18/12/09

ബസ് സ്റ്റാൻഡിലെ ആൾക്കൂട്ടംതങ്ങളാണ് ഞാനെന്ന്
എന്റെ കൈവിരലുകൾ അഹങ്കരിക്കുന്നുണ്ട്
കാൽ വിരലുകളും ഒട്ടും പിന്നിലല്ല അക്കാര്യത്തിൽ.
ഞാൻ താനാണെന്ന് എന്റെ തലയ്ക്കുമുണ്ട് തോന്നൽ
കണ്ടില്ലേ തലയെടുപ്പ്!
എന്തിന് തലയെ കുറ്റം പറയണം,
ഞാനെന്ന് പറയുമ്പോൾ
നെഞ്ച് എത്രമാത്രം വിരിയുന്നു എന്ന് നോക്കൂ.
മുഷ്ടിക്കും
നട്ടെല്ലിനും
പൊഴിഞ്ഞുപോകുന്ന മുടിക്കും
മുറിച്ചെറിയുന്ന നഖങ്ങൾക്കും വരെ അതേ തോന്നലുണ്ട്,
ഞാൻ അവറ്റയാണെന്ന്.
എന്തൊരു തമാശയാണ്!
ബസ് സ്റ്റാൻഡിലെ ജനക്കൂട്ടം പോലെയുണ്ട്,
വാസ്തവത്തിൽ ഈ ഞാൻ.
ബസ് കാത്ത് നിൽക്കുകയാണ്.
ബസ് വരുന്നതുവരെ ഒരൊറ്റ ജനത
നിമിഷങ്ങൾക്കപ്പുറം
പലവഴികളിലേക്ക് പിരിഞ്ഞുപോകുന്ന ആൾക്കൂട്ടം..
എന്തൊരു ശൂന്യതയാണ് അൽ‌പ്പസമയത്തിനകം
വരാനിരിക്കുന്നത് അല്ലേ...

8 അഭിപ്രായങ്ങൾ:

 1. "ബസ് സ്റ്റാൻഡിലെ ആൾക്കൂട്ടം" പലവഴി പിരിഞ്ഞു കഴിയുമ്പോഴാവും ഓരോരുത്തരും താന്‍ താനെന്നഹങ്കരിച്ചവന്‍ തിരിഞ്ഞു നോക്കാതെ സ്വതന്ത്രമായി മറ്റൊരു ലോകത്തേയ്ക്ക് ഇറങ്ങി നടക്കുന്നത്...

  മറുപടിഇല്ലാതാക്കൂ
 2. വ്യഥ്യസ്ഥ ചിന്തയുടെ ഒരു നിറകുടമാണു്‌ ശ്രീ സനാതനന്‍..ആ ചിന്തയുടെ കുത്തൊഴുക്ക് അദ്ദേഹത്തിന്റെ ഓരൊ കവിതയും അതി ശക്തമായി വിളിച്ചോതുന്നവയാണ്... ''അഹത്തെ '' മുള്‍ക്കിരീടംചാര്‍ത്തി ഞാനെന്ന ബിംബത്തിലൂടെ... 'കക്കൂസ്' -എന്ന് ബ്ലോഗിനു നാമധേയം കൊടുത്തതു എന്തിനെന്നു...എത്ര ആലൊചിച്ചിട്ടും മനസിലാകുന്നില്ല...സനലേട്ടാ...എങ്കിലും എനിക്ക് തോന്നിയ ഒരു സംഗതി കക്കൂസിലെ മലത്തില്‍ നിന്നുത്പാദിപ്പിക്കുന്ന കവിതയെന്ന തീ പാറുന്ന ഗ്യാസ് സ്ഫുലിംഗങ്ങള്‍ ആവുമോ ..? എന്റെ വിഡ്ഡി മനസില്‍ തോന്നിയതാണേ.....:)

  മറുപടിഇല്ലാതാക്കൂ
 3. ഇപ്പോഴെത്തെ മതേതരത്വവും ഈ ‘ഞാനു’കളിൽ നിറയുന്നുണ്ട്‌.

  മറുപടിഇല്ലാതാക്കൂ
 4. എപ്പോഴും വ്യത്യസ്ഥമാണ്‌ സനാതനണ്റ്റെ വരികള്‍. പഴയതും പുതിയതുമായ കവിതയുടെ വ്യവസ്ഥയെ അശേഷം ബഹുമാനിക്കുന്നില്ല, താങ്കളുടെ വരികള്‍.

  പലതും ജല്‍പനങ്ങളെന്ന് സ്വയം തോന്നിയിട്ടുണ്ട്‌, എനിക്ക്‌. പക്ഷേ താങ്കള്‍ സ്വയം തെളിച്ച വഴിയിലൂടെ യാത്ര തുടരുന്നു.

  ഈ വരികള്‍ ഇഷ്ടപെട്ടു. യാത്ര തുടരുക.

  മറുപടിഇല്ലാതാക്കൂ
 5. എത്ര വ്യത്യസ്തം..മനോഹരം..ഈ ചിന്തകള്‍...!

  മറുപടിഇല്ലാതാക്കൂ