18/5/08

തോഴി

എന്റെ കൈപിടിച്ചിറങ്ങി
വന്നവൾ നീ, എനിക്കെന്നുമെൻ തോഴി
അമൃതമല്ലയോ നിന്മൊഴി,പ്രിയേ
മൃദുലമല്ലയീമുൾവഴി
ഞാൻ തുരുമ്പരിക്കും ഇരുമ്പഴി..
അറിയകനീയെന്നെ.

പകലിനക്കരെ വാച്ചുനിൽക്കുന്ന
രാത്രിയാണു ഞാൻ തോഴീ
തോരാതെ,രാത്രി നീളെ കരഞ്ഞുപെയ്യുന്ന
ചാറ്റലാണു ഞാൻ തോഴീ

ചാറ്റലൂടെ തുളഞ്ഞിറങ്ങുന്ന
ചൂളമാണു ഞാൻ തോഴീ
പാതയിൽ,കണ്ഠമിടറിയും,കാഴ്ചപതറിയും
വീണുപോയോരു പാന്ഥൻ

ആരുവന്നെൻ കരം പിടിക്കു-
മെന്നകം തെളിക്കുമെന്നോരെ
അലിവു നീ, തിരിച്ചറിവു നീ
ഉണ്മതൻ കണ,മണഞ്ഞെന്റെ ചാരെ

അഴലു നീറ്റുമെൻ
ജീവനിന്നു നീ,തണലു
നീർത്തുമെന്നോർത്തും
മരണമെത്തും വരേക്കുമെന്നു-
മെന്നരികിലുണ്ടെന്നു പാർത്തും
കടലുപോലെയീ കനവു നീന്തുവാൻ
കരളുറയ്ക്കുന്നു മെല്ലെ.


(പണ്ടെഴുതിയ ഒരു പൊട്ടക്കവിതകൂടി-31/10/98-)

2 അഭിപ്രായങ്ങൾ:

 1. തരക്കേടില്ല . എന്നാലും ഒരൊറ്റ പ്രശ്നം :-വളരെ നല്ലതായിപ്പോയി . ഞാന്‍ എന്ത് കുറ്റം പറയും

  മറുപടിഇല്ലാതാക്കൂ
 2. പൊട്ടക്കവിത്തയല്ല സനൂ, നല്ല കവിതയാ... എനിയ്ക്കിഷ്ടായി

  “എന്റെ കൈപിടിച്ചിറങ്ങി
  വന്നവൾ നീ, എനിക്കെന്നുമെൻ തോഴി
  അമൃതമല്ലയോ നിന്മൊഴി,പ്രിയേ
  മൃദുലമല്ലയീമുൾവഴി
  ഞാൻ തുരുമ്പരിക്കും ഇരുമ്പഴി..
  അറിയകനീയെന്നെ.“

  :)

  മറുപടിഇല്ലാതാക്കൂ