29/10/09

ഔട്ട് ഓഫ് റെയ്ഞ്ച്

ഉച്ചവെയിൽ കത്തുന്ന പച്ചിലക്കാട്ടിലൂടെ
ഒച്ചയില്ലാതെ നടക്കുന്നുണ്ടൊരു കാറ്റ്.
ചിറകു ചിമ്മിത്തുറന്ന് പൂമ്പാറ്റകൾ
ഒറ്റവാക്കും തിരിയാത്ത
കവിതയെഴുതുന്നുണ്ട് കാറ്റിൽ.
ഇന്നലത്തെ ചാറ്റലിൽ മുളച്ചപോലെ
ആകാശം മുട്ടി വളർന്നു നിൽക്കുന്നു
പച്ചിലക്കാട്ടിൽ ഒരസ്ഥിപഞ്ജരം,
ടെലഫോൺ ടവർ.
ശലഭങ്ങൾ കാറ്റിലെഴുതിയ കവിതകൾ
വായിച്ചെടുക്കാൻ ശ്രമിക്കയാണയാൾ
ഔട്ട് ഓഫ് റെയ്ഞ്ചിലാണെങ്കിലും.....
കേൾക്കുന്നില്ലേ തത്സമയ സം‌പ്രേഷണം,
വിമർശനാത്മക നിരൂപണം?
അമ്പമ്പോ ഭീകരം....

8 അഭിപ്രായങ്ങൾ:

 1. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 2. വിമര്‍ശനം കൃത്രിമകല/ഭാഷ ആണെന്ന് ആരോ മഹാന്മാര്‍ പറഞ്ഞിട്ടില്ലേ ?

  പച്ചിലക്കാട്ടിൽ ഒരസ്ഥിപഞ്ജരം,
  നിരൂപകൻ; ടെലഫോൺ ടവർ.
  << ഇതിലെ നിരൂപകന്‍ എന്ന വാക്കില്ലാതെയും പോവും ;)

  മറുപടിഇല്ലാതാക്കൂ
 3. ഹാരിസ് എന്തിനു കമെന്റ് ഡിലീറ്റി?
  ഗുപ്തരേ പറഞ്ഞതു ന്യായം...മാറ്റിയിട്ടുണ്ട്..

  മറുപടിഇല്ലാതാക്കൂ
 4. ആകാശം മുട്ടെ വളര്‍ന്നെന്നതു ടവറിന്‍റെ വെറും തോന്നലല്ലേ?

  മറുപടിഇല്ലാതാക്കൂ
 5. മാഷെ,ഡിലീറ്റിയത് മറ്റൊന്ന് എഴുതാനാണ്..പക്ഷെ അപ്പൊഴേക്കും ഒരു വിസിറ്റര്‍

  മറുപടിഇല്ലാതാക്കൂ
 6. ഒരു കാറ്റിന്റെ പൊക്കം, കവിതക്കും...
  നന്നായി...

  മറുപടിഇല്ലാതാക്കൂ