മുകളിലോട്ടുള്ള വഴിയാണ്
താഴോട്ടുമുള്ള വഴി
മുകളിലോട്ട് നടക്കുമ്പോൾ
മുകളിലോട്ടുള്ള വഴി
താഴോട്ട് നടക്കുമ്പോൾ
താഴോട്ടുള്ള വഴി
മുകളിലോട്ട് നടക്കുന്നവരാണ്
താഴോട്ടു നടക്കുന്നവരും
മുകളിലോട്ട് നടക്കുമ്പോൾ
മുകളിലോട്ട് നടക്കുന്നവർ
താഴോട്ട് നടക്കുമ്പോൾ
താഴോട്ട് നടക്കുന്നവർ
എങ്ങോട്ടും നടക്കാതെ
കുത്തിയിരിക്കുന്നവരാണ്
വഴിയേയും വഴിപോക്കരേയും
വെറുതേ പഴി പറയുന്നത്
“എങ്ങോട്ടും നടക്കാതെ
മറുപടിഇല്ലാതാക്കൂകുത്തിയിരിക്കുന്നവരാണ്
വഴിയേയും വഴിപോക്കരേയും
വെറുതേ പഴി പറയുന്നത്”
കൊള്ളാം മാഷേ.
:)
ശരിയാണല്ലൊ നിസ്സാരതകള്ക്കിടയിലും ഇങ്ങിനെ ചില നിരീക്ഷണങ്ങളിലൂടെ നിങ്ങള്‍ ഞെട്ടിക്കുന്നു. അഭിനന്ദനം.
മറുപടിഇല്ലാതാക്കൂശരിയാണേ അവര്‍ തന്നെയാണ്
മറുപടിഇല്ലാതാക്കൂഎന്തെങ്കിലും ഒന്ന് ചെയ്താലേ ചെയ്യുന്നത് ശരിയോ തെറ്റോ ആവുന്നുള്ളൂ, ഒന്നും ചെയ്യാതിരുന്നാല്‍ അയാള്‍ ശരിയോ തെറ്റോ ചെയ്യുന്നില്ല, തെറ്റുകള്‍ ചെയ്യാത്തതു കൊണ്ട് അയാള്‍ വിമര്‍ശന വിധേയമാകുന്നില്ല എന്നതു കൊണ്ട് അയാള്‍ പുണ്യാത്മാവല്ല, ആരേയും വിമര്‍ശിക്കാന്‍ യോഗ്യനാവുന്നുമില്ല...
മറുപടിഇല്ലാതാക്കൂതാങ്കള് ഉദ്ദേശിക്കാത്ത രീതിയില്‍ പോയതിനു 'സോറി', കവിത വായിച്ചപ്പോളുണ്ടായ ചിന്ത...
സത്യം!
മറുപടിഇല്ലാതാക്കൂവഴി- ഏത് പോക്കിലും കൂടെ വരുന്നത്.
മറുപടിഇല്ലാതാക്കൂവഴി- ഏത് വരവിലും കൂടെയുണ്ടാവുന്നത്.
നല്ല കവിത.
സത്യം തന്നെ :-)
മറുപടിഇല്ലാതാക്കൂഞാനൊരു വഴിയായങ്കില്...
മറുപടിഇല്ലാതാക്കൂകിബ്റ് വേണ്ട.. ഒരു വഴിപോക്കനെങ്കിലും ആയങ്കില്..
നല്ല വരികള്‍
മറുപടിഇല്ലാതാക്കൂമുകളിലേയ്ക്കും താഴേയ്ക്കും മാറി മാറി നടക്കുന്നവര്‍. പിന്നെ നടത്തമില്ലാതെ കുത്തിയിരിക്കുന്നവര്‍. എന്തൊരു ഏകതാനമായ ജീവിതം! ചുമ്മാതാണോ ബോറടിക്കുന്നത്!
മറുപടിഇല്ലാതാക്കൂസത്യം
മറുപടിഇല്ലാതാക്കൂ