21/11/08

മലയാളം ബ്ലോഗിടത്തില്‍ നിന്നൊരു ചലച്ചിത്രം

മലയാളം ബ്ലോഗ് സ്വതന്ത്രമായ ഒരു എഴുത്തിടം മാത്രമല്ലെന്ന് സമീപകാലം തെളിയിക്കുന്നു.
അൻ‌വർ അലി, പി.പി.രാമചന്ദ്രൻ, എം.കെ.ഹരികുമാർ, ഗോപീകൃഷ്ണൻ, ബി.ആർ.പി.ഭാസ്കർ തുടങ്ങിയ പ്രമുഖ എഴുത്തുകാർ ബ്ലോഗിൽ സജീവസാന്നിദ്ധ്യമായതും ബ്ലോഗിനെക്കുറിച്ച് മാതൃഭൂമി പോലുള്ള പ്രമുഖ പ്രസിദ്ധീകരണങ്ങൾ ഗൌരവത്തോടെ ചിന്തിക്കാൻ തുടങ്ങിയതും ഈ ഇടക്കാലത്താണ്.

ബ്ലോഗിൽ നിന്ന് അച്ചടിച്ച പുസ്തകങ്ങൾ എന്നതിന്റെ പ്രാരംഭചർച്ചകൾ അണിയറയിൽ നടക്കുമ്പോൾ തന്നെ ബ്ലോഗിൽ നിന്നൊരു ചലച്ചിത്രം ഉരുവം കൊള്ളുന്നു. വായുവിൽ ജനിച്ച ഭാവനകൾ പുസ്തകത്തിലേക്കും, ചലിക്കുന്ന ഫ്രെയിമുകളിലേക്കും ആലേഖനം ചെയ്യപ്പെടുകയാണ്. ഇതൊരുപക്ഷേ മലയാള ബ്ലോഗിന് ഒരു വഴിത്തിരിവായേക്കാം. നേരമ്പോക്കാണ് ബ്ലോഗിങ്ങ് എന്ന ധാരണ തിരുത്തിയെഴുതാൻ ഈ സംരംഭങ്ങൾക്ക് കഴിഞ്ഞേക്കാം.

അക്ഷരാർത്ഥത്തിൽ ബ്ലോഗിൽ നിന്നുള്ള ചലച്ചിത്രം എന്ന് വിശേഷിപ്പിക്കാവുന്ന സംരംഭമാണ് പരോൾ. പ്രവാസം കുട്ടികളിൽ നിന്നും നഷ്ടമാക്കുന്ന ജീവിതമാണ് കഥാതന്തു. കാഴ്ച ചലച്ചിത്ര വേദിയുടെ ബാനറിൽ നിർമ്മാണം നിർവഹിക്കുന്നത് ബ്ലോഗ് മുഖാന്തിരമുണ്ടായ ഒരു സൌഹൃദ സംഘമാണ്.
തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത് ഏറെക്കാലമായി ബ്ലോഗിൽ സജീവമായി നിൽക്കുന്ന രണ്ടുപേരാണ്

സങ്കുചിതൻ എന്ന പേരിൽ എഴുതുന്ന കെ.വി. മണികണ്ഠന്റെ ബ്ലോഗായ സങ്കുചിതത്തിലെ പരോൾ എന്ന ചെറുകഥയ്ക്ക് അദ്ദേഹം തന്നെ തയാറാക്കിയ തിരക്കഥയാണ് പരോൾ എന്ന പേരിൽ വീഡിയോ ചലച്ചിത്രമാകുന്നത്. സനാതനൻ എന്ന സനൽ ശശിധരൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഡിജിറ്റൽ ഫോർമാറ്റിൽ ചിത്രീകരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് പട്ടാമ്പിയിൽ ചാത്തന്നൂരിൽ വച്ച് നവംമ്പർ 25 , 26, 27, 28 തീയതികളിൽ നടക്കും.

ഛായാഗ്രഹണം നിർവഹിക്കുന്നത് പ്രശസ്ത ഛായാഗ്രാഹകൻ എം.ജെ.രാധാകൃഷ്ണന്റെ സഹായിയും ബ്ലോഗറുമായ റെജിപ്രസാദ് ആണ്. കലാസംവിധാനം ഡിസ്നി വേണു.

അഭിനേതാക്കളിലുമുണ്ട് ബ്ലോഗിന്റെ സാന്നിദ്ധ്യം. ഒരുപ്രമുഖ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ബ്ലോഗറായ കുമാറിന്റെ മകൾ കല്യാണിയാണ്.

കരമന സുധീർ, സന്ധ്യ രമേഷ്, വിജയൻ ചാത്തന്നൂർ, വത്സല ബാലഗോപാൽ, വിപ്ലവം ബാലൻ, രെജീഷ്.പി, സിജി, അഭിജിത്, കുഞ്ചോ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

ഡിസംബർ ആദ്യവാരത്തോടെ ചിത്രത്തിന്റെ പ്രഥമ പ്രദർശനം തിരുവനന്തപുരം പ്രെസ് ക്ലബിൽ വച്ചു നടക്കും.

37 അഭിപ്രായങ്ങൾ:

 1. വളരെ നല്ല വാര്‍ത്ത. ആശംസകള്‍ !!!

  മറുപടിഇല്ലാതാക്കൂ
 2. നല്ല സംരംഭം. എല്ലാ ഭാവുകങ്ങളും.

  മറുപടിഇല്ലാതാക്കൂ
 3. നല്ല കാര്യം. എല്ലാ ആശംസകളും..
  ഇത് ഷോര്‍ട്ട് ഫിലിമായിട്ടാണോ അതോ ഫീച്ചര്‍ ഫിലിമായിട്ടോ?

  മറുപടിഇല്ലാതാക്കൂ
 4. വിജയാശംസകള്‍, അങ്ങിനെ ബൂലോഗത്തു നിന്ന് സിനിമയും ഉണ്ടായിരിക്കുന്നു..കലക്കി

  മറുപടിഇല്ലാതാക്കൂ
 5. എല്ലാ വിധ ഭാവുകങ്ങളും..
  (ആദ്യ പ്രദർശനം ഡിസംബർ ആദ്യവാരം തിരുവനന്തപുരത്ത് വെച്ച് എന്നത് പ്രതീക്ഷയുണർത്തുന്നു, ഈയുള്ളവനും കാണാൻ കഴിഞ്ഞേക്കും..!!)

  മറുപടിഇല്ലാതാക്കൂ
 6. ഇതൊരു കുതിച്ചുചാട്ടം തന്നെയാണല്ലോ... അണിയറപ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങള്‍... ആശംസകള്‍... പത്രപ്രവര്‍ത്തകര്‍ക്കല്ലാതെ, പുറത്തും ഷോയുണ്ടാവുമെന്നു കരുതട്ടെ...
  --

  മറുപടിഇല്ലാതാക്കൂ
 7. ആശംസകള്‍....പുതിയ സം‌രം‌ഭങ്ങള്‍ക്ക്...

  മറുപടിഇല്ലാതാക്കൂ
 8. ആദ്യ മലയാളം ബ്ലോഗ് വീഡിയോ ചലചിത്രത്തിന് ആശംസകള്‍.

  മറുപടിഇല്ലാതാക്കൂ
 9. ആശംസകൾ! അമ്മുവായി കല്യാണി കസറും :)

  മറുപടിഇല്ലാതാക്കൂ
 10. വളരെ നല്ല കാര്യം സനാതനന്‍

  മറുപടിഇല്ലാതാക്കൂ
 11. അഭിനന്ദനങ്ങള്‍! ഞങ്ങളേം കൂടെ പടമൊന്നു കാണിക്കണേ.

  മറുപടിഇല്ലാതാക്കൂ
 12. ഈശ്വരാ ! ഇങ്ങനെ ഒരു സംരംഭത്തെ കുറിച്ച് അറിയാന്‍ വൈകിപ്പോയി.എല്ലാ ആശംസകളും

  മറുപടിഇല്ലാതാക്കൂ
 13. എന്റെ ദൈവമെ....ഇങ്ങനെ ഒരു കാര്യം നടന്നിട്ട്‌ അതിനൊരു media publicityഉം കിട്ടിയില്ലേ? എന്താ അതിനു ശ്രമിക്കാഞ്ഞതാണോ? എന്തായാലും എല്ലാ ഭാവുകങ്ങളും നേരുന്നു!!!! ഇതിന്റെ വിശദവിവരങ്ങള്‍ എവിടെ ലഭ്യമാകും?

  felixwings@gmail.com

  മറുപടിഇല്ലാതാക്കൂ
 14. ആശംസകള്‍!

  യൂറ്റ്യൂബില്‍ ഒരു ട്രെയിലര്‍ ഇട്ടുകൂടെ?

  മറുപടിഇല്ലാതാക്കൂ
 15. ശാന്ത കാവുമ്പായി2013, ഡിസംബർ 12 11:58 AM

  അഭിമാനത്തോടെ ആശംസകള്‍.

  മറുപടിഇല്ലാതാക്കൂ