18/11/09

പാവങ്ങൾ

ഞാനും എന്റെ കാമുകിയും..
എന്റെ കാമുകിയും അവളുടെ കാമുകനും..
അവളുടെ കാമുകനും അവന്റെ കാമുകിയും..
അവന്റെ കാമുകിയും അവളുടെ കാമുകനും..
എനിക്ക് ചിരിവരുന്നു.
രണ്ടുപേർ എത്രപേരാണ്?
അഥവാ എത്രപേരാണ് വെറും രണ്ടുപേർ!
അവർക്കിടയിലാണ് ഒരു ജീവിതം
വെറും ഒരേയൊരു ജീവിതം..
ഒരേയൊരു വെറും ജീവിതം...
പാവങ്ങൾ...

8 അഭിപ്രായങ്ങൾ:

 1. ഒന്നാം ക്ളാസ്സില്‍ പഠിച്ചതല്ലേ ഷെയറു ചെയ്യണം ന്ന്‌?

  (എന്‍റെ അടുത്തുനില്‍ക്കാന്‍ യേശു ഉള്ളതുകൊണ്ട്‌ ഞാന്‍ അഡ്ജസ്റ്റു ചെയ്യും. ഒന്നിനെ അയ്യായിരം വരെ ആക്കാനുള്ള സെറ്റപ്പുണ്ട്‌ :) )

  മറുപടിഇല്ലാതാക്കൂ
 2. കുഴഞ്ഞല്ലോ സുഹൃത്തേ
  ഒരുപാടു പേരെ കൊണ്ടല്ല
  രണ്ടുപെരെക്കൊണ്ട്.

  മറുപടിഇല്ലാതാക്കൂ
 3. ആകെ കൺഫ്യൂഷൻ ആയല്ലോ ചങ്ങാതീ.... :-)

  മറുപടിഇല്ലാതാക്കൂ
 4. ഒന്നായ നിങ്ങളെ ഇഹ...
  ദേ... പിന്നേം പോയി

  മറുപടിഇല്ലാതാക്കൂ