26/11/09

സ്വസ്ഥൻ
അപ്പുറത്തേക്ക് നോക്കിയാൽ
ഒരു വീടിന്റെ ജനാലയാണ് കാണുന്നത്.
അതിലൂടെ ഒരാൾ ഇപ്പുറത്തേക്ക് നോക്കുന്നുണ്ട്.
അയാളുടെ കണ്ണിൽ ഒരു ജനാല,
അതിനുള്ളിൽ ഒരാൾ,
അയാളും ഇപ്പുറത്തേക്ക് നോക്കുന്നുണ്ട്.
അസ്വസ്ഥനാണയാൾ.
അയാളുടെ നോട്ടത്തിൽ ഇപ്പുറം അപ്പുറമായിരിക്കുമല്ലോ!
അപ്പോൾ അപ്പുറത്ത് ഒരാൾ,
കണ്ണിൽ മറ്റൊരാൾ,
അയാൾ ആരെയും നോക്കുന്നില്ല.
സ്വസ്ഥനാണയാൾ...!!!

6 അഭിപ്രായങ്ങൾ:

 1. സ്വസ്ഥനാണയാൾ...!!!
  ഇങ്ങനെ എഴുതി കഴിഞ്ഞപ്പോള്‍ മാത്രം.
  ഇനിയും അയാള്‍ അസ്വസ്തനവും,സ്വസ്ഥനും.
  അതാണല്ലോ ഇവിടിങ്ങനെ...

  കക്കൂസ്,മുഞ്ഞി,മോന്ത,പിഞ്ഞാണം
  ഇങ്ങനെ നമ്മള്‍ മറന്നു പോകുന്ന കുറെ മലയാള വാക്കുകളെ പ്രതിനിധീകരിയ്ക്കുകയാണോ
  താങ്കളുടെ 'കക്കൂസ്'

  മറുപടിഇല്ലാതാക്കൂ
 2. ജനാലയ്ക്കപ്പുറത്ത് നിന്ന് നോക്കുന്നത് പോലെ ഒരു മുഖം എന്ന് ഇന്നളെവിടെയോ വായിച്ചിരുന്നു...

  മറുപടിഇല്ലാതാക്കൂ
 3. അജ്ഞാതന്‍2009, നവംബർ 29 9:42 PM

  എന്റമ്മോ ഇങ്ങനെയും മനുഷേനെ പ്രാന്താക്കല്ലേ........ചുമ്മാ....................നന്നായിട്ടുണ്ട്.........

  മറുപടിഇല്ലാതാക്കൂ