22/9/08

ഇലയും വേരും

ഒരേ മരത്തിന്റെ ഭാഗമായിരുന്നിട്ടും
ജീവിതം മുഴുവൻ പരസ്പരം കാണാതിരുന്ന
വേരും ഇലയും ഒടുവിൽ കണ്ടുമുട്ടി
മണ്ണടിഞ്ഞ ഇലയോട്
മണ്ണുമാറി വെളിപ്പെട്ട വേരുചോദിച്ചു
നീ ആകാശവിശാലതയിലേക്കെനിക്ക്
വഴികാട്ടുമോ?
ജനിച്ചനാൾ മുതൽ ആകാശം മാത്രം
കണ്ട് മടുത്ത ഇല,
ആകാശം ഒരു വലിയ മരുഭൂമിയാണെന്ന്
പറഞ്ഞ് കൊടുത്തു.
ഇലകൾക്കിടയിലൂടെ നീലവിതാനത്തെ
കൊതിക്കൺപാർത്തിരുന്ന വേര്
അതുകേട്ട് നിരാശനായി
അത് കണ്ടില്ലെന്ന ഭാവേന വേരിന്റെ
ബലിഷ്ഠമായ വിരൽ പിടിച്ച്
ഇല ചോദിച്ചു
നീ എന്നെ ഈ മണ്ണിന്റെ ആഴത്തിലേക്ക്
കൊണ്ടുപോകാമോ?
പിറന്ന നാൾ മുതൽ
മണ്ണിലൂടെ ഉഴുതുമടുത്ത വേര്,
വേരുകളുടെ ഒരു നിരന്തര-
മത്സരമാണ് മണ്ണെന്ന് പ്രതിവചിച്ചു.

12 അഭിപ്രായങ്ങൾ:

 1. ഒരേ മരത്തിന്റെ ഭാഗമായിരുന്നിട്ടും
  ജീവിതം മുഴുവൻ പരസ്പരം കാണാതിരുന്ന
  വേരും ഇലയും ഒടുവിൽ കണ്ടുമുട്ടി
  മണ്ണടിഞ്ഞ ഇലയോട്
  മണ്ണുമാറി വെളിപ്പെട്ട വേരുചോദിച്ചു
  നീ ആകാശവിശാലതയിലേക്കെനിക്ക്
  വഴികാട്ടുമോ?
  ജനിച്ചനാൾ മുതൽ ആകാശം മാത്രം
  കണ്ട് മടുത്ത ഇല,
  ആകാശം ഒരു വലിയ മരുഭൂമിയാണെന്ന്
  പറഞ്ഞ് കൊടുത്തു.
  ഇലകൾക്കിടയിലൂടെ നീലവിതാനത്തെ
  കൊതിക്കൺപാർത്തിരുന്ന വേര്
  അതുകേട്ട് നിരാശനായി
  അത് കണ്ടില്ലെന്ന ഭാവേന വേരിന്റെ
  ബലിഷ്ഠമായ വിരൽ പിടിച്ച്
  ഇല ചോദിച്ചു
  നീ എന്നെ ഈ മണ്ണിന്റെ ആഴത്തിലേക്ക്
  കൊണ്ടുപോകാമോ?
  പിറന്ന നാൾ മുതൽ
  മണ്ണിലൂടെ ഉഴുതുമടുത്ത വേര്,
  വേരുകളുടെ ഒരു നിരന്തര-
  മത്സരമാണ് മണ്ണെന്ന് പ്രതിവചിച്ചു.

  മറുപടിഇല്ലാതാക്കൂ
 2. നല്ല കവിത സനാതനാ, കുറച്ചുകൂടി റിഥം കൊടുക്കാമായിരുന്നു.

  മറുപടിഇല്ലാതാക്കൂ
 3. നന്നായിട്ടുണ്ട്‌. ഇതു പോലൊരു ദുഃഖം ഞാനും പകര്‍ത്തി വെക്കാന്‍ ശ്രമിച്ചിരുന്നു.താങ്കള്‍ കണ്ടിരിക്കാന്‍ വഴിയില്ല http://wwwneeharika.blogspot.com/2008/05/blog-post_26.html

  മറുപടിഇല്ലാതാക്കൂ
 4. മഹീ കവിത വായിച്ചു,നന്നായിട്ടുണ്ട്.സാമ്യമുണ്ട് പുറമേ അകമേ ഇല്ല എന്ന് റോന്നുന്നു :)
  നന്ദി
  സഗീറേ ഇമ്പോസിഷൻ എഴുത്താണോ? ;)

  മറുപടിഇല്ലാതാക്കൂ
 5. സനലേ നല്ല കവിത. ഇഷ്ടമായി

  സഗീര്‍ കവിത വായിച്ചുവെന്ന് പറഞ്ഞതല്ലേ സനലേ :)

  മറുപടിഇല്ലാതാക്കൂ
 6. ഒത്തിരി നാളുകള്‍ക്കു ശേഷമാണ് നെറ്റിലേക്കെത്തുന്നത്. നന്നായിരിക്കുന്നു. ആകാശത്തെ മരുഭൂമിയാണെന്നു പറഞ്ഞ ഇലയോട് ഞാന്‍ വിയോജിക്കുന്നു.
  വേരിന്‍റെ മത്സരത്തോട് യോജിക്കുന്നു . :)

  മറുപടിഇല്ലാതാക്കൂ
 7. രണ്ടുപേരും (ഇലയും വേരും) അവരവരെ മാത്രം ആവിഷ്കരിച്ചു അല്ലേ? ആകാശവും മണ്ണും അപ്പോഴും പിടികൊടുക്കാതെ മാറി നിന്നു ചിരിച്ചു. ‘മനസ്സിലാക്കല്‍’ ഇങ്ങനെയൊക്കെയാണ്. ആകാശത്തെ ആയാലും മണ്ണിനെ ആയാലും കവിതയെ ആയാലും....

  മറുപടിഇല്ലാതാക്കൂ
 8. ചിലതെല്ലാം അങനെ നിലനില്‍ക്കുന്നതാണ് ശരി... :)

  ഇഷ്ടായി.

  മറുപടിഇല്ലാതാക്കൂ
 9. മാഷേ കവിത നന്നായിട്ടുണ്ട്... കവിതയില്‍ ഒരു പ്രസ്താവനാ/പ്രഖ്യാപന സ്വഭാവം വരുന്നുണ്ടോ എന്നൊരു സംശയം... ഒരു ആറ്റിക്കുറുക്കലിന്‍റെ അഭാവം ഉണ്ടോ?

  മറുപടിഇല്ലാതാക്കൂ
 10. ഒരേ മരത്തിന്റെ ഭാഗമായിരുന്നിട്ടും
  ജീവിതം മുഴുവൻ പരസ്പരം കാണാതിരുന്ന
  വേരും ഇലയും ഒടുവിൽ കണ്ടുമുട്ടി...

  അത്രയും മതി.അതിനപ്പുറമെന്ത്?

  മറുപടിഇല്ലാതാക്കൂ
 11. ആശയം വളരെ ചിന്തിപ്പിക്കുന്നു. നല്ല കവിത. ഇഷ്ടമായി....
  ആശംസകള്‍....

  മറുപടിഇല്ലാതാക്കൂ