18/6/08

ജനഗണമനഃ

നിന്നിലുണ്ട്
വ്യക്തമായൊരു വ്യക്തിത്വം
അതിനാലാണ് നിന്നോടെനിക്കിത്ര
ഇഷ്ടം
എല്ലാത്തിലും നിനക്കുണ്ട്
വ്യത്യസ്തമായ വീക്ഷണങ്ങൾ
വ്യത്യസ്തമായ തീർപ്പുകൾ
വ്യത്യസ്തമായ വഴി
എനിക്ക് നീയില്ലാതെ വയ്യ
ഒന്നിച്ചുകഴിയാം

***************

നീയെന്നെ
ഒട്ടുമേ അനുസരിക്കുന്നില്ല
അതിലാണ് നിന്നോടെനിക്കുള്ള
വിയോജിപ്പ്
എല്ലാത്തിലും നിനക്കുണ്ട്
നിന്റേതായ വീക്ഷണങ്ങൾ
നിന്റേതായ തീർപ്പുകൾ
നിന്റേതായ വഴി
നിന്നെക്കൊണ്ടെനിക്ക് വയ്യ
പിരിയാം

16 അഭിപ്രായങ്ങൾ:

 1. പിരിയാനിരിക്കുന്നേരം പാടുന്ന പാട്ടേ
  എനിക്കു നിന്നെ ഇഷ്ടമായി.
  'വ്യത്യസ്തമായ' വീക്ഷണങ്ങള്‍
  'നിന്റേതായ' വീക്ഷണങ്ങള്‍.........!!

  മറുപടിഇല്ലാതാക്കൂ
 2. ബൈ ദ വേ കക്കൂസില്‍ ഒളിച്ചിരിപ്പ് മതിയായില്ലേ എന്ന് റാം മോഹന്‍ ചോദിക്കുന്നു :)

  http://valippukal.blogspot.com/2008/06/blog-post_18.html

  മറുപടിഇല്ലാതാക്കൂ
 3. എല്ലാ വ്യത്യസ്തകളിലും ചില ചേര്‍ച്ചകള്‍ ഉണ്ടല്ലോ.ഒരേ പോലെയുള്ളതിന്റെ ചേര്‍ച്ചകള്‍ ‘ശരിയല്ല’ പ്രക്യതി വിരുദ്ധം , ലെസ്ബിയന്‍ എന്നൊക്കെ പറഞ്ഞ് ആകെ അലമ്പാകും.

  ഹ ഹ ഹ

  മറുപടിഇല്ലാതാക്കൂ
 4. എത്ര സത്യം!
  ജോക്കര്‍, ഇതു വിവാഹ ബന്ധത്തെപ്പറ്റി മാത്രമാണോ?

  മറുപടിഇല്ലാതാക്കൂ
 5. രണ്ടും വ്യത്സ്തമായ വാശിയുടെ മുറുകലാണ്‌. നന്നായിരിക്കുന്നു സനല്‍.

  മറുപടിഇല്ലാതാക്കൂ
 6. "നിന്റേതായ തീർപ്പുകൾ
  നിന്റേതായ വഴി"
  നിന്റേതായ ശൈലി
  വളരെ നല്ലത്.....

  മറുപടിഇല്ലാതാക്കൂ
 7. ഛെ, വൃത്തികെട്ട കക്കൂസ്‌..

  *********************************

  കൊള്ളാമല്ലോ വൃത്തികേടുണ്ടാവാതിരിക്കാനുള്ള കക്കൂസ്‌..


  :)

  മറുപടിഇല്ലാതാക്കൂ
 8. ഞാനില്ലാതെ എനിക്കു ജീവിക്കാനും വയ്യ; എന്നെക്കൊണ്ടെനിക്ക് പൊറുതി മുട്ടിയിട്ടും വയ്യ.

  മറുപടിഇല്ലാതാക്കൂ
 9. ഇതും തലക്കെട്ടുമായി എന്തു ബന്ധം?

  മറുപടിഇല്ലാതാക്കൂ
 10. വേറിട്ടതിനെ, വിയോജിപ്പിനെ പ്രണയിക്കാം.. ല്ലെ.

  മറുപടിഇല്ലാതാക്കൂ
 11. സനാതനന്‍..

  മിഥുനം സിനിമക്ക് കവിതകൊണ്ടൊരു അടിക്കുറിപ്പെഴുതും പോലെയായി!
  :)

  പിന്നെ,ഈ “കക്കൂസ്” നിത്യജീവിതത്തില്‍ ഒഴിച്ചുകൂടാന്‍ വയ്യാത്ത ഇരിപ്പിടമാണല്ലോ!നല്ല കവിതകള്‍ കൊണ്ട് നിങ്ങളിവിടെ ചന്ദനത്തിരിവക്കുന്നു!!

  O.T.
  കണ്ടിരുന്നു എന്ന് ശ്രീ.വിജയകൃഷ്ണന്‍ പറഞ്ഞ സനാതനന്‍?!
  അല്ലാതെവരാന്‍ വഴിയില്ല! :)

  മറുപടിഇല്ലാതാക്കൂ
 12. ഹരിയണ്ണാ,
  അതെ വിജയകൃഷ്ണൻ സാറിനെ കണ്ടിരുന്നു.
  കുറേക്കാലം സാറിന്റെ വാലായിരുന്നു :)

  മറുപടിഇല്ലാതാക്കൂ
 13. കവിത നന്നായിരിക്കുന്നു..ബ്ലൊഗിന്റെ പേരിത്തിരി കടുപ്പമായിപ്പോയി...

  മറുപടിഇല്ലാതാക്കൂ
 14. രണ്ടും വെവ്വേറെ ദേശങ്ങളാണ്‍
  ദേശീയഗാനം പാടിപ്പോകും..

  മറുപടിഇല്ലാതാക്കൂ
 15. ഇതിലെവിടെയാ ജനഗണമന വരുന്നത്?

  മറുപടിഇല്ലാതാക്കൂ