25/3/08

കുബ്ബൂസ്

ആഹാരത്തിന്റെ
രാഷ്ട്രീയം എന്ന
കാവ്യമീമാംസയില്‍
കുബ്ബൂസിനെക്കുറിച്ചും
കവിതയുണ്ട്‌

പപ്പടം മുതല്‍
പരിവട്ടം വരെയുള്ള
വിശപ്പിന്റെ എല്ലാ
വ്യാപ്തങ്ങളേയും
ഒരു റിയാലിന്റെ
ഒറ്റവട്ടം കൊണ്ട്‌
ഓര്‍മ്മിപ്പിക്കുന്നു
കുബ്ബൂസ്‌.

മഗല്ലനും
മലയാളിയും
കണ്ടെത്തിയ
വൃത്തപരിധികള്‍
കുബ്ബൂസിലൊന്നിക്കുന്നു
എന്നു തോന്നും.

റിയാദ്‌-തിരുവനന്തപുരം-
റിയാദ്‌ എന്ന
സ്വസ്ഥതക്കേടിന്റെ
ചുറ്റളവിലേക്ക്‌
ദഹിച്ചുചേരും മുന്‍പ്‌
പറയൂ കുബ്ബൂസേ

ഇനിയും
പരത്തിയിട്ടില്ലാത്ത
ഉരുളകളാണോ
നക്ഷത്രങ്ങള്‍ക്ക്‌ ചുറ്റും
കറങ്ങി നടക്കുന്നത്‌ ?


*അറബിനാട്ടിലെ റൊട്ടി

15 അഭിപ്രായങ്ങൾ:

 1. എത്ര വിശപ്പുകളും ഉണ്ടാവും അതിനു ചുറ്റും ഉരുണ്ടു നടക്കുവാന്‍..

  കവിത നന്നായി എന്ന് ആവര്‍ത്തിക്കുന്നില്ല..

  മറുപടിഇല്ലാതാക്കൂ
 2. പപ്പടം മുതല്‍
  പരിവട്ടം വരെയുള്ള
  വിശപ്പിന്റെ എല്ലാ
  വ്യാപ്തങ്ങളേയും
  ഒരു റിയാലിന്റെ
  ഒറ്റവട്ടം കൊണ്ട്‌
  ഓര്‍മ്മിപ്പിക്കുന്നു
  കുബ്ബൂസ്‌.

  സത്യം...

  ഏതു വിശപ്പിനെയും അടക്കുന്ന 1 റിയാലിന്റെ പുണ്യം..

  നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

  മറുപടിഇല്ലാതാക്കൂ
 3. കുബ്ബൂസ് = അറബിനാട്ടിലെ റൊട്ടി.
  റൊട്ടിക്കുവേണ്ടിയുള്ള അലച്ചിലിലാണ് ഞാനും. വിശപ്പ് അതാണിവിടെ പ്രശ്നം. കച്ചവടത്തിന് കടല്‍മാര്‍ഗം അന്വേഷിച്ചിറങ്ങിയ മഗല്ലനും പട്ടിണി-പരിവട്ടങ്ങളില്‍ നിന്ന് പപ്പടരുചിയിലേക്ക് ജീവിതമാര്‍ഗ്ഗം തേടിയിറങ്ങുന്ന ഞാനും (മലയാളിയും\പ്രവാസി) തുടങ്ങിയേടത്ത് അവസാനിക്കുന്ന, നാണയവട്ടത്തെ അനുസ്മരിപ്പിക്കുന്ന ജീവിതചക്രത്തിലൂടെ കടന്നുപോകുമ്പോളും ആത്യന്തികമായി അന്വേഷിക്കുന്നത് ഒന്നു തന്നെയാണ്. ഭൂമി ഉരുണ്ടതാണെന്ന കണ്ടെത്തല്‍ ആകസ്മികമായി വന്നു ചേരുന്നു. ഇനിയും പരത്തിയിട്ടില്ലാത്ത, പരത്തപ്പെടേണ്ടിയിരിക്കുന്ന, കുഴച്ചുവെക്കപ്പെട്ട കുബ്ബൂസിനുള്ള ഉരുളകളല്ലേ സൂര്യനുചുറ്റും വലംവെച്ചുകൊണ്ടേയിരിക്കുന്നതെന്ന് ഞാനും സന്ദേഹപ്പെടുന്നു. വിമാനടിക്കറ്റിലെഴുതിവെച്ചപോലെ ബഹറിന്‍-നെടുംബാശേരി‍-ബഹറിന്‍‍ (ആത്യന്തികമായി ശൂന്യത-ജീവിതം-ശൂന്യത) എന്ന ബദ്ധപ്പാടിനൊടുവില്‍ എരിഞ്ഞുതീരുന്നതിനുമുമ്പ് പരമാവധി കുബ്ബൂസ് ശേഖരിക്കട്ടെ ഞാനും, എനിക്കതിനാവില്ലെങ്കിലും.

  മറുപടിഇല്ലാതാക്കൂ
 4. സനാതനം, മൂന്നു ദിര്‍ഹം വരെയാണ് 'യുഎഇ' ല്‍ ഇതിന്റെ വില.കഴിക്കുമ്പോള്‍ ചിലപ്പോഴെല്ലാം എരിഞ്ഞമര്‍ന്ന ഒരു നക്ഷത്രത്തിന്റെ മൊരുമൊരുപ്പുണ്ട്. കവിത കൊള്ളാം...ഭാവുകങ്ങള്‍.

  മറുപടിഇല്ലാതാക്കൂ
 5. കുബ്ബൂസിന്റെയും റിയാലിന്റെയും വ്യാപ്‌തം അളക്കുന്നതു പോലെ
  മലയാളിയുടേയും
  വിശപ്പിന്റെയും
  വ്യാപ്‌തം അളക്കാന്‍ ശ്രമിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 6. വായിച്ചു. ഇഷ്ടമായി..
  ആഹാരത്തിന്റെ
  രാഷ്ട്രീയം

  മറുപടിഇല്ലാതാക്കൂ
 7. സനാതനാ,
  വായിച്ചു വായിച്ചു വായിച്ചു
  കാരയ്ക്കയും ഇളനീരും
  കുബ്ബൂസും...ഒരേതൂവല്‍ പക്ഷികള്‍
  ഇഷ്ടമായി
  പ്രവാസം മടുക്കുന്നോ?

  മറുപടിഇല്ലാതാക്കൂ
 8. സനതനന്റെ കവിതകള്‍ മണ്ണും മസ്സും ചേര്‍ന്ന വിപ്ലവങ്ങളാണ്‌...
  താനെപ്പോഴും വേറിട്ട്‌ നില്‍ക്കും

  വരാം

  മറുപടിഇല്ലാതാക്കൂ
 9. കുബ്ബൂസ്‌ പ്രവാസിയുടെ അന്നമാണ്‌.

  കബ്ബൂസില്ലാതെ ഒരു പ്രവാസിക്കും അറേബ്യയില്‍ ദിനങ്ങളില്ല.

  ഞങ്ങളിവിടെ അത്‌ തിന്നാനും, മൂടാനും, പാത്രങ്ങളില്ലാത്തപ്പൊ വിളബി കഴിക്കാനും ഉപയോഗിക്കുന്നു...

  ചിരി വരുന്നൊ...
  നമ്മളെ ശാപം..

  മറുപടിഇല്ലാതാക്കൂ
 10. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 11. ഗള്‍ഫില്‍ ജീവിച്ചിട്ടില്ലാത്തതുകൊണ്ട്‌ മുഴുവനായി ആസ്വദിക്കാന്‍ പറ്റിയില്ല..

  മറുപടിഇല്ലാതാക്കൂ
 12. എന്നും കാണുന്നതാണ്.
  എന്നിട്ടും ഞാന്‍ നിന്നിലെ കവിതകണ്ട് എങ്ങനെ വിശന്നവനായി.

  മറുപടിഇല്ലാതാക്കൂ
 13. റൊട്ടിക്കുള്ള കറക്കത്തിലാണല്ലോ സനാ. പരന്ന റൊട്ടി എന്ന ഉരുളക്കു ചുറ്റുമാണ് ജീവിതം കറങുന്നത്.


  എന്തോ അറിയില്ല പങ്കജ് ഉദാസിന്റെ സ്വരം ഓരമ വന്നു “ദേശ് പരായ ചോട് കെ ആജാ..അപ്നെ ഗ്ഗര്‍ മെ ഭി ഹ റൊട്ടി

  മറുപടിഇല്ലാതാക്കൂ
 14. അജ്ഞാതന്‍2008, മാർച്ച് 26 1:18 PM

  Arabikatha kandappol anu kubboos ennu kettatu sadhanam endanennu ippozha manasilayatu.

  മറുപടിഇല്ലാതാക്കൂ