കൂ
 2. സനാതനന്‍‌ മാഷേ...
  ഓണച്ചിന്തുകള്‍‌ ഇഷ്ടമായി...
  :)

  ഓണാശംസകള്‍!

  മറുപടിഇല്ലാതാക്കൂ
 3. ഈ ലോകത്ത് എന്തെല്ലാം നടക്കുന്നു, എല്ലാം നാം കാണാതെ പോകുന്നു. ഓണമാണെന്നറിയുന്നത് ചിലപ്പോള്‍ കഴിഞ്ഞിട്ടായിരിക്കും,ഗള്‍ഫുകാരn

  മറുപടിഇല്ലാതാക്കൂ
 4. ഈ ലോകത്ത് എന്തെല്ലാം നടക്കുന്നു, എല്ലാം നാം കാണാതെ പോകുന്നു. ഓണമാണെന്നറിയുന്നത് ചിലപ്പോള്‍ കഴിഞ്ഞിട്ടായിരിക്കും,ഗള്‍ഫുകാരn

  മറുപടിഇല്ലാതാക്കൂ
 5. കൊള്ളാമല്ലോ
  ഈ ദിനാന്ത്യ കുറിപ്പുകള്‍ 

  മറുപടിഇല്ലാതാക്കൂ
 6. കൊള്ളമല്ലൊ സാര്‍...
  ഓണാശംസകള്‍..
  :)
  സുനില്‍

  മറുപടിഇല്ലാതാക്കൂ