ഓട്ടോയിൽ ഞെരുങ്ങിയിരുന്ന് യാത്ര
ചെയ്യുമ്പോൾ ആദിയും പെൺകുട്ടിയും പരസ്പരം
നോക്കി ചിരിച്ചു. ആദിക്കും പെൺകുട്ടിക്കും
ഇടയിലിരിക്കുന്ന അവളുടെ അച്ഛന് അത് തീരെ
ഇഷ്ടമാകുന്നില്ല. പെൺകുട്ടിയെ നോക്കി
ആദി ചോദിച്ചു.
ആദി:
എന്താ പേര്?
അച്ഛന്റെ ഗൗരവസ്വരമാണ് ഉത്തരം പറഞ്ഞത്.
അച്ഛൻ:
നാരായണൻ നായർ..
ആദിയുടെ മുഖം ഓർക്കാപ്പുറത്ത് കല്ലുകടിച്ച
പോലെ കറുത്തു.
ആദി പതിയെ പറഞ്ഞു:
നല്ല പേര്..
പെൺകുട്ടി ഇരമ്പിവന്ന ചിരി വായ്ക്കുള്ളിലൊളിപ്പിച്ച്
പുറത്തേക്ക് നോക്കിയിരുന്നു. സാബിർ അതിലൊന്നും
താല്പര്യമില്ലാതെ പുറത്തേക്ക് നോക്കി പിന്നിലേക്ക്
മറയുന്ന കടകളുടെ ബോർഡുകൾ നോക്കിയിരുന്നു.
ബാർ എന്ന ബോർഡ് കണ്ടതും അവൻ ഡ്രൈവറെ
ഒന്ന് തൊട്ടു പറഞ്ഞു.
സാബിർ:
ചേട്ടാ ഇവിടെ നിർത്തിക്കോ..
ഓട്ടോ ഡ്രൈവർ:
അതിന് സ്റ്റേഷൻ എത്തീല്ലല്ലോ.!
സാബിർ:
ഒരു അത്യാവശ്യ സാധനം വാങ്ങാനുണ്ട് ചേേേട്ടാ..
ഡ്രൈവർക്ക് കാര്യം മനസിലായി. അയാൾ ചിരിച്ചു
കൊണ്ട് വണ്ടി സൈഡിലേക്ക് നിർത്തി.
സാബിർ ഓട്ടോക്ക് കാശ് കൊടുക്കുമ്പോഴും ആദിയും
പെൺകുട്ടിയും പരസ്പരം നോക്കി ചിരിച്ചു.
അകന്നു പോകുന്ന ഓട്ടോറിക്ഷയെ നോക്കി ആദി
പറഞ്ഞു.
ആദി:
സ്റ്റേഷനിലിറങ്ങിയാ മതിയായിരുന്നു…
ഉൽസാഹത്തോടെ സാബിർ ബാറിലേക്ക് നടക്കുമ്പോൾ
സാബിർ പറഞ്ഞു.
സാബിർ:
അളിയൻ സൂക്ഷിച്ചോ ഭക്തി ഇത്തിരി കൂടുതലാ.
ചമ്മലുള്ള ഒരു ചിരിയുമായി ആദി അവനെ അനുഗമിച്ചു.
കട്ട്
തുടരും