11/7/09

എഴുത്ത് മുറി

എഴുത്തുമുറിയില്ല
മേശയില്ല
പേനയില്ല
കടലാസില്ല
എഴുത്ത് മാത്രമുണ്ട്.
എഴുതിയെഴുതി
ഞാനൊരെഴുത്തുകാരനായി

എഴുത്തുമുറി പണിഞ്ഞു
മേശപണിഞ്ഞു
പേന വാങ്ങി
കടലാസു വാങ്ങി
എഴുത്ത് മുറിഞ്ഞു.
മുറിഞ്ഞ് മുറിഞ്ഞ്
ഞാനൊരു മുരിങ്ങക്കായായി.

7 അഭിപ്രായങ്ങൾ:

 1. ഇനി സാമ്പാറിലോ അവിയലിലോ കണ്ടെടുത്ത് ചവച്ചരച്ചു തുപ്പുമ്പോള്‍, നുണഞ്ഞിറക്കുമ്പോള്‍
  രുചിക്കൂട്ടിന്‍ ലഹരിയില്‍ മതികെടുമ്പോള്‍ ഓര്‍ത്തെടുക്കണമല്ലേ എഴുത്തുമുറിയില്ലാതെ മേശയില്ലാതെ കടലാസുമില്ലാതെ എഴുതിയെഴുതി എഴുത്തുകാരനായ ഒരാളെ. അയാള്‍ക്കും മുരിങ്ങമരത്തില്‍ പൂവായുണര്‍ന്നിരുന്ന ഒരു കാലം?

  മറുപടിഇല്ലാതാക്കൂ
 2. ഒത്തിരി കായുണ്ട്‌ മുരിങ്ങാക്കായില്‍.

  മറുപടിഇല്ലാതാക്കൂ
 3. മുറിഞ്ഞ് മുറിഞ്ഞ് ഒരു മുറിവായിപ്പോയില്ലല്ലോ!

  മറുപടിഇല്ലാതാക്കൂ
 4. മൂത്തുമൂത്തും മുരിങ്ങക്കായാവാം..

  മറുപടിഇല്ലാതാക്കൂ