25/9/08

ഒത്തുതീർപ്പ്

കൃത്യമായി നെടുകേ പിളർക്കാ‍ൻ
പാകത്തിന് ഇങ്ങനെ കരവിരുതോടെ
ഒട്ടിച്ചു വച്ചതാരെന്ന് അത്ഭുതപ്പെട്ടിട്ടുണ്ട്.

പിളർന്നെടുത്താൽ പരാതിയില്ലാത്ത വിധം,
ഏറ്റക്കുറച്ചിലുകളെക്കുറിച്ച്
തർക്കങ്ങളുയരാത്തവിധം,
ഒരുകണ്ണ് ഒരു കാത്
മൂക്കിന്റെ ഒരു ദ്വാരം
എന്നുതുടങ്ങി സഭ്യമായതും
ഒരു മുല,ഒരു വൃഷണം
പൃഷ്ഠത്തിന്റെ ഒരു കഷണം
എന്നിങ്ങനെ അസഭ്യമായതും
തുല്യം തുല്യമായി പങ്കുവെയ്ക്കാൻ പാകത്തിന്..

ഒരു പകലിന് ഒരു രാത്രി
ഒരു ചിരിക്ക് ഒരു തേങ്ങൽ
ഒരു ജന്മത്തിന് ഒരു ഒരു മരണം
ഒരു പ്രണയത്തിന് ഒരു വിരഹം എന്നിങ്ങനെ
സമതുലിതമായ ഒരു കരാർ...
ദൈവവും ചെകുത്താനും തമ്മിൽ...
എനിക്കിപ്പോൾ ഇരുവരോടുള്ളതേക്കാൾ ഭ്രമം
ഈ ഒത്തുതീർപ്പുണ്ടാക്കിയ മധ്യസ്ഥനോട് !

7 അഭിപ്രായങ്ങൾ:

 1. പകുക്കലിന്റെ ഈ രസതന്ത്രം വളരെ നന്നായിട്ടുണ്ട്‌

  മറുപടിഇല്ലാതാക്കൂ
 2. ഒരു പകുതിയിൽ ചെകുത്താനും മറുപകുതിയിൽ ദൈവവും...
  സ്രഷ്ടിവൈഭവത്തിന്റെ ചാരുത...
  ഇത്ര ക്രത്യമായി തുന്നിചേർത്തത്‌ ആരാവും...

  മറുപടിഇല്ലാതാക്കൂ
 3. പകലിനു രാത്രി...ചിരിക്കു തേങ്ങ, ,,,, മനസ്സിലായില്ല???

  മറുപടിഇല്ലാതാക്കൂ
 4. (ആരോടും പറയരുത്, അത് ചെയ്തത് ഞാനാ/ ബോറടിക്കുമ്പൊ പറ / ഞാന്‍ മാറ്റാം /)

  മറുപടിഇല്ലാതാക്കൂ