4/10/09

കണ്ടു കണ്ടിരിക്കുന്നോരെന്ന്-3

കണ്ടുകണ്ടിരിക്കുന്നവരെ പൊടുന്നനെ കാണാതാവുന്ന അവസ്ഥ എന്ങ്ങനെ തരണം ചെയ്യണമെന്ന് മനുഷ്യൻ ഇനിയും കണ്ടെത്തിയിട്ടില്ല.. അടിയന്തിരമായി ചെയ്യേണ്ട ഒന്നാണതെന്ന്ൻ തോന്നുന്നു. ഇന്നലെ വ്വരെ കൂടെയുണ്ടായിരുന്ന ഒരാൾ, ഒരു വലിയ വലയിലെ ഒരു ചെറിയ കണ്ണിയായ എന്നെ വിരൽ കൊണ്ട് കോർത്തുകൊണ്ട് ഈ വലയെ തന്ന്നെ നെയ്തു നിവർത്തുന്നതിൽ കൂടെനിന്നിരുന്ന ഒരാൾ പൊടുന്നനെ ഇനിയില്ല എന്നവണ്ണം അപ്രത്യക്ക്ഷനാവുക എന്നത് താദാത്മ്യപ്പെടാൻ പറ്റുന്ന ഒന്നല്ല. ജ്യോനവൻ എന്റെ ആരുമല്ല. എനിക്ക് അവനില്ലെങ്കിലും ജീവിതം സാധ്യമാണ്.അവൻ മരിച്ചുപോയി എന്നതിൽ എനിക്ക് എന്തു തോന്നുന്നു എന്ന് ഇപ്പോൾ പറയാനാവുന്നില്ല.ഞാനൊരുപക്ഷേ പൊള്ളിയ കൈ കൊണ്ട് വീണ്ടും തീയിൽ തൊടുമ്പോലെയാണ് അവന്റെ മരണവാർത്ത കേട്ടത്..മരവിപ്പല്ല. ഒന്നും അറിയാൻ കഴിയാത്ത അവസ്ഥ. എങ്കിലും ചിലപ്പോഴൊക്കെ അവനെക്കുറിച്ച് ആലോചിക്കുമ്പോൾ ഞ്ഞാൻ കുഴഞ്ഞ മണ്ണുപോലെ ചവുട്ടിയാൽ പുതയുന്ന ഒറാത്മാവായി മാറുന്നത് എനിക്കറിയാം
ലാപുടയുടെ പുസ്തക പ്രകാശനത്തിന്റെ അന്ന് ഞാൻ അവനെ ക്കണ്ടു.അവൻ എന്റെ അടുത്തുവന്നു. ചിരപരിചിതനെപ്പോലെ എന്റെ കയ്യിൽ കറ്റന്നുപിടിച്ചു. ഞാൻ കാസർകൊടു നിന്ന് വന്നത് നിങ്ങളെ കാണാനാണ് അറിയുമോ എന്ന് ചോദിച്ചു.എനിക്കറിയീല്ലായിരുന്നു. അവൻ പറഞ്ഞു.ഞാനാണ് ജ്യോനവൻ എന്ന പേരിൽ.. ഞാൻ അവനോട് ചിരിക്കുകയും വർത്തമാനം പറയുകയും മാത്രമേ ചെയ്തുള്ളു. എന്തിന് അവൻ അങ്ങനെ പറഞ്ഞു എന്നെനിക്കരിയില്ല.ഒരുപക്ഷേ അവൻ എല്ലാവരോടും അതുതന്നെ പറഞ്ഞിട്ടുണ്ടാവുമെന്ന് കരുതി. എനിക്കവ്വനെ കെട്ടിപ്പീറ്റിക്കണമെന്നോ എന്നെ കാണാൻ ഇത്ര ദൂരം വന്നതിന്റെ ആഹ്ലാദം പങ്കുവയ്ക്കണമെന്നോ തോന്നിയില്ല. എന്തുകൊണ്ടാണെന്നറിയില്ല. അവൻ എനിക്ക് എന്റെ നമ്പർ തരുകയൂം എന്റെ നമ്പർ വാങ്ങുകയും ചെയ്തു .പിന്നീട് പിരിയുമ്പോൾ കാണുകയോ കവിതയെകുറിച്ച് സംസാരിക്കുകയോ ചെയ്തില്ല.പരസ്പരം പുകഴ്ത്തിയില്ല. അവൻ എന്നെയോ ഞാൻ അവനെയോ ഒരിക്കലും വിളിച്ചിട്ടില്ല. ഒടുവിൽ ഞാൻ അവനെ വിളിക്കുന്നത് .അവൻ മിടിക്കുന്ന്ന ഒരു ഹൃദയം മാത്രമായി ആശുപത്രിക്കിടക്കയിൽ ആയിരിക്കുമ്പോഴാവണം. നാട്ടിൽ വന്നപ്പോൾ എടുത്ത നമ്പർ ആയതിനാലാവും .09496452967 എന്ന നമ്പർ ഇപ്പോൾ നിലവിലില്ല എന്ന മറുപടിയാണ് കേട്ടത്. അവൻ മരിച്ചുപോയി എന്ന് എന്നോടെല്ലാവരും പറയുന്നു. അവൻ മരിച്ചു എന്ന് ഞാൻ കണ്ടില്ല.എന്നാലും അവൻ മരിച്ചുകാണും.അതിലൊന്നുമല്ല എനിക്ക് വിഷമം.അവൻ എറണാകുളത്ത് വരാ‍ാതിരുന്നെങ്കിൽ..എന്റെ കൈപിടിച്ച് അങ്ങനെ പറയാതിരുന്നെങ്കിൽ.ഒരിക്കലും അവന്റെ മരണം എന്നെ തൊടില്ലായിരുന്നു. അവൻ മരിക്കുമ്പോൾ എന്നെയും കൂടി വേദനിപ്പിക്കാനാണ് അവൻ അവിടെ വന്നതെന്ന് ആറിഞ്ഞിരുന്നെങ്കിൽ ഞാനവനെ കണാതെ ഒളിച്ചേനെ.

11 അഭിപ്രായങ്ങൾ:

 1. ആര്‍ക്ക് ആരില്‍ നിന്ന് ഒളിക്കാനാവുമെന്നാണ് ഈ അക്ഷരങ്ങളില്‍ നാം കുരുങ്ങിക്കിടക്കുവോളം...

  വാക്കൊടുങ്ങി കവിതയും സംഗീതവുമായവന്‍ ഭാഗ്യവാന്‍.

  മറുപടിഇല്ലാതാക്കൂ
 2. അവൻ മരിക്കുമ്പോൾ എന്നെയും കൂടി വേദനിപ്പിക്കാനാണ് അവൻ അവിടെ വന്നതെന്ന് ആറിഞ്ഞിരുന്നെങ്കിൽ ഞാനവനെ കണാതെ ഒളിച്ചേനെ.

  ഞാനും.

  മറുപടിഇല്ലാതാക്കൂ
 3. പൊള്ളിയ കൈ കൊണ്ട് വീണ്ടും തീയിൽ തൊടുമ്പോലെയാണ് അവന്റെ മരണവാർത്ത കേട്ടത്..

  മറുപടിഇല്ലാതാക്കൂ
 4. ഞാന്‍ കണ്ടിട്ടുമില്ല;കവിതകള്‍ വായിച്ചിട്ടേയുള്ളൂ.

  എന്നിട്ടും അടുത്തെങ്ങും ഇത്രയേറെ വേദനിപ്പിച്ചിട്ടില്ല ഒരു മരണവും.

  മറുപടിഇല്ലാതാക്കൂ
 5. കവിതയായാണു കണ്ടത്
  കവിത ഇപ്പോഴുമുണ്ട്
  കവിത എപ്പോഴുമുണ്ട്
  ആരും എങ്ങും പോയിട്ടില്ല
  അതിനാര്‍ക്കുമാവതുമില്ല
  അവനും.

  മറുപടിഇല്ലാതാക്കൂ
 6. :(

  ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരിക്കലും ഇനി കാണില്ലാത്ത ഒരാളും ഇത്രമാത്രം എന്നെ വേദനിപ്പിച്ചിട്ടില്ല..

  മറുപടിഇല്ലാതാക്കൂ