28/7/09

പഴംബാക്കികൾ

മൊബൈൽ ഫോൺ
ലാപ്ടോപ്പ്
മെമ്മറിസ്റ്റിക്ക്
ബ്ലൂടൂത്ത്
വൈ ഫൈ
ഞാനിങ്ങനെ പുരോഗമിക്കുന്നു.

വെയിൽ
കാറ്റ്
മഴ
മഞ്ഞ്
രാത്രി
പകൽ
ഭൂമി ഇപ്പോഴും പഴഞ്ചൻ തന്നെ.

ദാഹം
വിശപ്പ്
പ്രേമം
കാമം
ഉളുപ്പ്
ഉറക്കം
കുറേ പഴംബാക്കികൾ.

6 അഭിപ്രായങ്ങൾ:

 1. അദ്യഭാഗത്ത്, ലോകം പുരോഗമിക്കുന്നു എന്നെഴുതി, ഞാൻ എന്ന് അവസാനഭാഗത്തിൽ കൂട്ടിച്ചേർത്തില്ലല്ലോ. ഭാഗ്യം.

  മറുപടിഇല്ലാതാക്കൂ
 2. മ്...പഴംബാക്കികള്‍ക്കിടയിലാണോ, പുരഗോമനത്തിനിടയിലാണോ കവിത. വരികളില്‍ (പട്ടികയില്‍) കണ്ടില്ല.

  കമന്റിനെ തെറ്റായിവായിക്കാതിരിക്കുക :)

  മറുപടിഇല്ലാതാക്കൂ
 3. the poem measures the distance between the world and the worldly. Commendable. get going..

  മറുപടിഇല്ലാതാക്കൂ
 4. മാറിയാലും മാറാത്ത മനുഷ്യൻ..! കൊള്ളാം....!

  മറുപടിഇല്ലാതാക്കൂ
 5. അതെ. ഈ പഴഞ്ചന്‍ കാര്യങ്ങളില്‍നിന്നും പുതിയ കവിതകള്‍.

  മറുപടിഇല്ലാതാക്കൂ
 6. ഇങ്ങനെയും കവിത എഴുതാം അല്ലെ?ഏതായാലും നല്ല ആശയം ഉള്‍ക്കൊള്ളുന്നു.വ്യതസ്തമായി വാക്കുകള്‍ ചിട്ടപ്പെടുത്താന്‍ ഇനിയും കഴിയട്ടെ.

  മറുപടിഇല്ലാതാക്കൂ