17/11/07

പകരം

ഓര്‍ക്കണം,
തണലിലിളവേല്‍ക്കുവോര്‍
‍ഓര്‍ക്കണം.
തണല്‍ ഒരു മരത്തിന്റെ
അഴലാണെന്ന്.

നിറഞ്ഞസൂര്യനെ
പൊരിഞ്ഞു താങ്ങവേ
പൊഴിഞ്ഞു വീഴുന്ന
നിഴലാണെന്ന്.

ഓര്‍ക്കണം,
തണലിലിളവേല്‍ക്കുവോര്‍
‍ഓര്‍ക്കണം.
പകരം കേട്ടേക്കാം,മരം
ഒരു തണലെന്ന്.

ഒരു മരത്തേക്കാള്‍
എഴുന്നു നിന്നുകൊണ്ട്
സൂര്യനെ താങ്ങുവാന്‍
എളുതല്ലെന്ന്.

1 അഭിപ്രായം: