ടൗൺ- ഒരു ബസ് സ്റ്റോപ്പ്
ബസ് സ്റ്റോപ്പിനരികിലെ കുരിശടിയിൽ മെഴുകുതിരി
കത്തിച്ചു പ്രാർത്ഥിക്കുന്ന സുന്ദരിയായ പെൺകുട്ടി
ആദിയും സാബിറും റോഡ് ക്രോസ് ചെയ്ത് ബസ്
സ്റ്റോപ്പിൽ വന്നു നിന്നു. പെൺകുട്ടിയെ കണ്ടതും
ആദിയും സാബിറും റോഡ് ക്രോസ് ചെയ്ത് ബസ്
സ്റ്റോപ്പിൽ വന്നു നിന്നു. പെൺകുട്ടിയെ കണ്ടതും
ആദി ഗൗരവത്തോടെ അവളുടെ ഒപ്പം ചെന്നു
നിന്ന് പ്രാർത്ഥിക്കാൻ തുടങ്ങി. അല്പം മാറി
നിന്ന് അവന്റെ പ്രാർത്ഥന നോക്കി നിൽക്കുന്ന
സാബിറിന്റെ മുഖത്ത് ഒരു പുച്ഛം വിരിയുന്നുണ്ട്.
പ്രാർത്ഥന കഴിഞ്ഞ് ഒരു കള്ളച്ചിരിയോടെ
ആദി സാബിറിനടുത്തേക്ക് വന്നു.
സാബിർ:
അളിയന് നല്ല ഭക്തിയാണല്ല്ലോ..
നിർത്താതെ പോകുന്ന ഓട്ടോറിക്ഷകൾക്ക്
കൈ കാണിച്ചുകൊണ്ട് നിൽക്കുന്ന പെൺകുട്ടിയെ
നോക്കിക്കൊണ്ട് ആദി പറഞ്ഞു
ആദി:
ഭക്തികൊണ്ടേ വല്ലതും ശരിയാവൂ ബ്രോ.. വിപ്ലവമൊന്നും വരൂല്ല.
മകളുടെ മേൽ ആദിയുടെ കണ്ണെടുക്കാതെയുള്ള
നോട്ടം കണ്ട് അവനെത്തന്നെ പന്തിയല്ലാത്ത
നോട്ടം നോക്കുന്ന അവളുടെ അച്ഛനെ നോക്കി
ക്കൊണ്ട് സാബിർ പറഞ്ഞു.
സാബിർ:
ഭക്തി കൂടിയാൽ അമ്പലക്കമ്മറ്റി ഇടപെടും..
ആദി ചിറിവലിച്ചു കോട്ടി ഒരു ഇളി പാസാക്കി.
സാബിർ തുടർന്നു:
തൽക്കാലം എല്ലാം ശരിയാക്കാൻ ഞാനൊരു വഴി പറയാം..
ആദി:
എന്താ..
സാബിർ:
അളിയൻ സ്മോളടിക്കുമൊ?
ആദി:
ഏഹ്..?
വാച്ച് നോക്കിക്കൊണ്ട് സാബിർ പറഞ്ഞു:
ട്രെയിൻ വരാൻ ഇനീം സമയമുണ്ട്..
രണ്ടെണ്ണം അടിച്ചിട്ട്കയറിയാൽ ചെറിയൊരു
ആശ്വാസം കിട്ടും.
ആദി:
ഐഡിയാ കൊള്ളാം..പക്ഷേ എന്റെ കയ്യിൽ കാശില്ല..
സാബിർ:
കാശ് ഞാൻ ചോദിച്ചില്ലല്ലോ..
ആദി:
എന്നാലും.. പറയണമല്ലോ...
സാബിർ:
ബ്രോ.. കമ്പനികൊടുക്കാൻ സന്മനസുണ്ടെങ്കിൽ ഓസിനു
കിട്ടുന്ന രണ്ടേ രണ്ട് സാധനങ്ങളേ ഉള്ളു.. ഒന്ന് കള്ള് പിന്നൊന്ന്
സിനിമ ... കമ്പനികൊട് ഡേ...
സിനിമ ... കമ്പനികൊട് ഡേ...
ആദി ചിരിച്ചുകൊണ്ട് പറഞ്ഞു.
ആദി:
കമ്പനി റെഡി
സാബിർ:
എന്നാ വാ..
പറഞ്ഞു തീരും മുൻപ് അവൻ ഒരു ഓട്ടോറിക്ഷക്ക്
കൈകാണിച്ചു. പിന്നിൽ നിന്ന് പെൺകുട്ടിയും
കൈകാണിക്കുന്നുണ്ടായിരുന്നു. ഓട്ടോ റിക്ഷ വന്നു
നിന്നതും പെൺകുട്ടിയും അച്ഛനും സാബിറും
ആദിയും അതിനടുത്തേക്ക് നടന്നു. പെട്ടെന്നുണ്ടായ
ആശയക്കുഴപ്പത്തോടെ പെൺകുട്ടിയും സാബിറും
പരസ്പരം നോക്കി. സാബിറിന്റെ ഗൗരവമുള്ള
ആ നോട്ടം കണ്ട് വശ്യമായി ചിരിച്ചുകൊണ്ട്
പെൺകുട്ടി ചോദിച്ചു.
പെൺകുട്ടി:
ഞങ്ങൾ കേറിക്കോട്ടെ?
ആദി ഉടൻ തന്നെ തലകുലുക്കിക്കൊണ്ട് മാറി നിന്നു.
ആദി:
അതിനെന്താ..
സാബിറിന് അത് ഇഷ്ടപ്പെട്ടില്ല.
സാബിർ:
ഞങ്ങളല്ലേ പിടിച്ചത്..
പെൺകുട്ടിയുടെ അച്ഛൻ ഇടപെട്ടു..
അച്ഛൻ:
അല്ല ഞങ്ങളാ..
സാബിറിന് അത് ഒട്ടും ഇഷ്ടപ്പെട്ടില്ല.അവന്റെ
നോട്ടം കണ്ടപ്പോൾ പെൺകുട്ടി അനുനയ
സ്വരത്തിൽ പറഞ്ഞു.
പെൺകുട്ടി:
ഞങ്ങൾക്കൊരു ട്രെയിനുണ്ടായിരുന്നു..
സാബിറിന്റെ മറുപടി ഉടനടി വന്നു
സാബിർ:
എന്നാ അതിൽ കേറി പൊയ്ക്കൂടെ..
പെട്ടെന്നുണ്ടായ തമാശയിൽ ആദി ഒരു ചിരി
വിഴുങ്ങി. പെൺകുട്ടി തിരുത്തി
പെൺകുട്ടി:
അതല്ല… ഞങ്ങൾടെ ട്രെയിൻ മിസാവും..
ഓട്ടോ ഡ്രൈവർ ഇടപെട്ടു. സാബിറിനെ നോക്കി
ക്കൊണ്ട് അയാൾ ചോദിച്ചു
ഓട്ടോ ഡ്രൈവർ:
നിങ്ങളെങ്ങോട്ടാ..?
സാബിർ:
റെയിൽവേ സ്റ്റേഷൻ..
ഓട്ടോ ഡ്രൈവർ:
ആ.. എന്നാ അഡ്ജസ്റ്റ് ചെയ്ത് കേറിക്കോ..
അതു കേട്ടതും പെൺകുട്ടി ഉള്ളിലേക്ക് കയറി..
പിന്നാലെ കയറാൻ തുടങ്ങിയ ആദിയെ വലിച്ച്
മാറ്റി അവളുടെ അച്ഛൻ കയറി. ശേഷം ആദിയും
സാബിറും കയറി ഓട്ടോ യാത്രയായി.