23/1/09

അലമാരയിലെ കടൽ

ഒരു കടൽ എന്റെ അലമാരയിലുണ്ട്
ഈ വീട്ടിൽ നടക്കുന്ന ഏതെങ്കിലും ഒരു ഭൂകമ്പത്തിൽ
ഈ മുറിയും അലമാരയും ഞാനും
മേൽക്കൂരയിടിഞ്ഞ് മണ്ണടിഞ്ഞുപോകുന്നു എന്ന് കരുതുക
കാലങ്ങൾക്ക് ശേഷം നിങ്ങളിലെ ഗവേഷകരിലാരെങ്കിലും
അതു കണ്ടെത്തും
ശംഖുകൾ,ചിപ്പികൾ,നക്ഷത്രമത്സ്യങ്ങൾ,
ചുവപ്പും കറുപ്പും നിറമുള്ള കടൽ മണൽ
ഉപ്പുരുചിയുള്ള കൺപീലികൾ
ഒരു വമ്പൻ മീൻ‌മുള്ള്
ഉടഞ്ഞുപോകാത്ത സ്വപ്നങ്ങളുടെ പവിഴപ്പുറ്റ്

5 അഭിപ്രായങ്ങൾ:

 1. ഒപ്പമുണ്ടാകും തന്‍റെ മരിക്കാത്ത ഈ മരിക്കാത്ത വാക്കുകളും....

  മറുപടിഇല്ലാതാക്കൂ
 2. ‘ഉടഞ്ഞുപോകാത്ത സ്വപ്നങ്ങളുടെ പവിഴപ്പുറ്റ്‘
  നന്നായിരിക്കുന്നു

  മറുപടിഇല്ലാതാക്കൂ
 3. ഇടക്കൊന്നു പൊടിതട്ടിവെയ്ക്കാന്‍ തുറന്നുനോക്കിയപ്പോഴാണോ അലമാരയിലെ കടല്‍ ഇത്രയും ഉറപ്പുകള്‍ തന്നത്...?

  നല്ല കവിത.

  മറുപടിഇല്ലാതാക്കൂ
 4. തീപിടിച്ച കടലിനു മീതെ നടന്നവന്‍റെ കാല്‍പ്പാടുകള്‍..
  ഒരു കൂപ്പുകൈ..

  മറുപടിഇല്ലാതാക്കൂ