23/6/08

നായകൻ

നട്ടുച്ചയ്ക്ക്
നാട്ടുവഴിയിലെ
നെട്ടൻ വെയിലിലൂടെ
ബാലൻ.കെ.നായരുടെ
സിനിമയിൽ നിന്നും
പുറത്തുചാടിയ
ഒരു നിലവിളി
ഓടിപ്പോവുകയായിരുന്നു;
പെട്ടെന്ന്
കലാഭവൻ മണിയുടെ
സിനിമയിൽ നിന്നുമിറങ്ങി
പാട്ടും പാടി
കറങ്ങിനടന്ന
അട്ടഹാസം
അവളെ കയറിപിടിച്ചു.
എവിടെനിന്നെന്നറിയില്ല
ഉടനേ ഒരു കമേഴ്സ്യൽ ബ്രേക്ക്
ചാടിവന്ന് രസം മുറിച്ചു.

9 അഭിപ്രായങ്ങൾ:

 1. ഹഹ.. വായിച്ചിട്ടു ചിരി വരുന്നു സനാതനാ..;)

  മറുപടിഇല്ലാതാക്കൂ
 2. അപ്പ കമേര്‍സ്യല്‍ ബ്രെയിക്ക്‌ നായകനോ വില്ലനോ?

  മറുപടിഇല്ലാതാക്കൂ
 3. അവര്‍ നിറുത്തിയിടത്ത് വച്ച് നമുക്ക് തുടങ്ങാം...എന്താ?.

  മറുപടിഇല്ലാതാക്കൂ
 4. എന്നാലിനി ഒരു ചായ കുടിച്ചിട്ട് വരാം

  മറുപടിഇല്ലാതാക്കൂ
 5. ബ്രെയ്ക്ക് കഴിയട്ടെ.. കാത്തിരിക്കാം

  മറുപടിഇല്ലാതാക്കൂ
 6. ചിരിക്കാനായി ഒട്ടും തോന്നിയില്ല.
  എല്ലാം അഭ്രപാളികളിലൂടെ അങ്ങോട്ടുമിങ്ങോട്ടും ഓടി ,അലറി നടക്കുന്ന "കഥ" പാത്രങ്ങള്‍ മാത്രമായി കാണുന്ന "സാധാരണ " മനസാക്ഷികള്ക്ക് commercial break രസം കൊല്ലിയാകുന്നു .

  മറുപടിഇല്ലാതാക്കൂ
 7. അക്‌ബര്‍ ബുക്സിലേക്ക്‌
  നിങ്ങളുടെ രചനകളും
  അയക്കുക
  akberbooks@gmail.com
  mob:09846067301

  മറുപടിഇല്ലാതാക്കൂ