കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്കുള്ള
ചൂളംവിളിയുടെ ലോക്കൽ കമ്പാർട്ട്മെന്റിൽ
യാത്രക്കാർക്ക് ലഗേജ് വെയ്ക്കാനുള്ള ഉയരത്തിൽ
ഉറങ്ങുകയാണെന്ന ഭാവേന കയറിയിരുന്ന്
ദൈവം ഭൂമിയിലേക്കെന്നപോലെ
താഴേക്ക് നോക്കുകയായിരുന്നു ഞാൻ.
താഴെ കാലുകുത്താൻ സ്ഥലമില്ലാത്തവണ്ണം
തിങ്ങി നിറഞ്ഞ ജീവിതം.
ഒറ്റക്കാലിൽ തപസുചെയ്യുന്ന മാമുനിമാർ
മുട്ടിയുരുമ്മി തപസിളക്കാനെത്തുന്ന
മേനകമാർ
യുദ്ധം കഴിഞ്ഞ് ആയുധങ്ങളുമായി
മടങ്ങിപ്പോകുന്ന യോദ്ധാക്കൾ
കഴിഞ്ഞ പോരാട്ടത്തെ മുൻനിർത്തി
വരാനിരിക്കുന്നതിനെ വ്യാഖ്യാനിക്കുന്ന
പണ്ഢിതവരേണ്യർ
പുകവലിക്കരുതെന്ന നിയമത്തെ
പുകവലിച്ചുകൊണ്ട് ഓർമ്മിപ്പിക്കുന്ന
നിയമപ്രാചാരകരിങ്ങനെ
ദീർഘചതുരത്തിൽ ഒരുമഹാഭാരതം
അതിനിടയിൽ അഴകൊത്ത ഒരു പെണ്ണും
അരികിൽ ഒരുത്തനും.
ഉറക്കത്തിന്റെ ഒന്നുരണ്ട് ചെറുകിടസ്റ്റേഷനുകളിൽ
രണ്ടോ മൂന്ന് മിനിട്ടുകൾ നിർത്തിയിട്ടെന്നല്ലാതെ
ഞാനെന്ന ദൈവം ഉണർവിന്റെ
ദീർഘമായ പാളങ്ങളിലൂടെ ലക്ഷ്യബോധത്തോടെ
ഓടുകതന്നെയായിരുന്നു.
അവൻ അവളെ വലതുകൈകൊണ്ടാണ് തൊടുന്നതെങ്കിൽ
ഏറ്റവും സാധ്യമായ സ്ഥാനം ഏതായിരിക്കും!
അവൻ അവളെ ഇടതുകൈകൊണ്ടാണ് തൊടുന്നതെങ്കിൽ
ഏറ്റവും സാധ്യമായ സ്ഥാനം ഏതായിരിക്കും!
വലതായാലും ഇടതായാലും
ആ ചരിത്രമുഹൂർത്തത്തിന് സാക്ഷിയാകാൻ
ഉണർന്നിരിക്കണേ ഉണർന്നിരിക്കണേ എന്ന്
കണ്ണുകൾ ഞാൻ തുടരെ തിരുമ്മിക്കൊണ്ടിരുന്നു.
ഇടമില്ലാത്തതിന്റേ വിമ്മിട്ടത്തിൽ
അവൾ ചെരിഞ്ഞിരുന്നപ്പോൾ
അവളുടെ മുലവടിവ് ഞാൻ വിമർശനം ചെയ്തു
അവൾക്ക് ഇടം നൽകാനെന്നപോലെ
അവൻ പിന്നിലേക്ക് നീങ്ങിയപ്പോൾ
അവന്റെ മനസു വായിച്ച് രസിച്ചു.
അവന്റെ ഇടം കയ്യോ വലം കയ്യോ
എന്ന ചോദ്യം ഹൃദയത്തിൽ മിടിച്ചു.
അവളൊരൽപ്പം കുനിഞ്ഞപ്പോൾ
തയ്യൽ വിട്ടുപോയ ചുരിദാറിന്റെ വിടവിലൂടെ
അവളുടെ തൊലിവെളുപ്പിനു മാർക്കിട്ടു...
ഉറങ്ങല്ലേ ഉറങ്ങല്ലേ എന്നമന്ത്രമുണ്ടായിരുന്നെങ്കിലും
ആ ദിവ്യമുഹൂർത്തത്തിനു സാക്ഷ്യം വഹിക്കാൻ
എനിക്ക് കഴിഞ്ഞില്ല
ഉറക്കത്തിന്റെ ഒരു ചെറുതുരങ്കം കടക്കുന്നതിനിടയിൽ
അവൾ എന്റെ കാഴ്ചച്ചതുരത്തിൽ നിന്ന് ഇറങ്ങിപ്പോയി.
അവനാണെങ്കിൽ തന്റെ കൈകൾ രണ്ടും കവിളിൽചേർത്ത്
ഒരു ദീർഘനിദ്രയെപ്രാപിച്ച്
എനിക്ക് താൽപ്പര്യമില്ലാത്ത ദാരുശിൽപ്പമായി.
എത്രയൊക്കെ കരുതലുണ്ടായാലും,
ദൈവം സാക്ഷിയല്ലാത്ത
ചിലമുഹുർത്തങ്ങളുണ്ടാകുന്നതെങ്ങനെയെന്ന്
എനിക്ക് മനസിലായി....
ഹ ഹ ഹ... കൊള്ളാം..
മറുപടിഇല്ലാതാക്കൂചിലപ്പോഴങ്ങനെയാണ്. നേരെതന്നെയും രണ്ടു വായന സാധ്യമാക്കുന്ന കവിത
മറുപടിഇല്ലാതാക്കൂരണ്ട് കണ്ണുകൾ തുറന്ന് പിടിച്ചിരുന്നിട്ടുമാ ചതുര കാഴ്ച്ചയിൽ കാണാൻ കൊതിച്ച്ത് ഉറക്കം കൊണ്ടൂപോയി. ഒരു ചതുര പെട്ടിക്കുള്ളീൽ ദെയ്വം ഉറങ്ങിപ്പോയെങ്കിൽ ഈ അണ്ഡകടാഹതിന്റെ ഉരുണ്ട ഓട്ടത്തിൽ ദെയ്വം എന്തുകാണാനാണ്
മറുപടിഇല്ലാതാക്കൂഅത് കലക്കി
മറുപടിഇല്ലാതാക്കൂദൈവം പോലും അറിയാതെ ചിലതൊക്കെ സംഭവിച്ചില്ലെങ്കില്‍ ഈ ലോകത്തിനെന്തു രസം...:)
മറുപടിഇല്ലാതാക്കൂഹെന്റെ ദൈവമേ :)
മറുപടിഇല്ലാതാക്കൂ:)
മറുപടിഇല്ലാതാക്കൂഎന്തിനധികം പറയേണ്ടൂ, അങ്ങനെ സൾഫ്യൂരിക് ആസിഡ് ഉണ്ടായി...
മറുപടിഇല്ലാതാക്കൂഓഫ്:
കവിത ഇഷ്ടമായി.
ഈ കവിത എനിക്ക് വല്ലാതെ ഇഷ്ടായി സനല്‍.
മറുപടിഇല്ലാതാക്കൂസംവിധാനത്തില് വിജയിച്ച കവിതയെന്ന് ഞാന്‍ വിളിച്ചാല്‍ അതില്‍ തെറ്റുണ്ടാവോ ആവ്വോ.. :)
എത്രയൊക്കെ കരുതലുണ്ടായാലും....!
മറുപടിഇല്ലാതാക്കൂഒത്തിരി ഇഷ്ടമായി ....
കിടിലം കവിത!
മറുപടിഇല്ലാതാക്കൂഅവനാണെങ്കിൽ തന്റെ കൈകൾ രണ്ടും കവിളിൽചേർത്ത്
മറുപടിഇല്ലാതാക്കൂഒരു ദീർഘനിദ്രയെപ്രാപിച്ച്
എനിക്ക് താൽപ്പര്യമില്ലാത്ത ദാരുശിൽപ്പമായി.
ദൈവം കാഴ്ച്ചകാണാന്‍ മുകളില്‍ തുറിച്ച് നോക്കിക്കിടക്കുന്നത് അവന് കണ്ടിട്ടുണ്ടാവണം . മനുഷ്യസഹജമായ എല്ലാ കുസ്രുതികളും ദൈവത്തിനും രസിക്കും എന്ന് അവനല്ല ആരും തിരിച്ചറിയുന്നില്ലല്ലൊ.അരസികന്മാരായ ശപ്പന്മാര് എന്നാണു ദൈവത്തിനു മനുഷ്യരെക്കുറിച്ചുള്ള പൊതുവായ കാഴ്ച്ചപ്പാട്.
തട്ടിയും മുട്ടിയുമാണ് വായന തുടങ്ങിയത് പക്ഷെ അവസാന വരിയിലെത്തിയപ്പോഴാണ് ശരിക്കും ഞെട്ടിയത്.ഈ കവിത എവിടൊക്കയൊ ചെന്നുമുട്ടുന്നുണ്ട് എന്ന് തിരിച്ചറിഞ്ഞത്.പണ്ട് പൂരം കാണാന്‍ പോയിട്ട് പൂര പറമ്പില്‍ കിടന്നുറങ്ങിപ്പോയ് വാക്കുകളുടെ മഹബലി.എണീറ്റു നോക്കുമ്പോള്‍ പൂരൊക്കെ കഴിഞ്ഞിരിക്ക്ണൂ മൂപ്പരക്കും ഇതു പോലെ വല്ല വെളിപാടുണ്ടായിട്ടുണ്ടാവൊ?
മറുപടിഇല്ലാതാക്കൂഎന്റെ ദൈവേ, അന്നു നീയൊന്നുറങ്ങിക്കിട്ടാന് ഞങ്ങളെത്ര കാത്തിരുന്നൂന്നറിയോ !
മറുപടിഇല്ലാതാക്കൂഎഴുത്തിഷ്ടായീട്ടോ :)
ഇങ്ങനെയാകണം എന്നു നിര്‍ബന്ധം ഉള്ള ദൈവങ്ങള്‍ കണ്ടാലും കണ്ടില്ലെങ്കിലും ഒന്നുതന്നെ.
മറുപടിഇല്ലാതാക്കൂഇക്കവിത വായിക്കാന്‍ തന്റെ തന്നെ കണ് വെട്ടം
മറുപടിഇല്ലാതാക്കൂവീഴ്ത്താതെ ദൈവം ഒളിച്ചു കടത്തിയതാവും
ആ മുഹൂര്‍ത്തം..