29/12/07

ബേനസീര്‍

ബേനസീര്‍,
നീ മരിച്ചു.
നീയിനി ശബ്ദിക്കരുത്.

ബേനസീര്‍,
നിന്നെ ഞങ്ങള്‍
വധിച്ചു.
നീയിനി ശബ്ദിക്കരുത്.

ബേനസീര്‍
നിന്നെ ഞങ്ങള്‍
അടക്കം ചെയ്തു
നീയിനി ശബ്ദിക്കരുത്.

ബേനസീര്‍,
പറഞ്ഞതു കേട്ടില്ലേ
നീയിനി ശബ്ദിക്കരുത്.
ശബ്ദിക്കരുതെന്ന്.......
ശബ്ദിക്കരുത്‌്‌്‌്‌്‌്
-
ബേനസീര്‍‌ര്‍‌ര്‍‌ര്‍‌ര്‍....
ബേനസീര്‍‌ര്‍‌ര്‍‌ര്‍‌ര്‍....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ