27/11/07

തിരക്കഥ

ചോരയുടെ നൂറുവേരുകള്‍
ഒരു ഹൃദയം
ഓര്‍മ്മയുടെ പഴയ ഗോപുരം
ജീവിതം
പകലിന്റെ ഞാറ്റുകറ്റകള്‍
രാത്രിയുടെ വയല്‍
ഉറക്കം ഒരു കലപ്പ

ജനാല ഈ മുറിയുടെ
പാതിയടഞ്ഞ കണ്ണുകള്‍
‍വെളിയില്‍
മഞ്ഞുവീശുന്ന മരച്ചില്ല
ചില്ലയില്‍
ഒരു വിമാനത്തിന്റെരോദനം.
ഞാന്‍
ഒറ്റഷോട്ടുള്ളചലച്ചിത്രം

വെളിയില്‍
നിറയെ നിലാവുള്ള ചന്ദ്രന്‍
മഞ്ഞില്‍
കെട്ട പാലുപോലെ അതിന്റെ ഗന്ധം
പിന്നില്‍
ആരോ പാടുന്നസങ്കടം
ഉള്ളില്‍
ഒറ്റഷോട്ടുള്ളചലച്ചിത്രം.

ആഗ്രഹത്തിന്റെ നൂറുവിരലുകള്‍
ഒരു മനുഷ്യന്‍
നിഴലുകളുടെ വെറും കടലാസ്
വെളിച്ചം
പാതകളുടെ ആത്മകഥ
യാത്രകളുടെ ചരിത്രം.
സ്വപ്നം (ഒരു ഫെയ്ഡ് ഇന്‍)

4 അഭിപ്രായങ്ങൾ:

 1. സനാതനന്‍

  അക്ഷരങ്ങളുടെ അഴകിലൊരു തിരക്കഥ

  ഈ വരികള്‍ മനോഹരം...

  വെളിയില്‍
  നിറയെ നിലാവുള്ള ചന്ദ്രന്‍
  മഞ്ഞില്‍
  കെട്ട പാലുപോലെ അതിന്റെ ഗന്ധം
  പിന്നില്‍
  ആരോ പാടുന്നസങ്കടം
  ഉള്ളില്‍
  ഒറ്റഷോട്ടുള്ളചലച്ചിത്രം.


  നന്‍മകള്‍ നേരുന്നു

  മറുപടിഇല്ലാതാക്കൂ
 2. ആഗ്രഹത്തിന്റെ നൂറുവിരലുകള്‍
  ഒരു മനുഷ്യന്‍
  നിഴലുകളുടെ വെറും കടലാസ്
  വെളിച്ചം
  ചിന്തിക്കപ്പെടേണ്ട വിഷയം..
  നന്നായിരിക്കുന്നു, സനാതന

  മറുപടിഇല്ലാതാക്കൂ