9/4/08

പുനര്‍ജന്മം

ബൊലോ
ഭാരത്‌ മാതാക്കീ
എന്ന് തൊണ്ടയില്‍
ബോംബ്‌ പൊട്ടിമരിച്ചവന്‍
ഹലോ
മേ ഐ ഹെല്‍പ്പ്‌ യൂ...
എന്ന് കാള്‍ സെന്റെര്‍ കാബിനില്‍
പുനര്‍ജനിച്ചു.

ഇന്‍..‌ക്വിലാബ്‌
സിന്ദാബാദ്‌
എന്ന് ലഹരിയില്‍
മുഷ്ടി കത്തിച്ചെറിഞ്ഞവന്‍
ദിസ്‌ പാര്‍ട്ട്‌
ഓഫ്‌ ദി പ്രോഗ്രാം ഈസ്‌...
എന്ന് കൊമേഴ്സ്യല്‍ ബ്രേക്കുകളില്‍
അവതരിച്ചു.

13 അഭിപ്രായങ്ങൾ:

 1. ശക്തം. ചുറ്റും അനുഭവിക്കുന്ന പലതിലേയ്ക്കും
  തുറന്നടിക്കുന്ന മൂര്‍ത്തമായ വാക്കുകള്‍.

  മറുപടിഇല്ലാതാക്കൂ
 2. അതാണ്‌ കാലം സനാ...
  കാലമൊ.. കലികാലമൊ??

  മറുപടിഇല്ലാതാക്കൂ
 3. ഹ ഹ ഹ... പരിണാമം... സര്‍വൈവല്‍ ഓഫ് ദി ഫിറ്റസ്‌റ്‌റ്... വിപ്ലവവും രാഷ്ട്രസ്നേഹവും പോകുന്ന ഓരോരോ വഴികളേ...

  മറുപടിഇല്ലാതാക്കൂ
 4. ആഹാ. അത് നന്നായി സനാതനാ..ശക്തം, തീക്ഷ്ണം.

  മറുപടിഇല്ലാതാക്കൂ
 5. :))
  ഡാറ്വിനൊക്കെ എന്തറിഞ്ഞിട്ടാ,അല്ലെ?

  മറുപടിഇല്ലാതാക്കൂ
 6. അജ്ഞാതന്‍2008, ഏപ്രിൽ 9 9:57 PM

  എങ്കിലാലോകത്ത് എനിക്കൊരു ഉറുമ്പായി ജനിച്ചാല്�മതി

  മറുപടിഇല്ലാതാക്കൂ