ഹാൾ/പകൽ
ഇന്റർവ്യൂവിന് ഊഴം കാത്തിരിക്കുന്ന യുവതീയുവാക്കൾ.
അവർക്കിടയിലിരിക്കുന്ന ആദി. അയാളുടെ മുഖത്താണ് ബെൽ
ശബ്ദം മുഴങ്ങുന്നത്. അയാൾ തലയുയർത്തി നോക്കുമ്പോൾ
ഇന്റർവ്യൂ മുറിയുടെ വാതിൽ തുറന്ന് ഒരു യുവാവ് പുറത്തേക്ക് വരുന്ന
സാബിറിനെ കണ്ടു. റിസപ്ഷനിസ്റ്റ് തലയുയർത്തി
ആദിയെ നോക്കി പറഞ്ഞു.
റിസപ്ഷണിസ്റ്റ്:
ഉം ഇനി താൻ പൊയ്ക്കോ...
ആദി ഇറിറ്റേറ്റഡ് ആയ മുഖത്തോടെ നന്ദി പറഞ്ഞുകൊണ്ട്
തന്റെ കയ്യിലെ ബാഗും ഫയലും മറ്റുമായി എണീറ്റു.
അടുത്ത് വന്ന് തന്റെ ബാഗെടുക്കാൻ തുടങ്ങുന്ന സാബിറിനോട്
അയാൾ ചോദിച്ചു.
ആദി:
എങ്ങനെയുണ്ടായിരുന്നു..
സാബിർ പരിഹാസരൂപേണ പറഞ്ഞു.
സാബിർ:
പൊളിച്ചു..
ടെൻഷനോടെ ആദി വാതിൽ തുറന്ന്
ഉള്ളിലേക്ക് തലയിട്ടു.
കട്ട് ടു ഇന്റീരിയർ.
മുൻപ് കണ്ട സീനിലെ അതേ ദൃശ്യം ഒരു
സ്റ്റെഡി ഫ്രെയിം. ഒരു ചുവരും ഒരു വാതിലും.
ആദ്യത്തെ സീനിൽ സാബിറിന്റെ അതേ
പൊസിഷനിൽ വാതിൽ തുറന്ന് ഉള്ളിലേക്ക്
തലയിട്ട് നിൽക്കുന്ന ആദി. അയാൾ ചെറുതായി
വിയർക്കുന്നുണ്ട്.
ആദി:
മേ ഐ കമിൻ സാർ…
പുരുഷ ശബ്ദം:
യെസ്...വരൂ…
ആദി ഉള്ളിലേക്ക് വന്ന് കസേരയിൽ മര്യാദപൂർവം ഇരുന്നു.
സ്ത്രീ ശബ്ദം:
ആദി.. ഫ്രം തിരുവനന്തപുരം..
ആദി:
അതെ സാർ...
പുരുഷ ശബ്ദം:
ഒരു ജോലിയിൽ പഞ്ച്വാലിറ്റി എത്ര ഇമ്പോർട്ടന്റാണ്…..
പെട്ടെന്ന് മുഖത്തു വന്ന ചമ്മൽ ഒന്നു മറച്ചുകൊണ്ട്
ഗൗരവത്തോടെ ആദി പറഞ്ഞു.
ആദി:
വളരെ വളരെ ഇമ്പോർട്ടന്റാണ് സാർ..
മറ്റൊരു പുരുഷ ശബ്ദം:
എന്നിട്ട് ഇദ്ദേഹത്തിന്റെ പേര് ആദ്യം വിളിച്ചപ്പോൾ
ആബ്സന്റായിരുന്നല്ലോ..
ആദി ഒരു ചമ്മിയ ചിരി ചിരിച്ചു..
പരിഹാസ സ്വരത്തിൽ ഒരു സ്ത്രീ ശബ്ദം:
ലേറ്റായിപ്പോയി അല്ലേ ?
ചെറിയ ചിരികളുയർന്നു. ആദി ദയനീയമായി
നോക്കിക്കൊണ്ട് പറഞ്ഞു
ആദി:
തിരുവനന്തപുരത്തീന്ന് വരുന്നതാണ് മാഡം..
ഒരു പുരുഷ ശബ്ദം:
തിരുവനന്തപുരത്തിനു കൊമ്പുണ്ടോ..
ആദി വീണ്ടും ദയനീയമായി നോക്കി
ആദി:
ട്രെയിൻ ലേറ്റായതാണ് സാർ…
അയാളെ പറഞ്ഞു തീർക്കാൻ അനുവദിക്കാതെ
മറ്റൊരു പുരുഷ ശബ്ദം:
ഈ സമയത്ത് കോഴിക്കോടെത്തുന്ന ട്രെയിൻ
ഏതാ...
ആദി കൂടുതൽ വിയർക്കാൻ തുടങ്ങി..
ഒരു പുരുഷ ശബ്ദം:
സ്പെഷ്യൽ ട്രെയിനായിരിക്കും….
ആ തമാശയിൽ ഒരു കൂട്ടച്ചിരി മുഴങ്ങി. സ്വതവേ
വിയർക്കുന്നുണ്ടായിരുന്ന അദി അടപടലം
വിയർത്തൊലിക്കാൻ തുടങ്ങി.. അവൻ എണീറ്റ്
പോക്കറ്റിൽ നിന്നൊരു കർച്ചീഫെടുത്ത് വിയർപ്പ്
ഒപ്പി.
സ്ത്രീ ശബ്ദം:
ഇതെന്താ നിങ്ങൾ യങ്ങ്സ്റ്റേഴ്സൊക്കെ
ഇങ്ങനെ..
ആകെ ഇറിറ്റേറ്റഡായി ആദി പറഞ്ഞു:
ഞങ്ങളുടെ കുഴപ്പമല്ല മാഡം..
ഒരു പുരുഷ ശബ്ദം:
പിന്നെ ഞങ്ങളുടെ കുഴപ്പമാണോ?
എന്തായാലും ജോലി നഷ്ടമായി എന്നുറപ്പിച്ച്
രണ്ടും കല്പിച്ച് ആദി പറഞ്ഞു.
ആദി
അതെ സാർ.. നിങ്ങളുടെയൊക്കെ കുഴപ്പം
അതെ സാർ.. നിങ്ങളുടെയൊക്കെ കുഴപ്പം
തന്നെയാണ്..
സ്ത്രീ ശബ്ദം:
ഇന്ററസ്റ്റിംഗ്…
ആദി തുടർന്നു:
ഞാനല്ല മാഡം എന്റെ പേരിട്ടത്.. ആദി..
പേരിന്റെ തുടക്കത്തിൽ ഒരു എ പോരാഞ്ഞിട്ട്
രണ്ട് എ. മകൻ എല്ലായിടത്തും
ഫസ്റ്റായിക്കോട്ടേന്ന് കരുതി എന്റെ പാരന്റ്സ്
ചെയ്ത ചതിയാണ്.. ആദി.. ആദ്യം
കിട്ടുന്നവനെ എല്ലാ ഇന്റർവ്യൂവിനും
നിങ്ങളെപ്പോലുള്ളവർ കീറി പഠിക്കും.. അതു
പേടിച്ച് അറിയാതെ ഞാനങ്ങ്
ലേറ്റായിപ്പോവും..ഇത് പത്തൊമ്പതാമത്തെ
ഇന്റർവ്യൂവാണ് സാർ..
ആദി നിരാശയും സങ്കടവും നിറഞ്ഞ മുഖത്തോടെ
പറഞ്ഞവസാനിപ്പിച്ചു. ഒരു വിരൽ ഒരു ബെല്ലിന്റെ
സ്വിച്ചിലമർന്നു. എക്സിക്യുട്ടീവ് വേഷത്തിൽ
ആദിയുടെ മേശക്ക് എതിരെ നിരന്നിരിക്കുന്ന
മുതിർന്ന ഓഫീസേഴ്സിന്റെ മുഖത്ത് ഒരു നീണ്ട ബെൽ.
കട് ടു
അടഞ്ഞ വാതിലിനു വെളിയിൽ ഊഴം കാത്തിരിക്കുന്ന
കാത്തിരിക്കുന്ന യുവാക്കളുടെയും യുവതികളുടെയും
ദൃശ്യത്തിൽ ടൈറ്റിൽ തെളിഞ്ഞു.
ആയിരം കടമ്പ