31/12/07

കടലല്ല ഞാന്‍

തിര ഇല്ല,
തീരത്തടിയാന്‍ പളുങ്കില്ല,
ഉള്ളില്‍ ജലകന്യയില്ല,
കാലങ്ങള്‍ കൊടിപാറി,
ലോകങ്ങള്‍ വെല്ലുന്ന
കൂറ്റന്‍ പടക്കപ്പലില്ല.
ആഴമില്ലാകാശമതിരില്‍
മുത്തുന്നില്ല, ആഡ്യമാം
പുലരിയുടെ പുടവയില്ല.

അറിയുന്നു ഞാന്‍ വെറും
പൂവിന്റെ പോളയില്‍
തങ്ങിയ മഴവെള്ളമല്ലോ.

അറികയെന്നാലുമിന്നൊരു
കുരുവിയെന്നെക്കുടിച്ചു
ദാഹം തീര്‍ത്തുപോയി.
ചുണ്ടിലൊരു ചിരിയുമായ്
ചിറകടിക്കും‌മുന്‍പതിന്‍
കണ്ണില്‍ ഞാന്‍ കണ്ടു,
ഒരു സൂര്യനെന്നിലും
തട്ടിത്തിളങ്ങുന്ന കാഴ്ച.

5 അഭിപ്രായങ്ങൾ:

 1. നല്ല വരികള്‍..
  അഭിനന്ദനങ്ങള്‍.

  പുതുവത്സരാശംസകള്‍

  മറുപടിഇല്ലാതാക്കൂ
 2. അഴുക്കടിഞ്ഞ കോടിഗാലണ്‍ വെള്ളത്തേക്കാള്‍ ദാഹം തീര്‍ത്ത ഈ ബ്ലോഗുകവിത ഞാന്‍ കൊക്കാലെടുക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 3. ഞാനൊഴുക്കിയ കണ്ണുനീര്‍ ഭൂമിയില്‍ ലവണങ്ങളായടിയുമ്പോഴാണ്‌ എന്നില്‍ അസ്തിത്വം കൈവരുന്നത്‌.

  മറുപടിഇല്ലാതാക്കൂ
 4. ചുണ്ടിലൊരു ചിരിയുമായ്,ചിറകടിക്കും‌മുന്‍പതിന്‍
  കണ്ണില്‍ ഞാന്‍ കണ്ടു,ഒരു സൂര്യനെന്നിലും
  തട്ടിത്തിളങ്ങുന്ന കാഴ്ച.
  ...ഈ വരികള്‍ നന്നായി....കവിത കൊള്ളാം..

  മറുപടിഇല്ലാതാക്കൂ
 5. കട്ലിനു തീര്‍ക്കാന്‍ പറ്റാത്ത ദാഹമായിരുന്നു അതു

  മറുപടിഇല്ലാതാക്കൂ