8/9/08

നിങ്ങള്‍ക്കറിയില്ലല്ലോ

എന്റെ ജീവിതം എന്ന വ്യാജേന
നിങ്ങളുടെ ജീവിതത്തെക്കുറിച്ച്
എന്റെ ദുഖങ്ങള്‍ എന്ന വ്യാജേന
നിങ്ങളുടെ ദുഖങ്ങളെക്കുറിച്ച്
എന്റെ നന്മകള്‍ എന്ന വ്യാജേന
നിങ്ങളുടെ നന്മകളെക്കുറിച്ച്
ഞാനെഴുതുന്നതില്‍ പരിഭവിക്കരുത്
നിങ്ങള്‍ക്കുള്ളതൊക്കെ ലോകമറിയട്ടെ
എന്നിലൂടെ
എഴുതാന്‍,പ്രസംഗിക്കാന്‍,പാടാന്‍
നൃത്തംചെയ്യാന്‍ നിങ്ങള്‍ക്കാവില്ലല്ലോ

നിങ്ങളുടെ ജീവിതം എന്നവ്യാജേന
എന്റെ ജീവിതത്തെക്കുറിച്ച്
നിങ്ങളുടെ ദുഖങ്ങള്‍ എന്നവ്യാജേന
എന്റെ ദുഖങ്ങളെക്കുറിച്ച്
നിങ്ങളുടെ തിന്മകള്‍ എന്നവ്യാജേന
എന്റെ തിന്മകളെക്കുറിച്ച്
ഞാനെഴുതുന്നതിലും പരിഭവിക്കരുത്
എനിക്കുള്ളതൊക്കെ ലോകമറിയട്ടെ
നിങ്ങളിലൂടെ
എഴുതാന്‍,പ്രസംഗിക്കാന്‍,പാടാന്‍
നൃത്തം ചെയ്യാന്‍ നിങ്ങള്‍ക്കറിയില്ലല്ലോ

8 അഭിപ്രായങ്ങൾ:

 1. ഈയടുത്തായ്‌ താങ്കളുടെ കവിത കവി, കവിത, അനുവാചകന്‍ എന്നീ ത്രയത്തെ കവിതയില്‍ പ്രശ്നവത്കരിക്കുന്നതായി കാണുന്നു.അതില്‍ ക്വി സ്വാര്‍ഥനും വിഷമയമുള്ളവുനുമാകുന്നു.എന്തായാലും പ്രശ്നത്തിന്റെ ഉള്‍പിരുവുകളോട്‌ ഈ കവിതയുടെ ഘടന ശരിക്കും യോജിക്കുന്നുണ്ട്‌.ആകാശ ഗോപുരത്തിലെ ആല്‍ബര്‍ട്ട്‌ സാംസനെ ഓര്‍മ വന്നു (മുഴുവനായിട്ടല്ല പറഞ്ഞത്‌)

  മറുപടിഇല്ലാതാക്കൂ
 2. അങനെ തന്നെ കവിതകൾ ഉരുവം കൊള്ളട്ടെ, ഒന്നുമില്ലെങ്കിലും എന്നെ നീ കാണുന്നുണ്ടല്ല്ലോ

  മറുപടിഇല്ലാതാക്കൂ
 3. നീ‍ തന്നെയാണ് ഞാന്‍. ഞാന്‍ തന്നെയാണ് നീയും.
  നീ നന്നായി പകര്‍ത്തുന്നു. ഞാനത്‌ ഞാന്‍ എഴുതിയ പോലെ വായിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 4. സംഭവം കലക്കി.പണ്ടു മുതലേ കേട്ടു തഴമ്പിച്ചതെങ്കിലും അവതരണം വ്യത്യസ്തം.

  മറുപടിഇല്ലാതാക്കൂ