12/3/08

കുപ്പത്തൊട്ടി

കുപ്പത്തൊട്ടീ
ലോകത്തെ മുഴുവന്‍
വെടിപ്പാക്കാമെന്നു നീ
വാ പൊളിച്ചിരിക്കുന്നില്ലയോ
നിന്റെ വായിലേക്ക്‌
തള്ളുന്നതൊക്കെയും
നീ വിഴുങ്ങുന്നില്ലയോ
വാടിയ പൂ
ചൂടിയ പൂ
ചൂടാറുംമുന്‍പ്‌ ആറാടിയപൂ
ചുട്ടതും
ചുടാത്തതും
കെട്ടതും കെടാത്തതും
കെട്ടുപൊട്ടിപ്പൊലിഞ്ഞതും
പെറ്റതും,പെറാത്തതും
പെറാതിരിക്കാനണിഞ്ഞതും
പൊറാട്ടുനാടകങ്ങളും
കുപ്പത്തൊട്ടീ
നീ വിഴുങ്ങുന്നില്ലയോ
കെട്ട നാറ്റം നീ പുഴുങ്ങുന്നില്ലയോ
തള്ളട്ടയോ ഞാനെന്നെ
കുപ്പത്തൊട്ടീ നിന്റെ
നിത്യ നിതാന്തമാം
വിശപ്പിനുള്ളില്‍,
കണ്ണില്ലാത്തവനേ
കാതില്ലാത്തവളേ
മൂക്കില്ല്ലാത്തവനേ
നാക്കില്ലാത്തവളേ
കയ്യില്ലാത്തവനേ
കാലില്ലാത്തവളേ
തവളേ
തവളേ

17 അഭിപ്രായങ്ങൾ:

 1. എത്ര തള്ളിയിട്ടും സനാ.. ഇവിടെയൊന്നും വൃത്തിയാവുന്നില്ലല്ലോ... പിന്നെയും പാഞ്ഞുകയറുന്നത്‌ കുപ്പതൊട്ടിയുടെ നെഞ്ചതേക്കുതന്നെയാണ്‍ല്ലോ....

  ഉഗ്രനെഴുത്ത്‌!

  മറുപടിഇല്ലാതാക്കൂ
 2. ഹോ! ജീവിതം
  വാക്കുകള്‍....അറ്റന്‍ഷന്‍!
  കുപ്പത്തൊട്ടീ.........
  നല്ല കവിതേ...........

  മറുപടിഇല്ലാതാക്കൂ
 3. തള്ളട്ടയോ ഞാനെന്നെ
  കുപ്പത്തൊട്ടീ നിന്റെ
  നിത്യ നിതാന്തമാം
  വിശപ്പിനുള്ളില്‍

  :)

  അങ്ങിനെയെങ്കിലും കുപ്പത്തൊട്ടിക്കൊരു കൂട്ടാകട്ടെ>
  എന്നെ തല്ലാന്‍ വരണ്ട, ഞാനിവിടില്ല.

  മറുപടിഇല്ലാതാക്കൂ
 4. നമ്മളൊക്കെ പ്രകൃതിയുടെ വെറും പാഴ്മരങ്ങള്‍ മാത്രം

  മറുപടിഇല്ലാതാക്കൂ
 5. ചില ടെക്നിക്കുകള്‍ക്ക് പ്രാധാന്യം കൊടുത്ത് കവിതയുടെ മൂര്‍ച്ച ഒടുവില്‍ അല്പം കുറഞ്ഞ പോലെ..

  എങ്കിലും നന്നായി.. ആശയവും.

  മറുപടിഇല്ലാതാക്കൂ
 6. അജ്ഞാതന്‍2008, മാർച്ച് 13 3:42 PM

  കുപ്പത്തൊട്ടീ
  നീ വിഴുങ്ങുന്നില്ലയോ
  കെട്ട നാറ്റം നീ പുഴുങ്ങുന്നില്ലയോ

  ഈ ഭാഗം കഴിഞ്ഞ് മറ്റൊരു കവിതയെന്ന് തോന്നി.

  അതുവരെ ഭയങ്കരായി ഇഷ്ടപെട്ടു. ബാക്കി ഭയങ്കരമില്ലാതെയും :)

  മറുപടിഇല്ലാതാക്കൂ
 7. അജ്ഞാതന്‍2008, മാർച്ച് 13 3:46 PM

  ബൈ ദ വേ ഇത് മരണമോ ജീവിതമോ........ എന്റെ ഇന്നത്തെ ദിവസം പൊയിക്കിട്ടി :(

  മറുപടിഇല്ലാതാക്കൂ
 8. ഇത്രമേല്‍ നിലവിളിച്ചാല്‍ കുഴൂര്‍ വിത്സനായിപ്പോകും ഏതു കവിതയും :)

  മറുപടിഇല്ലാതാക്കൂ
 9. തള്ളട്ടയോ ഞാനെന്നെ
  കുപ്പത്തൊട്ടീ നിന്റെ
  നിത്യ നിതാന്തമാം
  വിശപ്പിനുള്ളില്‍,
  സനാ, നീ വരികള്‍ കൊണ്ട്ട് നീ വീണ്ടും വീണ്ടും ഞെട്ടിക്കുകയനല്ലോ

  മറുപടിഇല്ലാതാക്കൂ
 10. മനുഷ്യന്റെ മനസ്സല്ലേ മാഷേ ഉദ്ദേശിച്ചത്? അതല്ലേ അവസാനം തവളേ തവളേ എന്നു വിളിച്ചത്?

  മറുപടിഇല്ലാതാക്കൂ
 11. ഒന്നിലുമൊന്നിലുമൊതുക്കാതെ സനലിന്റെ ചില സമയത്തെ എഴുത്ത്‌.... കുരുക്കിട്ട്‌ തരുന്നു ചിന്തയ്ക്ക്‌...
  ഒരച്ച്‌ കൊണ്ട്‌ അക്ഷരങ്ങളെത്ര എഴുതി

  കവിതയ്ക്ക്‌ പല തലങ്ങളുണ്ടെന്ന് തോന്നുന്നു... ആഴങ്ങളും

  മറുപടിഇല്ലാതാക്കൂ
 12. “കുപ്പത്തൊട്ടി”
  പറഞ്ഞു പറഞ്ഞ് പദങ്ങള്‍ക്കിടയില്‍ പരിശുദ്ധീകരിക്കപ്പെടുന്നു....

  മറുപടിഇല്ലാതാക്കൂ
 13. കവിത വളരെ നന്നായിരിക്കുന്നു, ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 14. കുപ്പത്തൊട്ടി..
  കുപ്പത്തൊട്ടി തന്നെ..
  നല്ലെഴുത്ത്..ഭാവുകങ്ങള്‍ നേരുന്നു

  www.ettavattam.blogspot.com

  മറുപടിഇല്ലാതാക്കൂ