ഒരു വെറുമീറത്തണ്ടു തരൂ
ഞാനതിന്റെ നാഭിച്ചുഴിയിലുറങ്ങിന
നാദം കുയിലായുണരും ജാലം കാട്ടാം.
ചുടുനിശ്വാസം പുകയും കരളിൽ
കനവുകളൂതിക്കാച്ചിയെടുത്തൊരു
കവിതയൊരുക്കിപ്പാടാം.
പാട്ടിൻ പൊറുതിയിൽ വറുതിക്കാട്ടിൽ
പശിതൻ പയ്ക്കളെ മേച്ചുനടക്കാം
ചെറുതൊരു പീലിത്തൂവൽ തരൂ
മാനം കാണാതുള്ളിലൊളിപ്പിച്ച-
വളെപ്പോറ്റി മെരുക്കി വളർത്താം
അവളുടെ ചിറകിൽ ഉലകം ചുറ്റി
പാറിനടക്കാം ഉയിരിന്നുണ്മകളാരായാം
ഉറവുകൾ തേടി മടുക്കുമ്പോളൊരു
ശയ്യയൊരുക്കി മൃതിയെക്കാത്തുകിടക്കാം.
-26/12/98-
പഴയതൊക്കെയും പൊടി തട്ടിയെടുക്കുവാണല്ലേ...
മറുപടിഇല്ലാതാക്കൂചിലതൊക്കെ ഇത്തിരി ഭംഗിക്കൂടുതലുണ്ട്.
കിനാവ് പറഞ്ഞതു പോലെ പദ്യഭംഗി കൂടുതലുണ്ട്. പക്ഷേ അതും കാണാനൊരു സുഖം. ഈ വരികള്‍ വായിച്ചിട്ടുണ്ടോ
മറുപടിഇല്ലാതാക്കൂഞങ്ങടെ പാട്ടിന് കൂട്ട് കുടംതുടി
കിണ്ണം തംബുരുവോടക്കുഴലും
ഞങ്ങടെ പാട്ടില്‍ തേനും വയമ്പും
തെങ്ങിളനീരും നറുമുന്തിരിയും.
പദ്യഭംഗി കൊണ്ട് എന്നെ ഏറെ ആകര്‍ഷിച്ച വരികളാണിവ.
എങ്ങനെയായിരുന്നു/എന്തുകൊണ്ടായിരുന്നു പദ്യത്തില്‍ നിന്നുമുള്ള പരിണാമം?
മറുപടിഇല്ലാതാക്കൂനന്നായിട്ടുണ്ട്.
മറുപടിഇല്ലാതാക്കൂരചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂനന്നായിരിക്കുന്നു..പക്ഷെ ബ്ലോഗിന്റെ പെരു മാറ്റേണ്ടിയിരുന്നില്ല.
മറുപടിഇല്ലാതാക്കൂപാലം കടക്ക്വോളം പദ്യായണാ..:)കൊള്ളാം....
മറുപടിഇല്ലാതാക്കൂകക്കൂസില് വയറിളക്കമാണല്ലൊ :)
മറുപടിഇല്ലാതാക്കൂഇതും പഴയയവയാണോ? ടാഗ് കണ്ടില്ല.
സന നാട്ടിലെത്തിയൊന്നൊരു സംശയം???
മറുപടിഇല്ലാതാക്കൂസീമക്കടിവര.
പേര് മാറ്റിക്കൂടെ സനല്‍
എന്തിന്? കക്കൂസ് മനുഷ്യന്റെ പ്രഭാതശീലത്തിന്റെ സംസ്ക്കാരമാണ്. ശുദ്ധീകരണപ്രക്രിയയുടെ കാതലായ ഭാഗം. എല്ലാവരും അതിന്റെ ഭാഗമെന്നിരിക്കെ അതിനെക്കുറിച്ച് പറയുന്നതോ കേള്‍ക്കുന്നതോ മോശവും സാംസ്ക്കാരികാധപതനവും ആയി കാണുന്നത് മനുഷ്യന് കപടസദാചാരസംസ്ക്കാരവാഹകര് ചമയുന്നതിന്റെ ഭാഗം മാത്രമാണ്. പക്ഷേ പേര് മാറ്റണോ വേണ്ടയോ എന്നുള്ളത് കവിയുടെ മാത്രം അധികാരമാണ്.
മറുപടിഇല്ലാതാക്കൂചെറുതായി പഴമയുടെ ഗന്ധം ഇല്ലാതില്ല, എങ്കിലും സാരമില്ല. ആശംസകള്‍!
മറുപടിഇല്ലാതാക്കൂകവിതയില് ഒരു സനാതനിസം കാണുന്നില്ല...
മറുപടിഇല്ലാതാക്കൂ:(
കിനാവേ,ഒരു കൌതുകത്തിന് പഴയ ചില ഡയറികളിൽ കുറിച്ചിട്ടിരുന്നവ പോസ്റ്റു ചെയ്തതാണ്.നമ്മുടെ തന്നെ അഭിരുചികളും അഭിപ്രായങ്ങളും മാറുന്നത് കാണുമ്പോൾ ഒരു കൌതുകം തോന്നാറില്ലേ.
മറുപടിഇല്ലാതാക്കൂസുനീഷേ പദ്യഭംഗിയോടെ അല്ലെങ്കിൽ കവിതയെന്ന് എങ്ങനെപറയുമെന്നൊക്കെ എനിക്കും അക്കാലത്ത് ഒരു സങ്കോചം ഉണ്ടായിരുന്നു.പദ്യഭംഗിയിലും ആലാപനത്തിലുമൊക്കെ എനിക്ക് വലിയ കമ്പവുമായിരുന്നു.
പാമരൻ,എങനെ എന്തുകൊണ്ട് എന്നൊന്നും ചോദിക്കരുത്.അറിഞ്ഞുകൂടാ.. :) പക്ഷേ ഇപ്പോൾ ഇവ ഒരു കൌതുകം ഉണർത്തുന്നു എന്ന് മാത്രമേയുള്ളു.മമതയില്ല.
ഒറ്റമുലച്ചി,അഭിനന്ദനം ഒരു പത്തുവർഷം പിന്നിലേക്ക് എറിഞ്ഞുകൊടുത്തു ഞാൻ.
സീമ,ഇതായിരുന്നു ഈ ബ്ലോഗിന് ശരിക്കും ചേരുന്ന പേര്.
പ്രമോദേ അപ്പൊൾ പാലം കടന്നു എന്നാണോ..ഞാൻ ഗദ്യായണാ ജപിച്ചോ..
നജൂസേ,നാട്ടിലെത്തി.പഴയ ചില ഡയറികൾ വളരെ കുറച്ച് കുറിപ്പുകൾ ഇപ്പോഴും അവശേഷിപ്പിച്ചിട്ടുണ്ട്.പിന്നെ പേര് മാറ്റുന്നില്ല.ഇതാണ് ശരിയായ പേര്.
സുനീഷ് പറഞ്ഞത് ശരിയാണ്.സുനീഷിന്റെ തന്നെശൌചാലയം എന്ന കവിത ഓർമ്മിക്കുന്നു.
ഉഷാകുമാരി,നിലാവർ നിസ..ഇവ പഴയ ഡയറികളിൽ നിന്നുള്ള കുറിപ്പുകളാണ്. അതിന്റേതായ നന്മയും തിന്മയും കാണും.
ഡിങ്കാ,
മറുപടിഇല്ലാതാക്കൂവയറിളകുന്നവന്റെ ആശ്വാസമാണ് കക്കൂസ് അല്ലേ :).വയറിളക്കത്തിനുള്ള മരുന്നുകഴിച്ച് മലബന്ധം വന്നവരെക്കുറിച്ച് കേട്ടിട്ടുണ്ടോ ?അതുകൊണ്ട് ഞാൻ തൽക്കാലം ഈ കക്കൂസുമായി വയറിളക്കപ്രശ്നം പരിഹരിക്കുന്നേയുള്ളു;)
ഇതും പഴയതുതന്നെ.തിയതി വച്ചിട്ടുണ്ട്.ടാഗും ചെയ്യാം