5/10/08

ഉപേക്ഷിക്കപ്പെട്ടപ്പോൾ

എന്നെക്കുറിച്ചുള്ള പ്രതീക്ഷകളസ്തമിച്ചപ്പോൾ
അവരെന്നെ ഉപേക്ഷിച്ചു
അങ്ങനെയെനിക്കെന്നെ കിട്ടി,
അവരെക്കുറിച്ചുള്ള പ്രതീക്ഷകളണഞ്ഞപ്പോൾ
ഞാനവരെയുമുപേക്ഷിച്ചു
അങ്ങനെ അവർക്കവരെയും കിട്ടി.

8 അഭിപ്രായങ്ങൾ:

  1. അവര്‍ ഉപേക്ഷിച്ചതുകൊണ്ട് എന്നെ എനിക്കു കിട്ടി എന്നു പറയുന്നതില്‍ ഒരു സത്യമുണ്ട്.. ഞാന്‍ ഉപേക്ഷിച്ചതുകൊണ്ട് അവര്‍ക്ക് അവരെ കിട്ടിയെന്നു പറയുന്നത്, അത്ര ശരിയല്ല. അതു തന്നെ മാത്രം ചുഴിഞ്ഞു നോക്കിയിരിക്കുന്ന ഒരാളിന്റെ പൊങ്ങച്ചമാണ്..‘ഞാന്‍ ഞാന്‍ മാത്രം എന്ന് !

    മറുപടിഇല്ലാതാക്കൂ
  2. സത്യത്തിന് കവിതയിലെന്തുകാര്യം വെള്ളെഴുത്തേ
    സമർത്ഥമായ നുണകളല്ലേ കവിതകൾ ;)

    മറുപടിഇല്ലാതാക്കൂ