12/4/09

മഴയിൽ ഈ വിഷുക്കാലം

മഴയിൽ കൊഴിഞ്ഞ പൂക്കളെയോർത്ത്
കരഞ്ഞ് നിൽപ്പാണ് കണിക്കൊന്ന,
ആയിരമശ്രുകണങ്ങൾ മൊട്ടിട്ടൊരസ്ഥികൂടം പോലെ.
അതിന്റെ ദുഃഖം പകർന്നമട്ടിൽ ഇരുണ്ടൊരാകാശം,
പുലരിക്കണിയ്ക്കുണർന്നതില്ലാ ഇതുവരെയും സൂര്യൻ...

1 അഭിപ്രായം:

 1. കവി വാക്കു തെറ്റിയുഴറൂന്നിടതൊക്കെ
  പലഭാവ ബിംബം പകർത്തികണിക്കൊന്ന
  പെണ്ണിൻ ചിരി, നഷ്ട്ടബോധത്തിന്റെകണ്ണുനീർ
  കാത്തിരുന്നോളുടെ കള്ളകടക്കണ്ണുപൂതി-
  രങ്ങും പോൽ വിടർന്നു കണിക്കൊന്ന
  കാട്ടിലും മേട്ടിലും കണ്ടിടതൊക്കയും ചുണ്ടിലെ -
  പുല്ലങ്കുഴൽ തേൻ കന്നിക്കൊന്ന
  മഞ്ഞചിരിയിൽകൊഴിഞ്ഞൊടുങ്ങുന്ന നിൻ -
  നോവിനെ ഒപ്പാനൊരുങ്ങും സനാതന ഭാവന-
  അഞ്ചാം വരിയിൽ മുറിഞ്ഞുപോയ്

  മറുപടിഇല്ലാതാക്കൂ