18/11/07

വ്യവസ്ഥ

ഞാനിരിക്കുന്ന
പാറപ്പുറത്തുതാന്‍
നീയുമിരിക്കണം

എന്റെ മൂലത്തിലെ
പാറത്തഴമ്പു നിനക്കു-
മുണ്ടായിരിക്കണം

ഞാന്‍ വിളിക്കുമ്പോലെ
കുംഭ നിറഞ്ഞാല്‍
‍ഓരി വിളിക്കണം

ഓരോ സ്വരത്തിലും
പാറച്ച ജീവിതം
കോരിയൊഴിക്കണം

ചന്ദ്രോദയത്തില്‍
കുരക്കണം സൂര്യനെ-
ക്കണ്ടാലൊളിക്കണം.

പാറയോ പൃഷ്ഠമോ
എന്നൊരാശങ്കയില്‍
പാറയും കൂടിക്കുഴങ്ങണം.

6 അഭിപ്രായങ്ങൾ:

 1. എന്റെ മൂലത്തിലെ
  പാറ്ത്തഴമ്പു
  നിനക്കുമുണ്ടാകണം
  എന്നതാണ് വായനാസുഖം നല്‍കുന്നത്.
  ശരിക്കും നല്ല കവിത.അഭിനന്ദനങ്ങള്‍.

  മറുപടിഇല്ലാതാക്കൂ
 2. puthiyakavithakkarum pazhayakavithakkarum thammil kalahikkunnathu kond ingane chillara gunangalum ond :)

  മറുപടിഇല്ലാതാക്കൂ
 3. നല്ല വരികള്‍.അഭിനന്ദനങ്ങള്‍.

  മറുപടിഇല്ലാതാക്കൂ
 4. മനോഹരമായ കവിത.
  ഓഫ്: ഈ പാറയിലല്ലേ പത്രോസ് എന്ന പള്ളി പണ്ട് പണീയിക്കപ്പെട്ടത്? :)

  മറുപടിഇല്ലാതാക്കൂ