1/12/07

വാടക

“ഉള്ളിലുള്ളതെന്താണ്?
എനിക്കൊന്നു കാണണം”

“അന്യര്‍ക്ക് ഉള്ളിലേക്ക്
പ്രവേശനമില്ല”

“അതിനു ഞാന്‍
അന്യനല്ലല്ലോ.
ഈ കാണുന്നതൊക്കെ
എന്റേതല്ലേ ?
ഞാന്‍ തിന്നും
കുടിച്ചും വളര്‍ത്തിയ
എന്റെ കൈകാലുകള്‍,
കുളിപ്പിച്ചൊരുക്കി
ഉടുപ്പിട്ട എന്റെ ശരീരം”

“നീ വെറും ഉടമ,
ഞാനാണു താമസക്കാരന്‍.
വാടകവീട്ടില്‍ ഉടമക്കും
ഉമ്മറം വരെ മാത്രമേ
അനുവാദമുള്ളു.”

“അങ്ങനെയെങ്കില്‍
വാടകയെവിടെ ?
എടുക്കു വാടക.
അല്ലെങ്കില്‍
ഇറങ്ങു വെളിയില്‍”

“എങ്കില്‍
ഇതാ പിടിച്ചോ
ഒരു കവിത”

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ