ഇത് പഴയ ഒരു ഭ്രാന്താണ്..പുതിയ വെളിച്ചത്തിൽ കാണുമ്പോഴും കണ്ണു നിറയ്ക്കുന്ന ഒന്ന്.2001 ൽ ഞങ്ങൾ കുറച്ച് സുഹൃത്തുക്കൾ ചേർന്ന് ഒരു ഫിലിം സൊസൈറ്റി രൂപീകരിച്ചു.നഗരത്തിലല്ലായിരുന്നു ആരും.നഗരത്തിലെ ഒരു ചലച്ചിത്രോത്സവത്തിൽ ഒരു ദിവസത്തെ മുഴുവൻ സിനിമകളും കണ്ടാൽ നാട്ടിലേക്കുള്ള അവസാന ബസ് കിട്ടില്ല എന്ന അവസ്ഥയുള്ളവരായിരുന്നു എല്ലാം.ആരുടേയും കയ്യിൽ പണമില്ല,പറയത്തക്ക വരുമാന മാർഗമില്ല.ഒരു സിനിമ,ടെലിഫിലിം എങ്കിലും ചെയ്യണം എന്ന ആഗ്രഹം മാത്രം.എഴുതി തയാറാക്കിയ തിരക്കഥയും സ്റ്റോറി ബോർഡുമായി ഞങ്ങൾ ഇറങ്ങി “കാഴ്ച ചലച്ചിത്രവേദി“എന്നൊരു ഫിലിം സൊസൈറ്റി രൂപീകരിച്ചു.നാട്ടുകാരോട് സഹായം അഭ്യർത്ഥിച്ചു.നൂറു രൂപാ വീതം പിരിച്ചു.അങ്ങനെ “അതിശയലോകം” എന്ന വീഡിയോ ചലച്ചിത്രം സാക്ഷാത്കൃതമായി.തിരുവനന്തപുരത്തു വച്ചു നടന്ന IV Fest 2003 (അന്താരാഷ്ട്ര വീഡിയോ ചലച്ചിത്രമേള)യിലെ മത്സരവിഭാഗത്തിൽ പങ്കെടുത്തു.(ഇപ്പോൾ കേരള സർക്കാർ പറയുന്നത് തമാശയായി തോന്നും 2008 ലാണ് കേരളത്തിലെ ആദ്യത്തെ വീഡിയോ ചലച്ചിത്രോത്സവം എന്നാണ് പുതിയ കണ്ടെത്തലുകൾ)കൽക്കട്ടയിലെ ചില ചലച്ചിത്രോത്സവങ്ങളിൽ പങ്കെടുത്തു.ഹോളണ്ടിലെ ഒരു ടൂറിങ്ങ് ഫെസ്റ്റിവലിൽ പങ്കെടുത്തതായി അറിയിപ്പുകിട്ടി (മറ്റൊന്നും കിട്ടിയില്ല)മറ്റൊന്നും സംഭവിച്ചുമില്ല.ഞങ്ങൾ പലരായി പിരിഞ്ഞു,പലവഴിക്ക് തിരിഞ്ഞു.മറ്റൊന്ന് ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കാൻ കഴിഞ്ഞില്ല.പണം ..പണം..
നിർമ്മാണം : കാഴ്ചചലച്ചിത്രവേദി
തിരക്കഥ ,സംവിധാനം: സനൽ
കാമറ :സണ്ണി ജോസഫ്
എഡിറ്റിങ്ങ് :ബീനാ പോൾ
അഭിനേതാക്കൾ :സുജിത്,ചന്ദ്രബാബു...അരുവിപ്പുറം,മാരായമുട്ടം,
പെരുങ്കടവിള,കീഴാറൂർ എന്നിവിടങ്ങളിലെ നാട്ടുകാർ
ഈ ഭ്രാന്തിലേക്ക് ഇതുവഴി പോയിനോക്കൂ
ഇതുവഴിയും
നിർമ്മാണം : കാഴ്ചചലച്ചിത്രവേദി
തിരക്കഥ ,സംവിധാനം: സനൽ
കാമറ :സണ്ണി ജോസഫ്
എഡിറ്റിങ്ങ് :ബീനാ പോൾ
അഭിനേതാക്കൾ :സുജിത്,ചന്ദ്രബാബു...അരുവിപ്പുറം,മാരായമുട്ടം,
പെരുങ്കടവിള,കീഴാറൂർ എന്നിവിടങ്ങളിലെ നാട്ടുകാർ
ഈ ഭ്രാന്തിലേക്ക് ഇതുവഴി പോയിനോക്കൂ
ഇതുവഴിയും
ക്യാമറ - സണ്ണീജോസഫ്,
മറുപടിഇല്ലാതാക്കൂഎഡിറ്റിങ്ങ് - ബീന പോള്‍.
രചന,സംവിധാനം - സനല്‍.
സനലിനെ ഒന്നൂടെ കാണണം, എന്തെങ്കിലും മിണ്ടാന്‍ :)
അന്തം വിട്ടു കുന്തം വിഴുങ്ങി ഇരിക്കുന്നു...
മറുപടിഇല്ലാതാക്കൂ"കൊച്ചനിമാമന്" എന്നോട് ഇതേപ്പറ്റി പറഞ്ഞിരുന്നു.. :)
wow..do u know him?
മറുപടിഇല്ലാതാക്കൂyup, he's one of the very few close friends I have here :)
മറുപടിഇല്ലാതാക്കൂamme...njaan marihchcu...njaaniviTe illa..:)
മറുപടിഇല്ലാതാക്കൂenneppati onnum paraynTaa :)
:)
മറുപടിഇല്ലാതാക്കൂ"ഇവിടെ അനുവദിക്കപ്പെട്ട ഒരു ജന്മമാണ്
മറുപടിഇല്ലാതാക്കൂഞാനെന്ന് തോന്നുന്നില്ല
തടഞ്ഞുവയ്ക്കപ്പെട്ട ഏതോ മരണമാണെന്ന്
കരുതാനേ കഴിയുന്നുള്ളു."
സനല്‍ മാഷേ...എന്താ പറയുക.
ഞെട്ടിച്ചു.
ഒന്നൂടി കാണാനുള്ള കപ്പാസിറ്റി ഉണ്ടായിരുന്നില്ല.
അത്രമേല്‍......അത്രമേല്‍.
നിങ്ങള്‍ക്ക് ഈ മേഖലയില്‍ ഒരുപാട് ചെയ്യാനുണ്ട്.........
ഒഴുകിപ്പരക്കാനുള്ള ഒരു ജീവിതം എവിടെയോ തടഞ്ഞുവെക്കപ്പെട്ടിരിക്കയാണ്. ഒരു നാള് കെട്ടുപൊട്ടിക്ക തന്നെചെയ്യും. കാത്തിരിക്കുന്നു...
മറുപടിഇല്ലാതാക്കൂക്ഷമിക്ക...
മറുപടിഇല്ലാതാക്കൂഒരിക്കലും ആവിശ്യം വരുമ്പോള്‍ വാക്കുകളില്ലാത്ത മനുഷ്യനാണ് ഞാന്‍.
നിന്റെ അടുത്ത് വെറുതെയിരിക്കുന്നു എന്നു മാത്രം സങ്കല്പിക്കുക
സനാതനന്,താല്‍പ്പര്യമുണ്ടെങ്കില്‍ ഈ വെബ് സൈറ്റിലൊന്ന് കൊടൂക്കു.കൂടുതല്പേറ് കാണട്ടെ.
മറുപടിഇല്ലാതാക്കൂwww.acethetik.com
ഒന്നും പറയാനറിയില്ല. Simply great! ഇങ്ങനേയും കവിത രചിക്കാമെന്ന് മനസ്സിലായി. സിനിമയെ ഭ്രാന്ത് പോലെ കൊണ്ട് നടന്നിരുന്ന ഒരു കാലം എനിക്കുമുണ്ടായിരുന്നു.
മറുപടിഇല്ലാതാക്കൂനമുക്ക് മറ്റൊരു ലഘുചലച്ചിത്രം സാക്ഷാത്കൃതമാകുന്നതിനെക്കുറിച്ച് ചിന്തിച്ചു നോക്കിയാലോ?
മറുപടിഇല്ലാതാക്കൂതന്നെ ഇത്രനാളും അണ്ടര്‍ എസ്റ്റിമേറ്റ് ചെയ്തു എന്നൊരു കുറ്റബോധം സനല്‍...
മറുപടിഇല്ലാതാക്കൂതുളസി,
മറുപടിഇല്ലാതാക്കൂനമുക്ക് സംസാരിക്കാം :)
പണ്ഡിതന് ജി,
കുറേ കുന്തങ്ങള്‍ ഇതിന്റെ നിര്‍മ്മാണശേഷം കണ്ടവരൊക്കെയും എന്തുകൊണ്ട് വേറെ ചെയ്തില്ല എന്ന് ചോദിക്കുന്നത് കേട്ടപ്പോള്‍ ഞങ്ങളും വിഴുങ്ങിയിട്ടുണ്ട്.
ജ്യോനവന്.. :)
കിനാവേ..ഇതൊരു കെട്ടുവള്ളമാണ് കമിഴ്ന്നുകിടക്കാന്‍ എത്ര ആഗ്രഹിച്ചാലും ഏത് ആഴത്തിലും മലര്‍ന്ന് മാത്രം കിടക്കാന്‍ വിധിയുള്ള ഒന്ന്.കെട്ടുപൊട്ടുമോ എന്നറിയില്ല.
ഹാരിസ്,എനിക്ക് മനസിലാവുന്നു നിങ്ങള്‍ എന്റെ അടുത്തിരിക്കുന്നത്
ഭൂമീപുത്രീ,ഞാന്‍ അതില്‍ അപ്ലോഡ് ചെയ്യാന്‍ ശ്രമിച്ചു പരാജയപ്പെട്ടു,വീണ്ടും നോക്കാം.ലിങ്കിനു നന്ദി
സുനീഷ്..സൂക്ഷ്മമായി ആലോചിക്കാം
മനൂ..മലമുകളിലെ മഞ്ഞുപോലെയാണ് നമ്മളൊക്കെ പൊടുന്നനെ വന്നുമൂടും വന്നപോലെ മായും..ഒരു മായ..അതുകൊണ്ട് എസ്റ്റിമേഷനില്‍ കാര്യമില്ല..
ഈ ഇഷ്ടപ്പെടലുകള്‍ എനിക്ക് സന്തോഷം തരുന്നുണ്ട് പക്ഷേ അത് എന്റെ കൂട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ഒക്കെ സന്തോഷം കൊടുക്കേണ്ടതാണ്...അവര്‍ അറിയുന്നില്ലല്ലോ.
വീഡിയോ ക്വാളിറ്റി നന്നേ കുറവായിരുന്നു.കുറച്ചുകൂടെ നല്ലൊരു ഫയല്‍ അപ്ലോഡ് ചെയ്യുന്നുണ്ട്.ലിങ്ക് ഇതില്‍ തന്നെ ഇടാം..നന്ദി
കുറച്ചുകൂടി വ്യക്തതയുള്ള ഒരു ലിങ്ക് കൊടുത്തിട്ടുണ്ട്,മുകളില്‍ തന്നെ അല്ലെങ്കില്‍ താഴത്തെ ലിങ്ക് കോപ്പി പേസ്റ്റ് ചെയ്താലും മതി.
മറുപടിഇല്ലാതാക്കൂhttp://video.google.com/videoplay?docid=5711726156224550727&hl=en
sanale ithu vare kanan patiyilla. net speed oru issue anu. trying to download.
മറുപടിഇല്ലാതാക്കൂസനല്,
മറുപടിഇല്ലാതാക്കൂഒന്ന് നേരിട്ട് കാണണമെന്ന് തോന്നി, അതിശയലോകം കണ്ടപ്പോള്‍!
എങ്കിലും ജീവിതം ഒരു കൊതിപ്പിക്കലാണ്!ഈ ഭ്രാന്തും ഉണ്ടെന്ന് അറിഞ്ഞതില്‍ സന്തോഷം.
മറുപടിഇല്ലാതാക്കൂതിരുവനന്തപുരത്ത് വച്ച് ഈ സിനിമയെക്കുറിച്ച് പറഞ്ഞപ്പോഴും നടനെപ്പരിചയപ്പെടുത്തിയപ്പോഴും ഇത്രയുമൊന്നും പ്രതീക്ഷിച്ചിരുന്നില്ല. ഇനി എന്നാ വരുന്നേ,ഒന്നുകൂടെ കാണണം നമുക്ക്!!
മറുപടിഇല്ലാതാക്കൂപുസ്തകങ്ങള് ഇറക്കണോ ആദ്യം അതോ അടുത്ത സിനിമയെടുക്കണോ എന്ന് പറ :)
സനാതനന്..
മറുപടിഇല്ലാതാക്കൂഅയാള് ഇരുട്ടുമുറിയിലേക്ക് വെളിച്ചത്തെ അല്പാല്പമായി കൊണ്ടുവരുന്നതുമുതല്‍ അതില്‍ മുഴുകി. ലളിതവും പരിമിതവുമായ വസ്തുക്കളില്‍ നിന്ന് ഒരു മികച്ച കലാരൂപം ഉരുവാകുന്നത് ഹൃദ്യമായ അനുഭവമായി.
ആഴത്തില്‍ തന്നെയുള്ള ആശയസംവേദനവും!
ഇങ്ങനെ കുറേ പിരാന്തുകളില്‍ മോഹം വച്ച് കുറച്ചുകാലം വി.ചേട്ടന്റെ കൂടെ ഒട്ടി.ഒന്നുമായില്ല!
:)
ഹരിയണ്ണാ..നന്ദി
മറുപടിഇല്ലാതാക്കൂഞാനും കുറേക്കാലം വിജയകൃഷ്ണൻ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ ആയിരുന്നു :)
ഒന്നുമായില്ല :)
sanathanan ,nothing to say . ''thadanju vekkappetta aetho maranamanu njan '' deep and simple
മറുപടിഇല്ലാതാക്കൂ