8/10/07

ഭക്തന്‍വാവടുത്താല്‍
വിളിതുടങ്ങും
അമ്മ.

ഉരുക്കു കാലുകള്‍ക്കിടയില്‍
കഴുത്തു ചേര്‍ത്തുകെട്ടി
മൂക്കണയില്‍ എതിര്‍പ്പുകളെ
തളച്ച്,വാലുവളച്ച്
മുതുകില്‍ പിടിച്ചുകൊടുക്കും
അച്ഛന്‍.

ഉറയിട്ടൊരു മുട്ടന്‍ കൈ
മുട്ടോളം താഴ്ത്തി
ഭോഗിക്കും
അയാള്‍.

തണുത്ത ബീജത്തിന്റെ
വിത്തു കുത്തിക്കഴിഞ്ഞാല്‍
കഴുകിത്തുടക്കാന്‍
സോപ്പും ടവ്വലുമായി
അരികിലുണ്ടാകും
ഞാനും.

വാവുകളില്‍ പിന്നെ
വിളിക്കാതുറങ്ങും.
പത്താം മാസം
പെറും.

ആണ്‍ കുഞ്ഞെങ്കില്‍
വരും
അറവുകാരന്‍.

പിന്നെ പാലെല്ലാം
എനിക്ക്
അതു കുടിച്ചു കുടിച്ച്
ഞാനൊരമ്മ ഭക്തനായി....

15 അഭിപ്രായങ്ങൾ:

 1. പശൂന്റെ ആസ‌ന‌ത്തില്‍ കൈയ്യിട്ട് മൃഗഡോക്ട‌‌ര്‍ ഇപ്പ‌റഞ്ഞ കലാപരിപാടികളൊക്കെ കാണിയ്ക്കുന്നതിന് ഞാനും അസിസ്റ്റ് ചെയ്തിട്ടുണ്ട്. പക്ഷേ.. അതൊരു കവിത‌യായി മാറിയതുകണ്ട് അന്ത‌ം വിടുന്നു ഞാന്‍ സ‌നാത‌‌ന്‍. ആ പാ‌ല്‍ അമ്മ‌യുടെ സ്നേഹമായിരുന്ന‌ല്ലോ. ഭക്തനാവാതെ വ‌യ്യ.

  ന‌ന്നായി.

  മറുപടിഇല്ലാതാക്കൂ
 2. :). എവിടെയോ വച്ച് പശു ഓടിപ്പോയി. ഒന്നു നോക്കു

  മറുപടിഇല്ലാതാക്കൂ
 3. ഏത് കോണില്‍ നിന്ന് വീക്ഷിക്കണം എന്നൊന്ന് ആലോചിക്കട്ടെ. വിശദമായി വീണ്ടും കാണാം.

  ഓഫ്: ഫോട്ടോയില്‍ ആരാ?

  മറുപടിഇല്ലാതാക്കൂ
 4. ആ പാല്‍ അമ്മയുടെ സ്നേഹമല്ല നിഷ്കളങ്കാ,ഒരു പാവം ജന്തുവിനോടുള്ള വഞ്ചനയുടെ പ്രതിഫലമാണ്.
  ഒരാളേ..തീര്‍ച്ചയായും പശു ഓടിപ്പോകണം എന്ന് ഞാന്‍ ഉദ്ദേശിച്ചിരുന്നു.കണ്ടുപിടിക്കേണ്ടത് ഞാനല്ല.ഒന്നു നോക്കൂ.
  കിനാവേ..നന്ദിപ്രകടനങ്ങളില്‍ വിശ്വസിക്കുന്നില്ല ഞാന്‍ സ്നേഹം തരാം..
  ഫോട്ടോയില്‍ ഞാന്‍ തന്നെ

  മറുപടിഇല്ലാതാക്കൂ
 5. സനാതനന്‍

  ഇഷ്ടമായി.....തുടരട്ടെ...ഈ അക്ഷര പ്രയണം...

  അഭിനന്ദനങ്ങള്‍

  നന്‍മകള്‍ നേരുന്നു

  മറുപടിഇല്ലാതാക്കൂ
 6. സനാതനാ.. തെറ്റിവായിച്ച‌തിനും താങ്ക‌ളുദ്ദേശിച്ച അ‌ര്‍ത്ഥ‌ം കാണാഞ്ഞതിനും ക്ഷ‌മിയ്ക്കൂ. കിനാവിന്റെ "ഭക്തന്‍- ഒരു വായന " ക‌ണ്ടു. വ‌ള‌രെ നന്ദി. ല‌ളിതമായ, വാക്കാല‌‌ര്‍ത്ഥ‌ം മ‌നസ്സിലാവുന്ന കവിതാവായ‌ന‌യില്‍ നിന്നും വേറിട്ടൊന്നില്‍ പ‌രിച‌യം തീരെക്കുറ‌വ്.

  മറുപടിഇല്ലാതാക്കൂ
 7. വ്യവസ്ഥകളെ തച്ചുടയ്ക്കുന്ന ഒരു കവിത.ഇക്കോ-പൊളിറ്റിക്കല്‍ എന്ന് ചേര്‍ത്തു പറയുവാന്‍ തോന്നുന്നു.

  മറുപടിഇല്ലാതാക്കൂ
 8. അവസാന ഖണ്ഡിക കവിതയിലേക്ക് കൊളുത്തിയിടു.

  മറുപടിഇല്ലാതാക്കൂ
 9. വളരെ വ്യത്യസ്‌ത്തമായൊരു അനുഭൂതി തന്നു താങ്കളുടെ കവിത.
  ഓരോ ഭക്തിക്കു പിറകിലും ഒരു കുരുതിയുടെ ചോരപ്പാടുകളുണ്ടാകാം അല്ലേ. വാവടുക്കുമ്പോളുയരുന്ന ആസക്തിയിലേക്ക് ഉറയിട്ടൊരു മുട്ടന്‍ കൈയിന്റെ കിരാത ഭോഗം സമ്മാനിക്കുന്ന നമുക്ക് മനസ്സാക്ഷിക്കുത്തു പാടില്ലല്ലോ. നമ്മള്‍ മനുഷ്യരും, അവ വെറും മൃഗങ്ങളും...

  മറുപടിഇല്ലാതാക്കൂ
 10. സത്യം ... നമ്മള്‍ കാണാതെ കാണുന്ന എത്രയെത്ര ക്രൂരതകള്‍.അറിവിന്റെ വാതിലുകള്‍ അടച്ച് ജീവിക്കാന്‍ വിധിക്കപെട്ടു പോയി. മനുഷ്യന്‍ ആയി പോയില്ലേ

  മറുപടിഇല്ലാതാക്കൂ
 11. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 12. 8 വര്ഷം മുന്നേ എഴുതിയ വരികള്‍ , ഇന്ന് കൂടുതല്‍ പ്രസക്തമായി തോന്നുന്നു , ആശംസകള്‍

  മറുപടിഇല്ലാതാക്കൂ