14/12/08

കടൽത്തീരത്ത് ഒരുസന്ധ്യയിൽ

അടർന്ന് വീണ ഒരുവാക്കിന്റെ അപൂർത്തിയിൽ ഞാൻ കാറ്റ് കൊള്ളാനിരിക്കുന്നനേരം
തകർന്ന കടൽ‌പ്പാലം പോലെ ഒരു വാചകം അർത്ഥശൂന്യതയിലേക്ക് തള്ളിനിൽക്കുന്ന കണ്ടു
തിരിച്ചറിയാനാവാത്ത അങ്കലാപ്പുകൾ പണിതുയർത്തിയ മാംസഗോപുരമേയെന്ന്
ഇരതിരഞ്ഞ് മടങ്ങുന്ന പക്ഷികൾ സ്നേഹപൂർവം വിളിക്കുന്നകേട്ടു
ഉപ്പുണങ്ങാത്ത തേങ്ങലുകൾ കാറ്റിൽ നെയ്തുചേർക്കുന്ന ദുഖസംഗീതം കേട്ടു
ഏറെത്തളർന്ന ഒരു തിരമാല ദീനമായ് കാൽ തഴുകുന്നതറിഞ്ഞു
സന്ധ്യയുടെ വിസ്മയമുഹൂർത്തം കഴിഞ്ഞു,രാത്രിയിൽ
ദുഖസ്മിതം മായ്ച്ച് വേഷം മാറിയകടൽ നഗരത്തിലേക്ക് ഓട്ടോറിക്ഷയിൽ കയറി.

2 അഭിപ്രായങ്ങൾ: