tag:blogger.com,1999:blog-43178502168548152062024-03-13T23:24:17.811+05:30My Voice!Sanal Kumar SasidharanUnknownnoreply@blogger.comBlogger403125tag:blogger.com,1999:blog-4317850216854815206.post-63287633927514530152021-11-08T20:56:00.003+05:302021-11-08T20:56:43.380+05:30കാല്പാടുകളിലെ ഈറൻകാറ്റുകടക്കാത്ത ഭരണികളിൽ ഭദ്രമായി അടച്ചുവെച്ച ഉപ്പുമാങ്ങകൾ പോലെവാക്കുകൾ കൊണ്ട് മലിനമാകാതെഅവർ ഹൃദയങ്ങളെ സൂക്ഷിച്ചു.അഴുകിവീർത്ത ശവശരീരങ്ങൾപ്രളയത്തിലെന്ന പോലെഅവരവരുടെ ഇരുട്ടുകളിൽ ചലനമില്ലാതെ അവർ പൊന്തിക്കിടന്നു. പരസ്പരം അകലങ്ങൾ മാത്രം സമ്മാനിച്ച്അകന്നുപോകുന്ന നക്ഷത്രകുലങ്ങളെഓർമിപ്പിച്ചുകൊണ്ട് അവരതാ മൌനത്തിന്റെ മഹാസാഗരത്തിൽ അലിഞ്ഞുതീരുന്നു.ബാക്കിയില്ല Unknownnoreply@blogger.comtag:blogger.com,1999:blog-4317850216854815206.post-85661332741475774052021-09-12T17:23:00.005+05:302021-09-12T17:24:44.953+05:30കടൽത്തീരത്ത്കടലിൽ നീന്തുന്ന പോസിൽ പെണ്ണുങ്ങൾമണലിൽ പിളർത്തി വിരിച്ചിരിക്കുന്നുമത്സ്യമായി മുതിരാത്ത തവളയുടെ ശരീരം.പുഴയാകാതെപോയ ഉരുൾപൊട്ടലുകൾ പോലെഉണങ്ങി നിൽക്കുന്നുഹൃദയത്തിൽ, മുറിഞ്ഞുപോയ പ്രേമപരാക്രമങ്ങൾ.ചോരയിൽ കലങ്ങിയ കഥകൾനക്കിക്കുടിക്കുമ്പോൾ മുഖം നോക്കാതെ പട്ടികൾ പരസ്പരം ചോദിക്കുന്നു,അടഞ്ഞിട്ടില്ലല്ലോ കണ്ണുകൾ ആരെയാവും തിരയുന്നതിപ്പൊഴും ?Unknownnoreply@blogger.comtag:blogger.com,1999:blog-4317850216854815206.post-5184907161360599882021-09-10T20:17:00.001+05:302021-09-10T20:18:41.992+05:30പ്രകമ്പനങ്ങൾമൌനം ഒരു പർവതമാണെങ്കിൽ അതിനുള്ളിൽ ഒരു തുരങ്കമുണ്ടാവുംഅറ്റങ്ങൾ അടഞ്ഞുപോയ പാതയിലൂടെ വാക്കുകൾ ചീറിപ്പായുന്നതിന്റെ പ്രകമ്പനങ്ങൾ എനിക്ക് കേൾക്കാം.Unknownnoreply@blogger.comtag:blogger.com,1999:blog-4317850216854815206.post-13336225758840306682021-09-09T17:42:00.004+05:302021-09-09T19:37:32.166+05:30തേടൽ നമ്മൾ ജനിച്ചിട്ടേയില്ല എന്ന് കരുതുക. ഇരുട്ടിൽ ഇരുട്ടായി ശൂന്യതയുടെ വിത്തായി ഒന്നും ഒന്നും ഒന്നുതന്നെയായി, അവിടെയും ഇവിടെയും എവിടെയും, ഉള്ളതോ ഇല്ലാത്തതോ എന്ന സന്ദേഹം മാത്രമായി ഏതോ പ്രപഞ്ചത്തിൽ, ജലം നമ്മെ ഉമ്മവെച്ചമധുരമുള്ള ഒഴുക്കിന്റെ മണൽത്തട്ടിൽ, പച്ചയായ് പടർന്നുകയറുന്ന പുൽത്തകിടിയിൽ, കണ്ണടച്ചു കൈകോർത്ത് പുഞ്ചിരിച്ചു കിടന്നപ്പോഴെന്നപോലെ എല്ലാം മറന്ന്&Unknownnoreply@blogger.comtag:blogger.com,1999:blog-4317850216854815206.post-23119972639241458512021-08-31T20:59:00.008+05:302021-08-31T21:08:48.472+05:30നന്ദി നന്ദി എന്ന വാക്ക്, മുഷിഞ്ഞ വായ്മൂടികൾ പോലെ,ജനാലയിലും മേശ വലിപ്പിലും കക്കൂസിന്റെകുറ്റിയിലും വരെതൂങ്ങിക്കിടക്കുന്നു.എന്റെ ശ്വാസം തന്നെ ശ്വസിച്ചു ശ്വസിച്ച് മടുപ്പു കയറിയ തലയിണയുടെ അടിയിലും ഇരിപ്പുണ്ട് ഒരെണ്ണം.നന്ദിയെന്ന വാക്കില്ലാതെ നന്ദി പറയാൻകഴിഞ്ഞിരുന്നെങ്കിൽ !Unknownnoreply@blogger.comtag:blogger.com,1999:blog-4317850216854815206.post-23195415777168880642021-08-31T07:32:00.006+05:302021-08-31T07:38:46.823+05:30ചിറകുകൾ ഒരുവൾക്കായി മുറിച്ചുകളഞ്ഞ ചിറകുകൾമറ്റൊരുവൾ വന്നു തുന്നിക്കെട്ടുന്നു.ആകാശം അവൾക്കൊപ്പം കുനിയുന്നു,ആരും കാണാതെഅവളെ ഉമ്മവെയ്ക്കുന്നു.അരുമയായി അവനെ വാരിയെടുക്കുന്നു അവൾ,മഴവില്ലായി കുടയുന്നു മേഘങ്ങളിൽ! Unknownnoreply@blogger.comtag:blogger.com,1999:blog-4317850216854815206.post-13605010520823100222021-08-28T11:26:00.009+05:302021-08-28T11:59:55.177+05:30ഒരു പിടച്ചിൽ മൗനം; മണ്ണിലേയ്ക്ക് ആഴ്ന്ന് ആരും കാണാതെ ഒഴുകുന്നവാക്കുകളുടെ ഒരു നദി.പറഞ്ഞാൽ തീരാത്തതും പറഞ്ഞാലുംവെളിവാകാത്തതുമായപായൽ പുതച്ച ഒരു ഹൃദയം.ചെളിയിൽ പുതഞ്ഞകുപ്പിക്കുള്ളിൽ കുടുങ്ങിപ്പോയ മീൻപോലെകടലിലാണെങ്കിലുംകരയിലെന്നപോലെ ശ്വാസം കിട്ടാത്ത ഒരു പിടച്ചിൽ. Unknownnoreply@blogger.comtag:blogger.com,1999:blog-4317850216854815206.post-80504039874340796872021-08-27T10:35:00.003+05:302021-08-28T12:14:05.639+05:30അഭിമുഖം കാക്കയോട്കറുപ്പിനെക്കുറിച്ചു ചോദിച്ചപത്രപ്രവർത്തകൻകറുപ്പിനോട്ലഹരിയെക്കുറിച്ചും ചോദിച്ചു.അയാളുടെ മുഴുനീളലേഖനത്തിൽ ഒരിടത്തുംകാക്കയെയോ കറുപ്പിനെയോ കണ്ടെത്താൻ കഴിഞ്ഞില്ല. #poetryUnknownnoreply@blogger.comtag:blogger.com,1999:blog-4317850216854815206.post-26515469926595856012021-08-26T20:46:00.003+05:302021-08-28T12:14:32.521+05:30മൗനലേഖനം ഒരു പ്രേമലേഖനം എഴുതിയിട്ടെത്ര കാലമായി?ഇളവെയിൽ ചുവരിൽ പതിപ്പിച്ച നിഴൽ എന്നോട് ചോദിച്ചു.വാക്കുകൾ വറ്റിപ്പോയ കുളത്തിന്റെ കരയിലെ കറുത്ത കൊറ്റിയെ എന്നപോലെ ഞാൻ അതിനെ നോക്കി.നോക്കിയിരിക്കുമ്പൊൾ പ്രേമലേഖനം എങ്ങിനെ എഴുതണം എന്ന പാട്ടു കേൾക്കാൻ തോന്നി. പാട്ടുകേൾക്കുമ്പോൾ കാലിൽ മുള്ളുകൊണ്ടപോലെയും തോന്നി. #poetryUnknownnoreply@blogger.comtag:blogger.com,1999:blog-4317850216854815206.post-9555696457986175162021-08-11T21:32:00.006+05:302021-08-28T12:15:04.578+05:30നാളത്തെ മീറ്റിങ്ങ്! നാളെയ്ക്കുള്ള ലിങ്ക് അയച്ചു തരൂ എന്ന് ഞാൻ സുഹൃത്തിനോട് പറയുന്നു.അത് ഇന്നലെ തന്നെ അയച്ചല്ലോ എന്ന് അയാൾ മറുപടി പറയുന്നു!എന്നാലിന്ന് തന്നെ തുറന്ന് നോക്കാമെന്ന് ഞാൻ ക്ലിക്ക് ചെയ്യുന്നു.അത് വർക്ക് ചെയ്യുന്നുണ്ടോ എന്ന് അയാളും അന്നേരം തുറന്ന് നോക്കിയാൽ, നാളത്തെ മീറ്റിംഗ് ഇന്നുതന്നെ നടക്കുമോ?#poetryUnknownnoreply@blogger.comtag:blogger.com,1999:blog-4317850216854815206.post-5031189031327420552021-05-03T11:46:00.003+05:302021-05-03T17:33:03.757+05:30My readings on the election 2021My assessment is that yesterday we saw a repeat of the 2019 Lok Sabha election drama. I am not saying this in terms of, which party has won and which assumes in power. I assess that the result is entirely in favor of the Sangh Parivar dream of a Hindu Rashtra. I think the Sangh Parivar's strategy was to emphasize the abolition of the Congress
as an opposition party with roots all over India Unknownnoreply@blogger.comtag:blogger.com,1999:blog-4317850216854815206.post-10786638406127896312020-09-10T20:25:00.000+05:302020-09-10T20:25:20.751+05:30കാണുന്നതും കാണാത്തതും അത്ഒരു മണം പോലെയോ മരണം പോലെയോ ആണ്.കാണാൻ കഴിയില്ലെങ്കിലുംകണ്ണുകൾ പരതും!കാണാൻ കഴിയുന്നതും കാണാൻ കഴിയാത്തതും തമ്മിൽഅകലവ്യത്യാസം മാത്രമേ ഉള്ളുവെന്ന്നമുക്ക് പണ്ടേ അറിയാം!Unknownnoreply@blogger.comtag:blogger.com,1999:blog-4317850216854815206.post-43698239753045618382019-12-26T23:25:00.000+05:302020-05-01T08:56:00.096+05:30We The People!Unknownnoreply@blogger.comtag:blogger.com,1999:blog-4317850216854815206.post-77421235443908240792019-12-23T22:34:00.002+05:302019-12-23T22:47:25.499+05:30
<<<
Kappa TV
Kappa TV
Kappa TV
Unknownnoreply@blogger.comtag:blogger.com,1999:blog-4317850216854815206.post-74115554288480572622019-12-23T22:29:00.001+05:302019-12-23T22:45:22.746+05:30
<<<
Amrith Lal in conversation with Sanal Kumar Sasidharan at HFF 2019
Point Blank on Asianet News
Monsoon Media
&Unknownnoreply@blogger.comtag:blogger.com,1999:blog-4317850216854815206.post-41635990336188087182019-12-22T15:53:00.001+05:302019-12-22T16:09:43.950+05:30Song of my country
not a land and its boundaries,
a country is something more.
not the slogans and the flag
a country is something more.
not the anthem and the military,
a country is something more.
not the pride and the parade,
a country is something more.
a country is not your home,
it is the home to all homes.
a country is not your reality
it is the reality of our dreams
a country is not yourUnknownnoreply@blogger.comtag:blogger.com,1999:blog-4317850216854815206.post-62166284533395402512019-12-21T09:38:00.001+05:302019-12-21T10:44:29.046+05:30We need to go back to our friends!
Shocked to see this whatsap status of a close friend of mine from school days. Those days we used to discuss about making plays based on human stories. Stories of those who are marginalised and those who have nothing that everyone possess.
We were then so passionate about such stories even though we already had something that a lot of others did not had. We grew up and we earned Unknownnoreply@blogger.comtag:blogger.com,1999:blog-4317850216854815206.post-28516000110656336032019-12-20T11:48:00.001+05:302021-03-23T12:06:45.646+05:30No Country for hatred
i was asking myself a question,
while washing my hands
in the red river!
is this your country?
is this for what you
called it a country?
suddenly
a white crane appeared
on the other side of the river
and asked me 10 questions,
i have to answer Yes/No.
if i say No to at least one,
i will fail and will be deported!
if i win, i am the citizen
of a country called hatred!
You support war?Unknownnoreply@blogger.comtag:blogger.com,1999:blog-4317850216854815206.post-56943069848595514862019-12-18T22:03:00.000+05:302019-12-19T01:49:31.174+05:30Space: So much has happened in 2019
"അനന്തമജ്ഞാതമവർണ്ണനീയം
ഈ ലോകഗോളം തിരിയുന്ന മാർഗം
അതിങ്കലെങ്ങാണ്ടൊരിടത്തിരുന്ന്
നോക്കുന്ന മർത്യൻ കഥയെന്തുകണ്ടു"
നാലപ്പാട്ട് നാരായണമേനോൻ
We do not know anything about universe so far
But still it is amazing to see glimpses of it’s maya!
15 best space images of 2019
Unknownnoreply@blogger.comtag:blogger.com,1999:blog-4317850216854815206.post-33568672965077662952019-12-17T12:21:00.000+05:302019-12-19T21:49:42.615+05:30A country of ignorance!..
My country is not the one you are making now,
it is not nurtured with fear and distrust.
It is not your fancy of a reverberating -
war cry in the horizons, my anthem!
My country was peace, even when I was hungry,
and I could sleep under the pillars of your metro,
and I was not afraid of an eviction,
and thrown out from my tired dreams-
of a better future, like a kid deceived by its mother.
Unknownnoreply@blogger.comtag:blogger.com,1999:blog-4317850216854815206.post-66826258950686196672019-12-13T15:44:00.001+05:302019-12-24T22:52:09.542+05:30വരാനിരിക്കുന്ന മഴ
പകൽ,
വെളിച്ചത്തിന്റെ നാരുകൾ കൊണ്ട്
നെയ്തെടുത്ത ഒരു കമ്പിളിപ്പുതപ്പാണ്.
അതിനുള്ളിൽ പേറുകിടക്കുന്നത്
ഇരുട്ട് !
ഇരുട്ട് പെറ്റുപെറ്റുപെറ്റുപെറ്റ്
പകൽ ഒരു ചെമ്മരിയാടിന്റെ
പുഴുവരിക്കുന്ന ജഡം പോലെ...
Unknownnoreply@blogger.comtag:blogger.com,1999:blog-4317850216854815206.post-85285268816457530712019-12-10T12:12:00.000+05:302019-12-24T23:04:50.929+05:30ചോല - പുസ്തകം തുറക്കാതെ വായനപൂർത്തിയാക്കുമ്പോൾ സംഭവിക്കുന്നത്
ചോലയെക്കുറിച്ചുള്ള ഒന്നു രണ്ട് ചോദ്യങ്ങൾക്കും വായനകൾക്കും മറുപടി പറയണമെന്ന് തോന്നുന്നുണ്ട്. അബ്സൊല്യൂട്ട് ആയിട്ടുള്ള ഒരുതരം വായനകൾക്കും വഴങ്ങാത്ത സിനിമകളാണ് ഞാൻ തുടക്കം മുതൽ ചെയ്തുകൊണ്ടിരിക്കുന്നത്. ആ നിലയ്ക്ക് അവയ്ക്കെല്ലാമുള്ള വൈവിധ്യമുള്ള വായനാ സാധ്യതകൾ ചോലക്കുമുണ്ട്. പക്ഷേ രേഖീയമല്ലാത്ത ഒരു സിനിമയെ വായിക്കുമ്പോൾ കവിതയെ വായിക്കുമ്പോഴെന്നപോലെ വരികളെന്നല്ല, വാക്കുകളും കുത്തും കോമയും വരെ Unknownnoreply@blogger.comtag:blogger.com,1999:blog-4317850216854815206.post-26056617790476949022019-12-09T10:13:00.001+05:302019-12-25T10:33:34.505+05:30വിഗ്രഹത്തിന്റെ പാട്ട്
ചിരിക്കരുത്.
കരയരുത്.
കോപിക്കരുത്.
അനങ്ങരുത്.
അമറരുത്.
അലിഞ്ഞുപോകരുത്,
വിഗ്രഹമാണെന്ന് മറന്നു പോകരുത്!
ഉറങ്ങുക!
കണ്ണുമൂടിയുറങ്ങുക..
മന്ത്രവാദത്തിൽ മുഴുകിയുറങ്ങുക..
മരിച്ചപോലെയുറങ്ങുക..
വിഗ്രഹത്തെക്കാൾ
നിഗ്രഹിക്കപ്പെട്ടതെന്തുണ്ട് ഭൂമിയിൽ!
Unknownnoreply@blogger.comtag:blogger.com,1999:blog-4317850216854815206.post-19929700466966656612019-12-09T00:17:00.000+05:302022-04-11T19:31:05.612+05:30ചോല സ്ത്രീവിരുദ്ധപോസ്റ്റർ - ഒരു വിശദീകരണക്കുറിപ്പ്
സുഹൃത്തുക്കളേ
ചോലയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട ഒരു ഓൺലൈൻ പോസ്റ്റർ സിനിമകാണാതെ തന്നെ സിനിമയെക്കുറിച്ച് മുൻവിധികളോടെയുള്ള ആരോപണങ്ങൾ ഉയർത്താൻ കാരണമായിട്ടുണ്ട് എന്നറിയുന്നു. സിനിമ കാണുക പോലും വേണ്ട ആ പോസ്റ്ററിന്റെ ശരിതെറ്റുകളെക്കുറിച്ച് ചർച്ച നടത്തിയാൽ മതി എന്ന ഒരു മാനസികാവസ്ഥയിലേക്ക് കുറേയധികം ആളുകൾ എത്തിയതായും അറിയുന്നു. ആ പോസ്റ്റർ ഞാനറിഞ്ഞുകൊണ്ട് ഉണ്ടാക്കിയതല്ല ആദ്യം ഞാൻ ഷെയർ ചെയ്തുമില്ല. Unknownnoreply@blogger.comtag:blogger.com,1999:blog-4317850216854815206.post-37837926060280511332019-10-02T00:12:00.004+05:302019-12-25T19:06:41.521+05:30അവളെക്കുറിച്ച്
അവളുടെ പേരു ഞാൻ മറന്നുപോയി
മുഖവും മറന്നുമുലക്കണ്ണിൽ ചോരയിറ്റുന്നതുമാത്രം ഓർമയുണ്ട്
അവൾ നടന്നുപോയ വഴി മറന്നു
കാറ്റിൽ പറക്കുന്ന മുടി പറഞ്ഞതും മറന്നു
കാലിൽ തറച്ച മുള്ളിൽ
അവൾ പമ്പരം പോലെ ചുറ്റിയത് ഓർമയുണ്ട്
അവളെ ചുംബിച്ചത് ഓർമയില്ല
അവളുടെ ചൂരും മറന്നിരിക്കുന്നു
കഴുത്തിൽ കുരുക്കിട്ട് വലിക്കുമ്പോൾ
അവൾ മുരണ്ടു എന്നോർമയുണ്ട്
മരങ്ങളുടെ വേരുകൾക്കിടയിൽ
അവളുടെ പിടയ്ക്കുന്ന ഞരമ്പുകൾ Unknownnoreply@blogger.com