30/7/09

അടുത്താരുപാമ്പേ

പത്രത്താളുകളിലൂടെ ഒരു പാമ്പ്
ഇഴഞ്ഞ്പോകുന്നു
ഇന്നലെ
ഇന്ന്
നാളെ എന്ന്
അത് ഏത് മാളത്തിലേക്കാണോ?
മാധവിക്കുട്ടിയെ വിഴുങ്ങി
ലോഹിതദാസിനെ വിഴുങ്ങി
രാജൻ പി ദേവിനെ വിഴുങ്ങി
അതിന്റെ വിശപ്പടങ്ങുന്നില്ല.

ആടുപാമ്പേ
ആടാടുപാമ്പേ
ആരുപാമ്പേ
അടുത്താരുപാമ്പേ!

5 അഭിപ്രായങ്ങൾ:

 1. അടുത്തതാരു പാമ്പേ
  പ്രശസ്തി പാമ്പേ......

  മറുപടിഇല്ലാതാക്കൂ
 2. ഇരുളാ ഈ monnayane വിഴുങ്ങ്... മാധവികുട്ടിക്ക്‌ മുന്‍പും പാമ്പ് പലരെയും വിഴുങ്ങിയിരുന്നു. ശരിക്ക് പറഞ്ഞാല്‍ ഈ പാമ്പിനെയല്ലേ നമ്മള്‍ വിഴുങ്ങിയത്?

  മറുപടിഇല്ലാതാക്കൂ
 3. ജ്യോനവാ ഞാൻ പ്രശസ്തനല്ലാത്തതുകൊണ്ട് എന്നെയല്ല എന്തായാലും ;)
  ആനന്ദാ പാമ്പ് തൊണ്ടയിൽ കുടുങ്ങി :)

  മറുപടിഇല്ലാതാക്കൂ
 4. പത്രത്താളുകളിലൂടെ ഒരു പാമ്പ്
  ഇഴഞ്ഞ്പോകുന്നു
  ഇന്നലെ
  ഇന്ന്
  നാളെ എന്ന്
  അത് ഏത് മാളത്തിലേക്കാണോ?

  ഇത്രയും ഇഷ്ടായി
  ബാക്കി
  കഷ്ടായി.

  മറുപടിഇല്ലാതാക്കൂ