23/10/08

മൈഥുനം

തുറന്ന ആകാശത്തിനും
നഗ്നമായ വൃക്ഷങ്ങൾക്കും കീഴെ
ചാറ്റൽ മഴപെയ്ത പുൽത്തട്ടിനും
പരാഗണം കഴിഞ്ഞടർന്ന
പൂക്കൾക്കും മേലെ
സ്വയം മറന്നിണചേരുക എന്നതായിരുന്നു
പ്രണയകാലത്തെ ഏറ്റവും വലിയ സ്വപ്നം

ഇരുട്ട് മുറ്റിയ മേൽക്കൂരക്കും
കാതുകളുള്ള ചുവരുകൾക്കും കീഴെ
പിറുപിറുക്കുന്ന കിടക്കയ്ക്കും
പൂപ്പൽ മണക്കുന്ന
വസ്ത്രങ്ങൾക്കും മേലെ
ശ്വാസം പിടിച്ചടങ്ങുക എന്നതാണ്
വിവാഹശേഷമുള്ള കടുത്ത യാഥാർത്ഥ്യം.

11 അഭിപ്രായങ്ങൾ:

 1. വിവാഹശേഷം സ്വപ്നങ്ങള്‍ കാണാറില്ലെന്നുണ്ടോ?

  മറുപടിഇല്ലാതാക്കൂ
 2. വീര്‍പ്പുമുട്ടലുകളുടെ ഇരുണ്ട ഒരു ലോകമാണോ വിവാഹം തുറന്നു തരുന്നത്? :(
  ഓഫ്: തുറന്ന ആകാശമൊക്കെ വേണോ? - ഒരു അവിവാഹിതന്‍... ;)

  മറുപടിഇല്ലാതാക്കൂ
 3. ഈ കവിതയിലൂടെ എന്‍റെ ചങ്കില്‍ തീ കോരി ഇട്ടല്ലോ ചേട്ടാ,ഞാനും കല്യാണം കഴിക്കാന്‍ പോകുവാ...

  മറുപടിഇല്ലാതാക്കൂ
 4. ഞാന് ‍കല്യാണമേ കഴിക്കുന്നില്ല. എന്തിനാ വെറുതേ പുലിവാലു പിടിക്കുന്നത്? ഇന്‍ഫര്‍മേഷനു നന്ദി

  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 5. വളരെ നന്നായിരുന്നു...

  നിരോധിടാതെ ചിന്തിക്കുകയും എഴുതുകയും (കടപ്പാട്: ചിത്രകാരന്‍)ചെയ്യുമ്പോള്‍ തന്നെ അവ ഹൃദ്യമാവും...

  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 6. വിവാഹത്തിനു മുമ്പ്
  ഏകനായിരുന്ന കാലത്തെ
  യാഥാര്‍ത്ഥ്യം എന്തായിരുന്നു?

  മറുപടിഇല്ലാതാക്കൂ
 7. ഇങ്ങനെ യാഥാര്‍ത്ഥ്യം തുറന്നു പറയാതെ...അങ്ങനെയൊന്നും അല്ലെന്നു ഭാവിക്കുന്നവരെങ്കിലും ഉണ്ട് ..

  മറുപടിഇല്ലാതാക്കൂ
 8. മൈഥുനമെന്നത് (ലൈംഗികത്തേക്കാള്‍ എത്ര മാന്യമായ വാക്ക്!) തുടകള്‍ക്കിടയിലെ കാര്യമല്ല, രണ്ടു കാതുകള്‍ക്കിടയിലെ കാര്യമാണെന്നത്, ഇന്ത്യയിലെ ഏറ്റവും വിലപിടിച്ച സെക്സോളജിസ്റ്റ് പ്രകാശ് കോത്താരി എഴുതിയ കവിത.

  മറുപടിഇല്ലാതാക്കൂ