28/4/08

വിസര്‍ജ്യം കൊണ്ട് ചെയ്യുന്നത്

ആഴിത്തറയില്‍
കടല്‍പ്പൂവുകള്‍
വിസര്‍ജ്ജ്യം കൊണ്ട്‌
ചെയ്യുന്നതാണ്‌
ഈ വെളുത്ത പ്രതലത്തില്‍
വളഞ്ഞ വരകള്‍ കൊണ്ട്‌
ഞാനും ചെയ്യുന്നത്‌

വിചിത്രമായ ആകൃതികളിലുള്ള
പവിഴപ്പുറ്റുകളെ നോക്കി
വിസ്മയം കൊള്ളുമ്പോലെ തന്നെയാണ്‌
ഗുഹാഭിത്തികളിലെ
പ്രാചീന ലിഖിതങ്ങള്‍ക്ക്‌ മുന്നില്‍
ഞാന്‍ മിഴിച്ചുനിന്നിട്ടുള്ളതും

അവശിഷ്ടങ്ങളില്‍
അടയിരിക്കാനുള്ള കൊതികൊണ്ടാണോ
എന്നറിയില്ല,
മണലില്‍ കുഴിയാനകള്‍
പൃഷ്ടംകൊണ്ടുവരക്കുന്ന
ഭൂപടങ്ങളില്‍
ഞാനെന്നെ ഈര്‍ക്കില്‍ കൊണ്ട്‌
സനല്‍ എന്ന്‌
അടയാളപ്പെടുത്തിയിരുന്നു

കൗമാരത്തില്‍
അള്ളിപ്പിടിച്ചുകയറിയ
ഉയരംകൂടിയ പാറകളുടെ ശിരസിലൊക്കെ
സനല്‍...സനല്‍ എന്ന് ആഴത്തില്‍,
പൊള്ളുന്ന വെയില്‍ കൊണ്ട്‌
കൊത്തിവച്ചിരുന്നു

കാലാന്തരത്തില്‍
പാറകള്‍ ഭൂകമ്പങ്ങളെ
അതിജീവിച്ചാല്‍
സനല്‍ എന്നത്‌ ഒരുമരത്തിന്റേയോ
മൃഗത്തിന്റേയോ പേരായിരുന്നു എന്ന്
വ്യാഖ്യാനിക്കപ്പെട്ടേക്കാം
അതുമല്ലെങ്കില്‍ ശരീരത്തില്‍
മൂന്നുഖണ്ഡങ്ങളുള്ള
ഒരു വിചിത്രജീവിയുടെ
ചിത്രമാണതെന്ന്‌ അനുമാനിച്ചേക്കാം

20 അഭിപ്രായങ്ങൾ:

 1. വരച്ചുവെച്ചിട്ട് സ്വയം മായ്ച്ചുകളയുന്നതാണ് ഇപ്പോള്‍ ഫാഷന്‍.
  :)

  മറുപടിഇല്ലാതാക്കൂ
 2. കിനാവെ മായ്‌പ്പിക്കുന്നു എന്നു പറയുന്നതായിരിക്കും ശരി.

  വെറുതെ ചെയ്യാനല്ലേ നമുക്ക്‌ കഴിയൂ സനലേ..... :)

  മറുപടിഇല്ലാതാക്കൂ
 3. അജ്ഞാതന്‍2008, ഏപ്രിൽ 29 12:39 PM

  തൂറല്‍ തീട്ടം കുണ്ടി കുടല്‍ വങ്കുടല്‍ ചെറുകുടല്‍ വിസര്‍ജ്ജ്യം അമേദ്യം രക്തം ആര്‍ത്തവം ഗ്യാസ് വളി എന്തുവാടോ സനാതനാ ഇത്?

  മറുപടിഇല്ലാതാക്കൂ
 4. ഓ!
  അപ്പോ എല്ലാ മനുഷ്യര്‍ക്കും ഇതൊന്നും ഇല്ല അല്ലേ!
  ഞാന്‍ കരുതി...അല്ല താങ്കളുടെ പേരെന്താ വിചിത്രജീവീ?

  മറുപടിഇല്ലാതാക്കൂ
 5. അജ്ഞാതന്‍2008, ഏപ്രിൽ 29 4:03 PM

  ഉവ്വെന്നു വച്ച്? തന്റെ ബ്ലോഗിന്റെ പേര് വല്ല കക്കൂസ എന്നോ ചവറുകൂന എന്നൊ ഒക്കെ ആക്ക്. ഇങ്ങോട്ടടുക്കുമ്പോഴെ നാറുന്നു.

  മറുപടിഇല്ലാതാക്കൂ
 6. ആ ഉപദേശം സ്വീകരിച്ചിരിക്കുന്നു.പേരുമാറ്റി.
  തൂറാന്‍ മുട്ടുമ്പൊള്‍ വന്നേക്കരുത് പൊതുകക്കൂസല്ല കേട്ടോ.

  മറുപടിഇല്ലാതാക്കൂ
 7. റീഡറില്‍ ഏതാണൊരു പുതിയ കക്കൂസ് എന്ന് നോക്കാന്‍ വന്നതാ. പക്ഷേ അടുക്കുറിപ്പ് പോരാ. ‘തേര്‍ ആര്‍ നൊ മോര്‍ കക്കൂസ് ഓണ്‍ലി ഗ്ലാമര്‍ റൂംസ് എന്നാണല്ലോ’.:)

  ഓണ്‍: കവിത ഇന്നലെയെ വായിച്ചിരുന്നു. ഇഷ്ടപ്പെട്ടിരുന്നു. പാറയുടെ തുഞ്ച്ചാം തുഞ്ചത്ത് കയറി സ്വന്തം പേരെഴുതി വച്ചീട്ട് വരുന്നവന്‍ ചെയ്തതെന്താണോ. എന്തിനാണോ അതു തന്നെയാണു വെളുത്ത പ്രതലത്തില്‍ വളഞ്ഞ വരകളില്‍ എഴുതുമ്പോള്‍ ചെയ്യുന്നത് എന്നു വായിച്ചപ്പോള്‍ നല്ല സന്തോഷം തോന്നി.

  അല്ലെങ്കിലും പവിഴപുറ്റൊക്കെയുള്ള കക്കൂസ് കിണുക്കനായിരിക്കും. :)

  മറുപടിഇല്ലാതാക്കൂ
 8. വളരെ നല്ല കവിത, സനലേ.

  (തുടക്കം കണ്ടപ്പോള്‍ പെനിലോപ് ഷട്ടിലിന്റെ ഒരു കവിത ഓര്‍‌മ്മ വന്നു. സ്കൂബാ ഡൈവറായ വിമര്‍‌ശകനെയും കലാവിരോധിയായ സ്രാവിനെയുമവഗണിച്ചു കൊണ്ട് എട്ടുകൈകള്‍ കൊണ്ടും അനവരതം ചിത്രങ്ങള്‍ വരയ്ക്കുന്ന നീരാളിയെക്കുറിച്ചുള്ള കവിത.)

  മറുപടിഇല്ലാതാക്കൂ
 9. കവിതയെഴുതാന്‍ സനലു പോകുന്ന വഴിയിലൂടെ പോകണം. കല്ലും, മുള്ളും കക്കൂസും ഉണ്ടെങ്കിലും പുതു കവിതയ്ക്ക് ഇത്ര വൈവിധ്യം കൊടുക്കുന്ന ഒരു കവിയ്ക്ക് ഹാറ്റ്സ് ഓഫ്.

  ഓഫ് :
  ----------സ ന ല്‍---------------
  ഞാനും ഒന്നെഴുതി നോക്കി. തോന്നയ്കയില്ല. പ്രത്യേകിച്ചും ആ ‘ല്‍‘

  മറുപടിഇല്ലാതാക്കൂ
 10. സ്വയം ആവിഷ്കരിക്കുന്നതിനെ ഇത്ര നന്നായി ആരും അധികം എഴുതിയിട്ടില്ല എന്നു തോന്നുന്നു.
  അവസാനത്തെ നാലുവരി വേണ്ടിയിരുന്നില്ലെന്നു തോന്നി.

  സല്യൂട്ട്!

  മറുപടിഇല്ലാതാക്കൂ
 11. ‘അവശിഷ്ടങ്ങളില്‍ അടയി’രുന്ന് വിരിയിച്ചെടുക്കുന്ന, വിരിഞ്ഞ് ഉടന്‍ അസംബന്ധങ്ങളിലേയ്ക്ക് വളര്‍ച്ച മുറ്റുന്ന അറിവില്ലായ്മകളുടെ ഒരു ‘കക്കൂസ്’ തന്നെയാവണം അസ്തിത്വം.

  ഇഷ്ടമായി ഈ കവിത.

  അഭിനന്ദനങ്ങള്‍...

  മറുപടിഇല്ലാതാക്കൂ
 12. ഒന്നാന്തരം കവിത..
  ‘ശരീരത്തില്‍ മൂന്നുഖണ്ഡങ്ങളുള്ള ഒരു വിചിത്രജീവി’എന്ന പ്രവചനത്തിന് ഒരു സ്പെഷ്യല്‍ സല്യൂട്ട്..ഒരര്‍ത്ഥത്തില്‍ ഈ കവിതയുടെ എസന്‍സ് ആ ഇമേജില്‍ സംഗ്രഹിക്കപ്പെട്ടിട്ടുണ്ടെന്ന് തോന്നി.ഭാഷയും ആവിഷ്ക്കാരവുമായി ബന്ധപ്പെട്ട അസ്തിത്വത്തെ ചൊല്ലി അത് എല്ലാ സങ്കീര്‍ണ്ണതകളോടെയും ആകുലമാവുകയും കറുത്തചിരി ചിരിക്കുകയും ചെയ്യുന്നു.

  മറുപടിഇല്ലാതാക്കൂ
 13. തകര്‍പ്പന്‍ കവിത സനല്‍. ജീവിച്ചിരിക്കുമ്പോള്‍ തന്നെ ‘ഉടലില്‍ മൂന്നു ഖണ്ഡങ്ങള്‍ ഉള്ള വിചിത്രജീവി’ ആയി വായിച്ചെടുക്കപ്പെടുന്നവരും ഉണ്ട്. :(

  മറുപടിഇല്ലാതാക്കൂ
 14. അത് കലക്കി!

  അനോണിയെ അവഗണി സനാതനാ.

  മറുപടിഇല്ലാതാക്കൂ
 15. കണ്ണുകുത്തിപ്പോടിച്ച് ഇരുട്ടിലാക്കാന്‍ പോന്ന മട്ടിലുള്ള മുള്ളുവച്ച വാക്കുകളെയാണ് വിമര്‍ശനം എന്നുപറയുന്നതെന്ന് ധരിച്ചുവച്ചിട്ടുള്ള പേരില്ലാത്ത,അല്ലെങ്കില്‍ പേരുപറയാന്‍ ആര്‍ജ്ജവമില്ലാത്ത തെമ്മാടികള്‍ക്കിടയില്‍ എഴുതുമ്പോഴും പേന അടച്ചുവയ്പ്പിക്കാതിരിക്കുന്നത് വായനകളാണ്,എഴുതുന്നവന്‍ കണ്ടതും അതിനപ്പുറത്തേക്കും എത്തുന്ന കരുത്തന്‍ വായനകള്‍.ആ വായനകളില്‍ അളവറ്റ സന്തോഷം.

  അനിലാ അവസാനവരികളെക്കുറിച്ചു പറഞ്ഞത് സ്വീകരിച്ചിരിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 16. പുതിയതും ഈ കവിതയും വായിച്ചു.
  വിസര്‍ജ്ജ്യത്തെക്കുറിച്ചൊക്കെ എഴുത്തുകാര്‍ ഇനിയുമേറെ പറയേണ്ടതുണ്ട്.
  മലബന്ധത്തെക്കുറിച്ചു സംസാരിക്കാന്‍ നിങ്ങളെന്തിനു മടിക്കണമെന്ന് ഗബ്രിയേല്‍-
  സാറോ മറ്റോ ചോദിച്ചിട്ടുണ്ട്.

  അഡല്‍സ് ഒണ്‍ലി ആയിരിക്കുന്നതിലും തുറസ്സ് കക്കൂസിനുണ്ട്.
  ഏതു പ്രായക്കാര്‍ക്കും വരാം. വന്നേ മതിയാവൂ......

  മറുപടിഇല്ലാതാക്കൂ
 17. പ്രജാപതിക്ക്‌ തൂറാന്‍ മുട്ടി.....
  OV ഈ ഒരു വരിയാണ്‌ ഞാനിതുമായി കൂട്ടിവെക്കുന്നത്‌. ദഹനക്കേടുള്ളവര്‍ ഇങ്ങനെ മുക്കി മുക്കി കൊണ്ടിരിക്കും....

  സനല്‍ ഞാന്‍ വിണ്ടും വായിച്ചു ലാപുടെ ക്കും നന്ദി

  മറുപടിഇല്ലാതാക്കൂ