11/2/10

ഉത്തരങ്ങളെ സ്വപ്നം കാണുന്നവർ

ഉത്തരം ചോദിച്ചതിന്റെ പേരിൽ
പുറത്താക്കപ്പെട്ടവർ സംഘടിച്ചു.
ചോദ്യം മുദ്രാവാക്യവും
ഉത്തരം ലക്ഷ്യവുമാക്കി അവർ
തെരുവിലൂടെ മാർച്ചുചെയ്തു.
ചോദ്യത്തിന്റെ കട്ടൌട്ടുകൾ
ഉയർത്തി ജനത അവരെ സ്വീകരിച്ചു.
ചോദ്യം പ്രതിഷ്ഠയായി ക്ഷേത്രങ്ങൾ ഉയർന്നു.

ചോദിക്കുന്നവരുടെ സംഘടന വളർന്നു,
ഉത്തരത്തെക്കുറിച്ച് അത് മറന്നു.
ആരോ അതേക്കുറിച്ച്
ഓർമ്മിപ്പിച്ചപ്പോൾ
ചോദ്യം തന്നെ ചോദ്യവും
ചോദ്യം തന്നെ ഉത്തരവും എന്ന
ലളിതമായ സിദ്ധാന്തമുണ്ടായിവന്നു.

പിന്നീട് ആരെങ്കിലും ഉത്തരം ചോദിച്ചാൽ
“ചോദിക്കാൻ ഇവനാരെടാ ?”
എന്ന കത്തി കൊണ്ട്
അവർ അയാളുടെ കഴുത്തരിഞ്ഞു.
ചോദ്യങ്ങളെ ജീവനോടെ കുഴിച്ചുമൂടുന്ന ശ്മശാനത്തിലാണ്
ഞങ്ങളിപ്പോൾ ഉത്തരങ്ങളെ സ്വപ്നം കാണുന്നത്.

3 അഭിപ്രായങ്ങൾ:

 1. സനാതാ,
  ചോദ്യം പ്രതിഷ്ഠയായി ക്ഷേത്രങ്ങൾ ഉയർന്നു

  എനിക്കിഷ്ടായീ തന്‍റെ ആകുലതകള്‍

  മറുപടിഇല്ലാതാക്കൂ
 2. അതെ, ഉത്തരത്തിലിരിക്കുന്നത് എടുക്കേം വേണം കക്ഷത്തിലുള്ളത് പോകാനും പാടില്ല. അല്ല എന്തായിരുന്നു ചോദ്യം? കുഡ് യൂ പ്ലീസ് റിപ്പീറ്റ് ദ ക്വസ്റ്റ്യന്‍???

  മറുപടിഇല്ലാതാക്കൂ
 3. ഈ പോസ്റ്റ് അതിന്റെ ലക്ഷ്യം കൈവരിച്ചിരിക്കുന്നു. കുഴിച്ചുമൂടിയ ചോദ്യം മണ്ണുമാന്തി പുറത്തുകൊണ്ടുവന്നിരിക്കുന്നു. അതിനാൽ ഇനി ഇതിൽ കമെന്റ് വേണ്ട. നന്ദി :)

  മറുപടിഇല്ലാതാക്കൂ