22/8/07

പഴനീരാണ്ടി-ഒരു വായന

കുറേ മാസങ്ങള്‍ക്കു മുന്‍പ് മാതൃഭൂമി ആഴ്ച്കപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച പക്ഷി ഒരാകാശം എന്ന റഫീക് അഹമ്മദിന്റെ കവിതയെ കുറിച്ച് വി.സി.ശ്രീജന്‍ മാതൃഭൂമിയില്‍ തന്നെ എഴുതിയ ഹാഫ് ആന്‍ഡ് ഹാഫ് എന്ന വിവാദ ലേഖനത്തില്‍ പരാമര്‍ശിക്കുന്നു.
“കിളിയുമല്ല ഞാന്‍ മൃഗവുമായില്ല
ചരിത്രമായില്ല ഞാന്‍ കഥയുമായില്ല
കിനാവിന്‍ നേരത്താണുണര്‍ന്നിരുന്നത്
ഉറങ്ങിപ്പോയതോ പകല്‍ വെളിച്ചത്തില്‍”
നിയതമായ ഒരു ജാതിയില്ലാതിരിക്കുക എന്ന സ്വത്വസം‌ഘര്‍ഷത്തെ വരച്ചുവയ്ക്കാനാണ് അദ്ദേഹ ഈ കവിതയെ ഉദ്ധരിച്ചത്.

നിര്‍മ്മാണത്തിന്റെ പകുതിയില്‍ ദൈവം മറന്നുവച്ച് പിന്നീട് അതേപടി ജീവനൂതി പറത്തിവിട്ട ഈ വിചിത്ര ജന്തു-വവ്വാല്‍-നമ്മുടെ വിശ്വാസാവിശ്വാസങ്ങളുടെ സായന്തനങ്ങളെ വിഹ്വലമാക്കിക്കൊണ്ട് ഇപ്പോഴും ചിറകടിക്കുന്നു.

“പശുവല്ല പക്ഷിയല്ല
പാതിയായ പടപ്പിത്“
എന്നു ശിവകുമാര്‍ അമ്പലപ്പുഴയുടെ പഴനീരാണ്ടി വായിച്ചു തുടങ്ങുമ്പോള്‍ സ്വാഭാവികമായും ഞാന്‍ ഒരു
മാറ്റൊലിയോ മോഷണമോ ഒക്കെ ഭയന്നു.പക്ഷേ വായന താഴോട്ടു പോകുന്തോറും പഴനീരാണ്ടിയിലെ വവ്വാലിന് റഫീക്കിന്റെ വവാലില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു തലം കാണാന്‍ കഴിയും.ഈ വവ്വാല്‍ ചിറകടിക്കുന്നത് മൃഗവും പക്ഷിയും ആകാത്ത വേവിന്റെ ആകാശത്തിലല്ല മറിച്ച് ജീവിച്ച് കൊതിതീരാതെ ജീവിതത്തില്‍ നിന്നും മരണത്തിലേക്ക് അടര്‍ന്നു പോകുന്ന (ദുര്‍)ആത്മാക്കളാണ് വവ്വാലുകള്‍ എന്ന മിത്തിക്കല്‍ സൌന്ദര്യത്തിലാണെന്ന് എനിക്കു തോന്നുന്നു.

ആര്‍ക്കും പാടിയുറക്കാനും കൂടുകെട്ടിവളര്‍ത്താനും പറ്റാതെ, കാലം അടര്‍ന്ന് വീണുപോയ ജീവിതത്തിന്റെ മുള്ളിലവില്‍ നാളെയുംകൂടി ജീവിക്കാന്‍ കഴിഞ്ഞെങ്കില്‍ എന്ന നാണംകെട്ട കൊതിയുടെ കൊമ്പില്‍ തലകീഴായെങ്കില്‍ അങ്ങനെ ഞാനുണ്ടല്ലോ എന്നു സമാധാനിക്കുന്ന ദുരന്താത്മാക്കള്‍ എന്ന മിത്ത്.വിലകാപ്പെട്ടതേത് വിഷംതീണ്ടിയതേത് എന്ന് വേവലാതിപ്പെടതെ എല്ലാ പഴങ്ങളും ഒരുപോലെ ചവച്ച് ഉള്ളുകൊണ്ട് പഴുത്തുള്ളതിന്റെയൊക്കെ ഉള്ളറിയാന്‍ കൊതിക്കുന്ന പഴനീരാണ്ടി.ഇതു വെറും വവ്വാലോ,ഞാനും നിങ്ങളും ഉള്‍പ്പെട്ട വിഷംതീണ്ടിയതെങ്കിലും വിലക്കപ്പെട്ടെതെങ്കിലും ജീവിതത്തിന്റെ എല്ലാ കനികളെയും ഭുജിക്കാന്‍ ആര്‍ത്തിപിടിച്ച,ഒരിക്കലും ജീവിക്കാനുള്ള കൊതിയടങ്ങാത്ത പുരുഷാരമോ?

5 അഭിപ്രായങ്ങൾ:

 1. ശിവകുമാര്‍ അമ്പലപ്പുഴയുടെ പഴനീരാണ്ടി-ഒരുവായന.ബ്ലോഗില്‍ വന്നിട്ടുള്ളതില്‍ വളരെ ശ്രദ്ധാപൂര്‍വമുള്ള ഒരു വായന അര്‍ഹിക്കുന്ന ഒരു കവിതയാണിത് എന്നെനിക്കു തോന്നുന്നു.

  മറുപടിഇല്ലാതാക്കൂ
 2. നിലനില്‍പ്പിനു് അനിവാര്യമായ സ്വാര്‍ത്ഥത ആദ്യം തനിക്കുചുറ്റും പലതരം കളകള്‍ മുളപ്പിക്കുന്നു‍. പിന്നെ കളകള്‍ മനുഷ്യനെ മൂടുന്നു, അടിമയാക്കുന്നു. സത്യം ലോകത്തില്‍ എന്നും നിരോധിക്കപ്പെട്ടിരുന്നു! ഇതു് എന്റെ അഭിപ്രായം. എഴുത്തിനു് നന്ദി!

  മറുപടിഇല്ലാതാക്കൂ
 3. vaayichu Sanathanaa... thaankalude nireekshanam krithyamaanu ennu parayunnathil santhosham. Ithra aduthu kavithaye parichayikkunnavar undakunnathu aere nallathu, ennu parayuvaan aagrahikkunnu.

  മറുപടിഇല്ലാതാക്കൂ
 4. വ്യാസഭഗവാന്‍ പണ്ടേ നിരീക്ഷിച്ച ജീവി.അശ്വഥാമാവിനു യുദ്ധതന്ത്രം കാണിച്ചു കൊടുത്തവന്‍.പരിണാമത്തില്‍ ഇതിഹാസ സമാനന്നയ ജന്തു.നല്ല കവിത

  മറുപടിഇല്ലാതാക്കൂ