2/12/08

പരോൾ ........ കണ്ണടച്ചാൽ ഇരുട്ടാവില്ല
സങ്കുചിതത്തിലെ പരോൾ എന്ന തിരക്കഥ വായിക്കുമ്പോൾ ഏറ്റവും എന്നെ സ്പർശിച്ചവ,കണ്ണൻ അമ്മുവിനോട് കണ്ണടച്ചാൽ ഇരുട്ടാവില്യേ എന്ന് ചോദിക്കുന്നതും മനുഷ്യനും മണമുണ്ടോ എന്ന് സ്വയം മണത്തുനോക്കുന്നതുമാണ്.ആ തിരക്കഥ ചലച്ചിത്രമാക്കണമെന്ന് ആലോചിച്ചുതുടങ്ങിയപ്പോഴും എന്നെ ഏറ്റവും കുഴക്കിയത് കണ്ണൻ എന്ന കഥാപാത്രത്തിന് ജീവൻ നൽകാൻ കെൽ‌പ്പുള്ള ഒരു നടനെക്കിട്ടുമോ എന്നുള്ളതായിരുന്നു.ഭാഗ്യമെന്ന് പറയട്ടെ ഞങ്ങൾ നേരിട്ട എല്ലാ പരിമിതികളേയും പ്രതിസന്ധികളേയും തോൽ‌പ്പിച്ചുകളയുന്നതരത്തിൽ അഭിനയ സിദ്ധിയുള്ള ഒരു ബാലപ്രതിഭയെ ഞങ്ങൾക്ക് കണ്ടെത്താനായി..........ഇത് കുഞ്ചു എന്ന് വിളിപ്പേരുള്ള ആദിത്യ എന്ന ഞങ്ങളുടെ കണ്ണൻ..നാളെയുടെ താരം....

ഇവൻ എന്നോട് പറയുന്നത് കണ്ണടയ്ക്കുന്നവർ അടയ്ക്കട്ടെ ഇരുട്ടാവില്ല എന്നാണ്......

ബ്ലോഗുമുഖാന്തിരം ഉരുവം കൊണ്ടതായതുകൊണ്ട് എഡിറ്റിങ്ങ് റ്റേബിളിൽ എത്തുന്നതിനുമുൻപേ പരോളിന്റെ ഒരു റഫ്കട്ട് ഇവിടെ...നന്ദി...

12 അഭിപ്രായങ്ങൾ:

 1. നാളെയുടെ ഒരു വാഗ്ദാനത്തെ കൊച്ചു രൂപത്തിൽ കണ്ടു. ഈ ചെറിയ ക്ലിപ്പിൽ തന്നെ ആ കുട്ടിയുടെ കഴിവ് മനസ്സിലാവുന്നുണ്ട്. ആ കൊച്ചു പ്രതിഭക്കും മറ്റെല്ലാ പ്രവർത്തകർക്കും എല്ലാ വിധ ആശംസകളും.

  മറുപടിഇല്ലാതാക്കൂ
 2. ഒരു ബാലതാരത്തിന്റെ ഉദയമാകട്ടെ ഇത്. ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 3. താങ്കളുടെ കണ്ണനും കല്യാണിയും ഈ ലോകം കീഴടക്കട്ടെ. എല്ലാവര്‍ക്കും എന്റെ ആശംസകള്‍.ഇപ്പോള്‍ ബ്ലോഗിലെ ഒരംഗമെന്ന നിലയ്ക്ക്‌ എനിക്ക്‌ വല്ലാത്ത അഭിമാനം തോന്നുന്നു

  മറുപടിഇല്ലാതാക്കൂ
 4. നാളെയുടെ താരത്തിനു എല്ലാ ആശംസകളും..

  മറുപടിഇല്ലാതാക്കൂ
 5. ഈ കണ്ണനെ കക്കൂസിലാണല്ലോ നീചാ നീ ഇരുത്തിയത്,
  ബ്ലോഗിന്‍റെ പേര് ഉടനെ മാറ്റുക

  മറുപടിഇല്ലാതാക്കൂ
 6. സനലേ ഇവന്‍ നാളെയുടെ താരമാണ്. ബെറ്റ്. ഈ സീന്‍ കഴിഞ്ഞ് അവന്‍ പുറത്ത് വരുമ്പോള്‍ ഞാന്‍ സത്യത്തില്‍ അത്ഭുതപ്പെട്ട് പോയിരുന്നു. അവന്റെ ഇന്‍ വൊള്‍മെന്റ് കണ്ടിട്ട്. തികച്ചും പ്രൊഫഷണല്‍.

  മറുപടിഇല്ലാതാക്കൂ
 7. അജ്ഞാതന്‍2008, ഡിസംബർ 22 10:54 PM

  ഉഗ്രന്‍ ഷോട്ട്
  ട്രോളി?
  അല്‍പ്പം വിറയല്‍ ഉണ്ട് ..
  അമച്വര്‍ സ്റ്റൈല്‍.
  എങ്കിലും ഉഗ്രന്‍ .
  സന്ദര്‍ഭം അറിയില്ലെങ്കില്‍ പോലും ആ ഒരു പിരിമുറുക്കം ഫീല്‍ ചെയ്യുന്നുണ്ട്.

  മറുപടിഇല്ലാതാക്കൂ
 8. സംശയിക്കേണ്ടാ...ഞങ്ങളുടെ കുഞ്ചുവെന്ന ആദിത്യ(എന്റെ കസിന്റെ മകളുടെ മകന്‍)കണ്ണനെ മിഴിവുറ്റതാക്കും. ഈ ആദ്യസംരംഭത്തിനു എല്ലാ ആശംസകളും നേരുന്നു.

  മറുപടിഇല്ലാതാക്കൂ