25/7/08

കവിതാ വിമർശനത്തിന്റെ അപ്പോസ്തലന്മാർ വരുന്നുപോലും

കിണകിണാപ്പന്‍ said...
ഹാ ഹാ... സനാതനന്‌ വെപ്രാളം ബാധിച്ചല്ലൊ. വിമര്‍ശനമോ നീ കണ്ടോ നിന്നെ കൂടാതെ ഞാനെവിടേയെങ്കിലും വിമര്‍ശിച്ച്‌ കമന്റിട്ടത്‌. (ആകെ കമന്റിട്ടതു തന്നെ പത്തോ പതിനഞ്ചോ -നീ കണ്ട ബ്ലോഗെന്നു പറയുന്നത്‌ പെട്ടെന്നുള്ള ഒരു പ്രതികരണം മാത്രം.)ഈ അളിഞ്ഞ ഭാഷണങ്ങള്‍ അധിഗഹനമാണെന്ന നിന്റെ തോന്നല്‍ താന്‍പോരിമ കൊണ്ടും നാടുവാഴിത്ത-അപ്രമാദിത്വബോധം കൊണ്ടും ഉണ്ടായതാണ്‌.മലയാളത്തിലെ നാട്ടുകൂട്ടങ്ങളിലേക്കും, കുഞ്ഞു കൈകളിലേക്കും ബുലോഗം വരോട്ടം നടത്താനുള്ള തയ്യാറെടുപ്പിലാണ്‌. അതിനിടയില്‍ നിന്നെപോലുള്ള വെണ്മണി അവതാരങ്ങളെ തൂത്തെറിയേണ്ടതുണ്ട്‌. ഞങ്ങള്‍ തുടങ്ങിയിട്ടേയുള്ളു. നിന്നേപോലെയുള്ള വളിഞ്ഞ ബ്രാഹ്മണ്യത്തിന്റെ കക്കൂസ്‌ തലയില്‍ പേറി പൊതു ഇടങ്ങളിലേക്കു വരുന്നവരെ പുലഭ്യം പറയുമ്പോള്‍ നീ മനോരോഗിയെന്നു മുദ്ര കുത്തുക സ്വാഭാവികം. (പക്ഷേ, കക്ഷിരാഷ്ട്രീയ കൂട്ടികൊടുപ്പുകള്‍ പോലും നിന്നെ രക്ഷിച്ചെന്നു വരില്ല.)
July 25, 2008 10:02 AM
Post a Comment

ഇത് എന്റെ അമിതം എന്ന കവിതയിൽ ഇയാൾ ഇട്ടുവരുന്ന കമെന്റുകളുടെ തുടരനാണ്.. ബൂലോകം അറിഞ്ഞിരിക്കുക..തൂത്തെറിയപ്പെടാൻ പോകുന്ന എന്നെപ്പോലുള്ളവരുടെ വെപ്രാളം


അമിതം എന്ന കവിതയും അതില്‍ വന്ന കമെന്റുകളും ഇവിടെപോസ്റ്റുന്നു.ആ കവിതയില്‍ നിന്നും ആവശ്യമില്ലാത്ത കമെന്റുകള്‍ ഡിലീറ്റ് ചെയ്യുകയും ചെയ്യുന്നു.


അമിതം
തീറ്റയാണ് എന്റെ ഹോബി
കാണുന്നതും കേള്‍ക്കുന്നതും
ഒക്കെത്തിന്നും!
എന്തു തിന്നാലും
ദഹിക്കുമോ
എന്ന് ചോദിച്ചാൽ
‍എന്തു ദഹിച്ചില്ലെങ്കിലും
ഞാന്‍ തിന്നും
എന്നാണ് ഉത്തരം..
തിന്നു തിന്ന്
ആത്മാവിന് വണ്ണം കൂടി
ആത്മാവിന്റെ
അമിതവണ്ണത്തിന്
വല്ല മരുന്നുമുണ്ടോ
എന്റെ ഈശ്വരന്മാരേ?
Posted by സനാതനന്‍ at 7/21/2008

29 comments:
നൊമാദ്. said...
തീറ്റ നല്ല ഹോബിയാണ്, കാണുന്നതും കേള്‍ക്കുന്നതും ഒക്കെ തിന്നാതെ എന്തു ചെയ്യും എന്ന ചോദ്യം ബാക്കി. വിവരം കൂടി വട്ടായ ഒരാളെ ഓര്‍മ്മ വന്നു സനലേ. പേടിച്ചിട്ട് ഓര്‍ക്കണ്ട എന്നു വച്ചിട്ടും ഓര്‍മ്മ വരുന്നു. നല്ല ഒന്നാന്തരം കവിത.
July 21, 2008 9:57 AM
സുല്‍ Sul said...
ആത്മാവിനെ ഒന്ന് ജോഗിങ്ങിനു വിട്ടാലോ?നല്ല കവിത.-സുല്‍
July 21, 2008 10:21 AM
നജൂസ്‌ said...
രക്ഷയില്ലാ...
July 21, 2008 10:28 AM
ശെഫി said...
ആ തീറ്റ ആസ്വദിക്കാനാവുന്നുണ്ടെങ്കിൽ ഇനിയും തിന്ന്,
July 21, 2008 10:28 AM
Mahi said...
എല്ലാം വാരി വലിച്ചു തിന്നുന്ന ഒരാള്‍ കൂടിയുണ്ട്‌, മരണം.എത്ര തിന്നാലും തടി വെക്കാത്തൊരാള്‍ .ചൊദിച്ചു നോക്കൂ പറഞ്ഞു തരാതിരിക്കില്ല എന്തെങ്കിലും മരുന്ന്‌
July 21, 2008 11:12 AM
സനാതനന്‍ said...
മഹീ,എന്നെ ആയുസറാതെ കൊല്ലണം അല്ലേ ;)കമെന്റിലെ കവിത ഇഷ്ടമായി..ചുള്ളിക്കാടിന്റെ ഒരു കവിതയുണ്ടല്ലോ...എന്താ അതിന്റെ പേര് കാലഭൈരവന്‍ എന്നോ?നൊമാദേ,നിനക്കും എന്നെ കൊല്ലണോ..ഗുണ്ടകളെ വിളിച്ചു തന്നെ ചെയ്യണോ? :)സുല്‍,ജോഗിങ്ങ് കൊണ്ട് രക്ഷയില്ല ഈ വിദ്വാന്മാര്‍ നല്ല സര്‍ക്കസുകാരാണ് എന്നിട്ടും കുറയുന്നില്ല ഭാരംനജൂസേ,ശെഫീ :)
July 21, 2008 11:26 AM
കിനാവ് said...
അങ്ങാടിപ്പയ്യേ ആത്മാവിനെ അലഞ്ഞു തിരിയാന്‍ അനുവദിച്ചാല്‍ മതി...
July 21, 2008 12:20 PM
നിലാവര്‍ നിസ said...
ആത്മാവിനല്ലേ വണ്ണക്കൂടുതല്‍... സാരമില്ല.. അതിനെ ഉള്‍ക്കൊള്ളാനങ്ങു വളര്‍ന്നാല്‍ പോരേ... ഉടലിനൊപ്പിച്ചല്ലേ കുപ്പായം തുന്നുക..:)
July 21, 2008 2:13 PM
തറവാടി said...
വയറിളക്കിയാല്‍ മതി.
July 21, 2008 2:45 PM
കിണകിണാപ്പന്‍ said...
കൂടുതലെന്തിനാണ്‌ കവിതമട്ടില്‍ വരി ഉടക്കുന്നത്‌ ?ഈ ബ്ലോഗിന്റെ പേര്‌ മതിയല്ലൊ മാലോകര്‍ക്ക്‌കാര്യങ്ങളറിയാന്‍.
July 21, 2008 3:27 PM
സനാതനന്‍ said...
താങ്കളെപ്പോലെ ചില ക്ണാപ്പന്മാരെ ഒഴിവാക്കാനാണ് സാര്‍ ഈ ബ്ലോഗിന് അങ്ങനെ പേരിട്ടത്.പക്ഷേ ഇപ്പോ മനസിലാകുന്നുണ്ട് കക്കൂസ്,തീട്ടം,മൈര് ..ഇങ്ങനെയൊക്കെയുള്ളവയുടെ ഗന്ധമുള്ളിടത്ത് മാത്രം പോകുന്നവരാണ് ഇത്തരം ക്ണാപ്പന്മാരെന്ന്.(എനിക്ക് വേറെയും ബ്ലോഗുകളുണ്ടേ..താങ്കളുടെ മഹനീയ സാ‍ന്നിദ്ധ്യം അവിടെയൊന്നും കണ്ടിട്ടില്ല!!!!)ഇത്തരക്കാരെ ഞങ്ങടെ നാട്ടില്‍ വളിപിടിയന്മാരെന്നാ പറയാറ്.(നാട്ടിന്‍‌പുറത്തുകാരനാണേ സംസ്കാരം കാണില്ല)
July 21, 2008 3:43 PM
വിഷ്ണു പ്രസാദ് said...
സനല്‍,വണ്ണം കൂടിയ ആത്മാവ് നന്നായി.കുറേക്കൂടി മെച്ചപ്പെടുത്താമായിരുന്നു എന്നും തോന്നുന്നു.
July 21, 2008 5:47 PM
ജ്യോനവന്‍ said...
ആത്മാവ് മെലിഞ്ഞാല്‍ മനസില്‍ കെട്ടുമോ?മനസില്ലെങ്കില്‍ പനമ്പട്ട കൊടുപ്പു നിര്‍ത്താന്‍ ശരീരത്തോട് പറ. :)(ഓഫ്:- കവിതയും പ്രത്യേകിച്ച് ആശയവും വളരെ ഇഷ്ടമായി)
July 21, 2008 7:41 PM
പാമരന്‍ said...
എന്തു കഴിച്ചിട്ടും എത്ര കഴിച്ചിട്ടും എന്‍റെയാത്മാവ്‌ ഉണങ്ങിയുണങ്ങിത്തന്നെയിരിക്കുന്നു ഡോക്റ്റര്‍.. ഇതിനുണ്ടോ മരുന്ന്‌?
July 21, 2008 7:48 PM
mmrwrites said...
ആത്മാവേ.. ആഴ്ചയിലൊരിക്കല്‍ വയറിളക്കി ഉപവസിച്ചാല്‍ മതി.. നന്നായിട്ടുണ്ട്..
July 21, 2008 8:02 PM
lekhavijay said...
എന്തു ദഹിച്ചില്ലെങ്കിലുംഞാന്‍ തിന്നും.. ആത്മാവിന്റെ ഓരോരോ വാശികളേ.. :)
July 21, 2008 8:52 PM
ശ്രീലാല്‍ said...
അവനവനെത്തിന്നുന്നതിനെപ്പറ്റിയുള്ള വിഷ്ണുമാഷിന്റെ കവിത ഓര്‍മ്മ വന്നു.
July 22, 2008 8:45 AM
സുനീഷ് said...
ദേഹത്തെ ക്ഷീണിപ്പിക്കുക, ദേഹിയും ക്ഷീണിക്കുമോ എന്നു കാണാമല്ലോ? :-)അഗ്നിയും ഇങ്ങനെ തന്നെ ആണ്‍. ഒരു വ്യത്യാസം മാത്രം, ദഹിക്കാത്തത് അത് ബാക്കി വച്ചിരിക്കും. മരണവും അങ്ങനെ തന്നെ. പുകഞ്ഞു നീറിക്കിടക്കാന്‍ എന്തെങ്കിലും ബാക്കി വയ്ക്കും; കുറെ നാളെത്തേക്കെങ്കിലും.
July 22, 2008 8:48 AM
കിണകിണാപ്പന്‍ said...
നാട്ടു വര്‍ത്തമാനങ്ങളിത്രനെറികേടിലാവില്ല('സദാ ധനന്‍' ആ പറഞ്ഞത്‌ എന്റെ പിന്നാലെ വന്ന കപിയെക്കുറിച്ചാവും. അതു കേട്ടപ്പഴേ ഇഷ്ടന്‍ പെരുത്തു വേഗത്തിലെത്തിയല്ലൊ. എങ്കിലും ഇവിടെയെത്തിയ മറ്റുള്ളവരേകൂടി ഇതു ബാധിക്കുമല്ലൊ. അതേതായാലും ശരിയായില്ല.)ഇത്തരം വാക്കുകള്‍ പ്രയോഗിക്കാന്‍ വലിയ വൈദഗ്‌ദ്ധ്യമൊന്നും വേണ്ട. തിരിച്ചിതു പറയാത്തതിനു കാരണം,അവസാനിച്ച ആര്‍ത്തിയുടെ അവശേഷിപ്പുകള്‍ പുറം തള്ളാനുള്ള ഇടം തേടിയാണ്‌്‌ ഞങ്ങള്‍ കക്കൂസിലെത്തുന്നത്‌.മറിച്ച്‌ അറ്റു പോവാത്ത ആര്‍ത്തിക്ക്‌ ഇര തേടി നിങ്ങള്‍ കക്കൂസിലെത്തുന്നു.നിങ്ങളുടെ മറ്റു ബ്ലോഗുകളില്‍ എത്തിനോക്കാത്തതിനു കാരണം കക്കൂസു തലയില്‍ പേറുന്ന ഒരുവന്റെ ഫിലോസഫിക്ക്‌ ഭയങ്കരം നാറ്റം കാണുമെന്നതിനാലാണ്‌. (ഓര്‍ക്കുക, ജീര്‍ണ്ണതക്കെതിരായ പോരാട്ടം പൂണ്യവാളന്റെ മുറ്റത്തുവെച്ചല്ല നടക്കുക. -ചിലപ്പോഴത്‌ തൊട്ടുരുമ്മി നില്‍ക്കുന്നവനെ തിരുത്തുന്നതിലുമാവാം)(സഖാവെ, തെറിമതവും മല്‍സരവും മസിലുപിടുത്തവും. അങ്ങ്‌ അഴിച്ചു വെച്ചേക്കൂ. നിങ്ങളുടെ ചില നല്ല സമീപനങ്ങള്‍ക്കെങ്കിലും അര്‍ത്ഥവ്യാപ്‌തി വരട്ടെ. ലെനിനിനൊപ്പം പസ്സോളിനിയും അന്ന്‌ മരിച്ചത്‌ സനാതനന്‍ അറിഞ്ഞില്ലെ ? വ്യവസ്ഥക്കെതിരായ പ്രതികരണം ഗുണാത്മക(+വ്‌)മാവട്ടെ. ക്ഷണിച്ചെത്തുന്ന കമന്‍റിന്റെ എണ്ണപ്പെരുപ്പം സത്യത്തെ മൂടാനൊക്കില്ല) നമുക്ക്‌ വീണ്ടും കാണാം.
July 22, 2008 3:25 PM
സനാതനന്‍ said...
ഹോ!കീണക്ണാപ്പന്‍,എന്റെ കക്കൂസില്‍ മാത്രം വന്ന് മണം പിടിച്ച് പോകുന്ന താങ്കള്‍ എവിടെയാണ് എന്റെ നല്ല സമീപനങ്ങള്‍ കണ്ടത്.അതിശയം തന്നെ.ക്ഷണിക്കാതെ എത്തിയ താങ്കള്‍ക്ക് ക്ഷണിച്ചെത്തിയ(അങ്ങനെയെങ്കില്‍ അങ്ങനെ)കമെന്റുകളുടെ എണ്ണപ്പെരുപ്പം കണ്ട് ശ്വാസം മുട്ടുന്നു എങ്കില്‍ എനിക്കെന്ത് ചെയ്യാന്‍ കഴിയും.ഞാന്‍ തലയില്‍ പേറി നടക്കുന്ന എന്റെ കക്കൂസ് പിടിച്ചിറക്കി രുചിച്ചുനോക്കിയതിന് ഞാനെന്ത് പിഴച്ചു.അല്ല;വ്യവസ്ഥക്കെതിരായ പ്രതികരണമോ,അതെന്താ സംഗതി എനിക്കിതൊന്നും മനസിലാകുന്നില്ല!!അധികം ബദ്ധപ്പെട്ട് ഇതൊക്കെ വായിച്ച് മെനക്കെടണമെന്നില്ല...ക്ഷണക്കത്തൊന്നും കിട്ടാത്ത സ്ഥിതിക്ക് ഒട്ടും വേണ്ട.
July 22, 2008 3:42 PM
കിണകിണാപ്പന്‍ said...
ആര്‍ക്കാണ്‌ ശ്വാസംമുട്ടുന്നതെന്ന്‌ ഏതൊരാള്‍ക്കും ഇവിടെ ഊഹിക്കാം.ഈ തറ തെറി ഭാഷണങ്ങള്‍ കൊണ്ട്‌ സനാതനന്‍ എന്തിനാ സ്വയം കണ്ണാടി നോക്കി കൊഞ്ഞനംകുത്തുന്നത്‌ ?വ്യവസ്ഥയെക്കുറിച്ചധികം അറിയാനിടയില്ല. മുടിഞ്ഞ രാജഭക്തിയും, ജാത്യാഭിമാനവും നാടുവാഴിബോധവും ഉള്ള ചുറ്റുപാടില്‍ നിന്നാണല്ലൊ ഈ എഴുന്നള്ളത്ത്‌. (ബ്ലോഗര്‍മാരോടും ഈ സമീപനം തന്നെ) പോരാടിയ നാട്ടില്‍നിന്നും വരുന്ന എന്നെപ്പോലുള്ളവര്‍ക്ക്‌ നിങ്ങളുടെ രോഗം നന്നായറിയാം, ചികില്‍സയും.
July 23, 2008 11:26 AM
സനാതനന്‍ said...
ഈ ഏതൊരാള്‍ക്കും എന്നു പറഞ്ഞതില്‍ താങ്കളെ മാത്രമല്ലേ കണ്ടുള്ളൂ സാര്‍.എന്തിനാ സാര്‍ മനുഷ്യനെ ബുദ്ധിമുട്ടിക്കുന്നത്.ഇഷ്ടമില്ലാത്തവര്‍ വരണ്ട വായിക്കണ്ട.ഞാന്‍ തല്‍ക്കാലം നന്നാവാന്‍ ഉദ്ദേശമില്ല.ഉടന്‍ തന്നെ വലിയൊരു തെറിക്കവിത എഴുതാന്‍ പ്ലാനുണ്ട്.നിലപാടില്‍ ഒരല്‍പ്പമെങ്കിലും ശുദ്ധിയുണ്ടെങ്കില്‍ വരാതിരിക്കുക വായിക്കാതിരിക്കുക.ഞാന്‍ കവിത എഴുതിയേ എന്ന് അങ്ങോട്ട് വന്ന് ക്ഷണിച്ചോണ്ട് വന്നുമില്ലല്ലോ...പറയുന്നതില്‍ എന്തെങ്കിലും കാര്യമുണ്ടായിരുന്നെങ്കില്‍ പിന്നെയും സഹിക്കാമായിരുന്നു.കഷ്ടം!
July 23, 2008 11:37 AM
കിനാവ് said...
സനല്‍, അയാളെ വിട്ടേക്കൂ...
July 23, 2008 12:13 PM
കിണകിണാപ്പന്‍ said...
ഇങ്ങിനെ മനുഷ്യന്‍മാര്‍ സംസാരിക്കുന്നതുപോലെ സംസാരിക്കൂ..പിന്നെ, പറഞ്ഞതിലെ കാര്യനിര്‍ണ്ണയം നിങ്ങള്‍ക്ക്‌ തെറിയുടെ ഏറ്റക്കുറച്ചിലുകളാണല്ലൊ. (ഞാന്‍ പറഞ്ഞതൊക്കെ നിങ്ങള്‍ക്കുള്ള മറുപടി മാത്രമാണ്‌. ക്ഷോഭിക്കാതെ അതൊന്നുകൂടി വായിച്ചു നോക്കു)ക്ഷണിച്ചിട്ടല്ലല്ലൊ നിങ്ങള്‍ മറ്റുള്ളവരുടെ ബ്ലോഗുകളില്‍ കമന്റുന്നത്‌. -എത്ര പേരെ നിങ്ങള്‍ ശല്യം ചെയ്‌തു.- വിയോജിപ്പുകള്‍ രുചിക്കുന്നില്ലെങ്കില്‍ അതിനുള്ള വകുപ്പു നോക്കൂ..... വരാനിരിക്കുന്ന കക്കൂസ്‌കൂര്‍ക്കം വലിക്കും കമന്റും. (കവിതെ എന്നൊന്നും അതിനു പേരു കൊടക്കല്ലേ....)
July 23, 2008 3:43 PM
സനാതനന്‍ said...
കീണക്ണാപ്പാ,താങ്കളെ അഭിസംഭോധന ചെയ്തുകൊണ്ടുള്ള അവസാന കമെന്റായിരിക്കും ഇതെന്ന് തുടക്കത്തിലേ പറഞ്ഞ് കൊണ്ട്.ചിലത് സത്യസന്ധമായിട്ട് പറയട്ടെ.എന്തോ വലിയ വിമര്‍ശകനാണെന്ന ധാരണയോടെ താങ്കള്‍ താങ്കളുടെ ബ്ലോഗിലും മറ്റുള്ളവരുടെ ബ്ലോഗുകളിലും നടത്തുന്ന പല അഭിപ്രായപ്രകടനങ്ങളും കണ്ടിട്ടുണ്ട്.വിമര്‍ശനം പോയിട്ട് കാര്യമായൊരു ആസ്വാദന ശേഷി പോലും താങ്കള്‍ക്കില്ല എന്ന് മനസിലാക്കണം.പിന്നെ എന്തുകൊണ്ട് താങ്കളുടേ വിലകുറഞ്ഞ കമെന്റുകള്‍ക്കൊക്കെ മറുപടി പറയുന്നു എന്ന് ചോദിച്ചാല്‍ ഇത്ര ലാഘവത്തോടെ കവിതകളില്‍ ആധികാരികമെന്ന ഭാവത്തില്‍ ഇടപെടുന്നത് ശരിയല്ല എന്ന് എപ്പോഴെങ്കിലും താങ്കള്‍ക്ക് മനസിലാവും എന്ന് പ്രതീക്ഷിച്ചു.അതുണ്ടാകുന്നില്ല എന്ന് മാത്രമല്ല.വെറുതേ കവിതയുമായി പുലബന്ധം പോലുമില്ലാതെ പുലഭ്യം പറഞ്ഞ് നടക്കുകയും ചെയ്യുന്നു.ആദ്യം സ്വന്തം നിലവാരം മനസിലാക്കുക.ആസ്വാദന ശേഷി അളക്കുക.ബ്ലോഗ് ആര്‍ക്കും എഴുതുകയും ആര്‍ക്കും വായിക്കാവുകയും ചെയ്യുന്ന ഒരു മാധ്യമമാണ് എന്നത് സത്യമാണ്,എന്നാലും മനസിലാകാത്ത ഒരു വിഷയത്തെക്കുറിച്ച് വെറുതേ കയറി അഭിപ്രായം പറഞ്ഞ് അന്തരീക്ഷം മലീമസമാക്കരുത്.ഇങ്ങനെ സൌമ്യമായി പറഞ്ഞത് താങ്കള്‍ക്ക് മാനസികമായി എന്തോ വലിയ രോഗമുണ്ടെന്ന് മനസിലായതുകൊണ്ടാണ്,താങ്കള്‍ക്ക് മനസിലായില്ലെങ്കിലും താങ്കളെ വ്യക്തിപരമായി അറിയാവുന്ന ആരെങ്കിലും ഉണ്ടെങ്കില്‍ ചികിത്സക്കുള്ള ഏര്‍പ്പാടുകള്‍ ചെയ്യട്ടെ എന്ന് കരുതിയാണ്.ഇനിയും ഇതില്‍ കമെന്റിയാലും എനിക്കൊന്നുമില്ല,ഒരു മാനസികരോഗിയുടേ ചുവരെഴുത്തായി അതവിടേ കിടക്കും.എനിക്കെന്ത് ചെയ്യാന്‍ കഴിയും.സഹതാപത്തോടെസനാതനന്‍
July 23, 2008 4:15 PM
കിണകിണാപ്പന്‍ said...
ഹാ ഹാ... സനാതനന്‌ വെപ്രാളം ബാധിച്ചല്ലൊ. വിമര്‍ശനമോ നീ കണ്ടോ നിന്നെ കൂടാതെ ഞാനെവിടേയെങ്കിലും വിമര്‍ശിച്ച്‌ കമന്റിട്ടത്‌. (ആകെ കമന്റിട്ടതു തന്നെ പത്തോ പതിനഞ്ചോ -നീ കണ്ട ബ്ലോഗെന്നു പറയുന്നത്‌ പെട്ടെന്നുള്ള ഒരു പ്രതികരണം മാത്രം.)ഈ അളിഞ്ഞ ഭാഷണങ്ങള്‍ അധിഗഹനമാണെന്ന നിന്റെ തോന്നല്‍ താന്‍പോരിമ കൊണ്ടും നാടുവാഴിത്ത-അപ്രമാദിത്വബോധം കൊണ്ടും ഉണ്ടായതാണ്‌.മലയാളത്തിലെ നാട്ടുകൂട്ടങ്ങളിലേക്കും, കുഞ്ഞു കൈകളിലേക്കും ബുലോഗം വരോട്ടം നടത്താനുള്ള തയ്യാറെടുപ്പിലാണ്‌. അതിനിടയില്‍ നിന്നെപോലുള്ള വെണ്മണി അവതാരങ്ങളെ തൂത്തെറിയേണ്ടതുണ്ട്‌. ഞങ്ങള്‍ തുടങ്ങിയിട്ടേയുള്ളു. നിന്നേപോലെയുള്ള വളിഞ്ഞ ബ്രാഹ്മണ്യത്തിന്റെ കക്കൂസ്‌ തലയില്‍ പേറി പൊതു ഇടങ്ങളിലേക്കു വരുന്നവരെ പുലഭ്യം പറയുമ്പോള്‍ നീ മനോരോഗിയെന്നു മുദ്ര കുത്തുക സ്വാഭാവികം. (പക്ഷേ, കക്ഷിരാഷ്ട്രീയ കൂട്ടികൊടുപ്പുകള്‍ പോലും നിന്നെ രക്ഷിച്ചെന്നു വരില്ല.)
July 25, 2008 10:02 AM
പാമരന്‍ said...
സനാതനന്‍ജി,ഇവനെ അര്‍ഹിക്കുന്ന അവജ്ഞയോടെ ആദ്യമേ ഡിലീറ്റണമായിരുന്നെന്നാണ്‌ എന്‍റെ അഭിപ്രായം. മറുപടി അര്‍ഹിക്കുന്നേ ഇല്ല.(പേരെടുക്കാനുള്ള ഏറ്റവും നല്ല വഴി നാലാളു കൂടുന്നിടത്ത്‌ തുണിപൊക്കിക്കാണിക്കുകയാണല്ലോ..)
July 25, 2008 4:54 PM
യാരിദ്‌~Yarid said...
കവിതയുടെ പേരിലും അടിയൊ..!
July 25, 2008 7:48 PM
കൌടില്യന്‍ said...
"ചിലത് സത്യസന്ധമായിട്ട് പറയട്ടെ.എന്തോ വലിയ വിമര്‍ശകനാണെന്ന ധാരണയോടെ താങ്കള്‍ താങ്കളുടെ ബ്ലോഗിലും മറ്റുള്ളവരുടെ ബ്ലോഗുകളിലും നടത്തുന്ന പല അഭിപ്രായപ്രകടനങ്ങളും കണ്ടിട്ടുണ്ട്.വിമര്‍ശനം പോയിട്ട് കാര്യമായൊരു ആസ്വാദന ശേഷി പോലും താങ്കള്‍ക്കില്ല എന്ന് മനസിലാക്കണം.പിന്നെ എന്തുകൊണ്ട് താങ്കളുടേ വിലകുറഞ്ഞ കമെന്റുകള്‍ക്കൊക്കെ മറുപടി പറയുന്നു എന്ന് ചോദിച്ചാല്‍ ഇത്ര ലാഘവത്തോടെ കവിതകളില്‍ ആധികാരികമെന്ന ഭാവത്തില്‍ ഇടപെടുന്നത് ശരിയല്ല എന്ന് എപ്പോഴെങ്കിലും താങ്കള്‍ക്ക് മനസിലാവും എന്ന് പ്രതീക്ഷിച്ചു.അതുണ്ടാകുന്നില്ല എന്ന് മാത്രമല്ല.വെറുതേ കവിതയുമായി പുലബന്ധം പോലുമില്ലാതെ പുലഭ്യം പറഞ്ഞ് നടക്കുകയും ചെയ്യുന്നു.ആദ്യം സ്വന്തം നിലവാരം മനസിലാക്കുക.ആസ്വാദന ശേഷി അളക്കുക.വിമര്‍ശനങ്ങളില്‍ ഉത്തരം മുട്ടുമ്പോള്‍"സനാതന്‍‌ജീ,ഇത്തരം വില കുറഞ്ഞ പ്രയോഗങ്ങളിലൂടെതരം താഴ്ത്തുന്ന വിദ്യ നല്ലതല്ല.ആരോഗ്യകരമായ മറുപടിയിലൂടെആരാധ്യനാകൂ....ഓ.ടോ. : താങ്കളുടെയോ കിണകിണാപ്പന്റെയോകംന്റുകളുടെ ആധികാരികതയെക്കുറിച്ചല്‍ലസൂചിപ്പിച്ചത്

18 അഭിപ്രായങ്ങൾ:

  1. വസ്തുനിഷ്ഠതയില്‍ നിന്നും വ്യതിചലിക്കുന്നു എന്നു് തിരിച്ചറിയുന്ന അതേനിമിഷം മുതല്‍ അവഗണിക്കുക എന്നതു് മാത്രമാണു് പ്രതിരോധം.

    മറുപടിഇല്ലാതാക്കൂ
  2. അമിതം എന്ന താങ്കളുടെ കവിത വായിച്ചു, കൊള്ളാം. പക്ഷെ താങ്കള്‍ ഈ പോസ്റ്റിനാധാരമായിട്ട കിണകിണാപ്പന്‍റെ കമന്‍റെ തീരെ മോശമല്ലെന്ന്, താങ്കളുടേയും കിണ്കിണാപ്പന്‍റെയും കമന്‍റുകള്‍ വായിച്ചു നോക്കിയാല്‍ മനസ്സിലാകും, താങ്കളിട്ട കിണ്കിണാപന്‍റെ കമന്‍റെ തുടര്‍ കമന്‍രുകളില്‍ നിന്ന് അടര്‍ത്തിയെടുത്തതുകൊണ്ട്, അതുമാത്രം വായിക്കുന്നവന്‍ അല്‍പം രോഷം അയാളോട് തോന്നാം(അങ്ങനെ തോന്നിയാണ്‍ ഞാന്‍ അമിതവും അതിന്‍റെ കമന്‍റുകളും വായിച്ചത്) കിണകിണാപ്പന്‍റെ ആദ്യ കമന്‍റെ നിലവാരം പുലര്‍ത്തുന്നതായെനിക്ക് തോന്നിയില്ല, എന്നാല്‍ അതിന്‍ താങ്കളിട്ട മറുപടി അതിനേക്കാളെത്രയോ താഴ്ന്ന നിലവാരത്തിലുള്ലതായിപ്പോയി...

    പിന്നെ ബ്ലോഗ് വായനക്കാരെല്ലാം വിമര്‍ശിക്കാന്‍ അര്‍ഹരായതു കൊണ്ടോ, എല്ലാ കവികളും കവിതയെഴുതാന്‍ അര്‍ഹരായതുകൊണ്ടോ അല്ല ഇവിടെ കവിതയെഴുതുന്നതും അഭിപ്രായങ്ങള്‍ എഴുതുന്നതെന്നും കവികളായ കവികളൊക്കെയും, വായനക്കാരായ വായനക്കാരൊക്കെയും സ്വയം മനസ്സിലാക്കും എന്ന് കരുതാം. എന്‍റെ മെക്കട്ടു കയറാന്‍ ആരും വരേണ്ട, ഞാന്‍ ഓടി

    മറുപടിഇല്ലാതാക്കൂ
  3. കടത്തുകാരാ,
    തെറ്റിദ്ധരിപ്പിക്കാൻ വേണ്ടിയല്ല ആ കമെന്റ് ഇവിടെ എഴുതിയത്. അതുമാത്രം അടർത്തിയെഴുതിയതുമല്ല.എന്റെ കഴിഞ്ഞ പോസ്റ്റിലാണ് ഞാനും അയാളും ഈ കമെന്റിന് കാരണമായ കമെന്റുകൾ ഇട്ടിരുന്നത്.പക്ഷേ ഈ കമെന്റിൽ ഉള്ള

    “നാടുവാഴിത്ത-അപ്രമാദിത്വബോധം “
    “നിന്നെപോലുള്ള വെണ്മണി അവതാരങ്ങളെ തൂത്തെറിയേണ്ടതുണ്ട്‌“
    “വളിഞ്ഞ ബ്രാഹ്മണ്യത്തിന്റെ കക്കൂസ്‌“

    തുടങ്ങിയ പ്രയോഗങ്ങൾ ആരും കാണാതെ പോകരുത് എന്ന് കരുതിയാണ് ഇവിടെയിട്ടത്.ഏതു വികാരങ്ങളാണ് കവിതയെയോ എന്റെ ബ്ലോഗിന്റെ പേരിനേയോ വിമർശിക്കുന്നു എന്ന മട്ടിലുള്ള ഇയാളുടെ കമെന്റുകൾക്ക് കാരണം എന്നത് ഈ പ്രയോഗങ്ങളിൽ അടങ്ങിയിട്ടുണ്ട്. എന്റെ കമെന്റുകളിലേക്കും ആ കവിതയിലേക്കും പോകാനുള്ള ലിങ്കും അവിടെത്തന്നെ കൊടുത്തിരുന്നതാണ്.

    മാത്രവുമല്ല ഞാൻ പുതിയ പോസ്റ്റിടുന്നതുവരെ ആ കമെന്റ് ഇടാൻ കാത്തിരുന്നത്,മറ്റാരും തന്റെ തനി സ്വരൂപം കാണണ്ട എന്ന് കരുതിയാണ് എന്നതും വ്യക്തം.മറ്റു കമെന്റുകളിൽ നിന്നും അയാളുടെ ഭാഷ മാറിയതും ശ്രദ്ധിച്ചുകാണുമല്ലോ

    മറുപടിഇല്ലാതാക്കൂ
  4. സനാതനന്‍ജി,

    ഇവനെ അര്‍ഹിക്കുന്ന അവജ്ഞയോടെ ആദ്യമേ ഡിലീറ്റണമായിരുന്നെന്നാണ്‌ എന്‍റെ അഭിപ്രായം. മറുപടി അര്‍ഹിക്കുന്നേ ഇല്ല.

    (പേരെടുക്കാനുള്ള ഏറ്റവും നല്ല വഴി നാലാളു കൂടുന്നിടത്ത്‌ തുണിപൊക്കിക്കാണിക്കുകയാണല്ലോ..)

    മറുപടിഇല്ലാതാക്കൂ
  5. അര്‍ഹിക്കുന്ന ശ്രദ്ധ മാത്രം കൊടുക്കുക; എന്നിട്ടും തുടരുകയാണെങ്കില്‍ പുറംകണ്ണ് കൊണ്ട് പോലും നോക്കാ‍തിരിക്കുക. മാത്രമല്ല കമന്‍‌റ് ഡിലീറ്‌റ് ചെയ്യാനുള്ള ഓപ്ഷന്‍ ഉണ്ടല്ലോ.

    മറുപടിഇല്ലാതാക്കൂ
  6. കടത്തുകാരാ വിമര്‍ശകന്‍‌റെ വിമര്‍ശനം എങ്ങോട്ടാണ്‍ പോകുന്നതെന്ന് മനസ്സിരുത്തി വായിച്ചാല്‍ മനസ്സിലാകും. കവിതയിലേക്കല്ല അത് പോകുന്നത്.

    മറുപടിഇല്ലാതാക്കൂ
  7. ഇത് ഒരു പക്‍ല്‍ മന്യന്റ് പനിയാന്‍ കേറ്റാ..ഇവനെ എനികരിയാം.സസയം ഉന്റെങ്കില്‍ ദാ ഈ &^%* ന്റെ മോന്റെ ഈ പൊസ്റ്റും തിലെ കമെന്റും വായിര്‍.ഈ പകല്‍ മന്യന് ഇപ്പല്‍ നാറ്റ് മുഴുവന്‍ ബ്ലൊഹ് ഉന്റാക്കാന്‍ ഓറ്റി നറ്റക്കനത് എന്തിനാനെന്ന് ഇപ്പഴല്ല് മനസിലായെ.
    സനാതന്ന്ന്‍ നമ്പൂതിരി ആയോന്റാന്‍ ഇയാല്‍ ഇത്ര്യു കെറ്റ്ന്ന് കൊരക്കിനത്.കേരലം മുഴുവന്‍ ജാതിവൈരോദവും വ്യക്തി വിരൊദവും പ്രചരിപിക്കാന്‍ ഓറ്റി നറ്റക്കിന ഇയാല്‍ എന്നെപൊലെ പുതിയ ആല്‍ക്കാരെ ബ്ലൊഗില്‍ സിങ്കിറ്റി ആക്കാമെന്ന് കരുതന്റ.ബ്ലോഗിലെ ജാതിപരഞുല്ല അധിക്ഷേപങല്‍ അവസാനിപ്പിക്കുക.ഇത് കുറ്റകരമാന്.
    ഷെയിം

    മറുപടിഇല്ലാതാക്കൂ
  8. ഹ ഹ ഹ
    ഞാന്‍ നമ്പൂതിരിയോ?
    നല്ല കഥ!
    എന്തായാലും ആ കമെന്റിയ കിണകിണാപ്പന്‍ ആരാണെന്നുള്ളതില്‍ എനിക്കും സംശയം തോന്നിയിരുന്നു.രാവിലേ ഒരാള്‍ വിളിച്ചു പറഞ്ഞിരുന്നു.അതുകൊണ്ടാണ് ആ ലിങ്ക് മുകളില്‍ ചേര്‍ത്തത്.അത് പക്ഷേ വെറും വിലയിരുത്തലിന് മാത്രമാണ്.
    അദ്ദേഹം അങ്ങനെ ചെയ്യുമെന്നൊന്നും ഞാന്‍ കരുതുന്നില്ല.ചില അന്ധവിശ്വാസങ്ങളൊക്കെയുണ്ടെങ്കിലും ആള്‍ മുഖത്ത് നോക്കി കാര്യം പറയുന്ന ആള്‍ ആണെന്നാണ് വിശ്വാസം. :)

    മറുപടിഇല്ലാതാക്കൂ
  9. "ചിലത് സത്യസന്ധമായിട്ട് പറയട്ടെ.
    എന്തോ വലിയ വിമര്‍ശകനാണെന്ന ധാരണയോടെ താങ്കള്‍ താങ്കളുടെ ബ്ലോഗിലും മറ്റുള്ളവരുടെ ബ്ലോഗുകളിലും നടത്തുന്ന പല അഭിപ്രായപ്രകടനങ്ങളും കണ്ടിട്ടുണ്ട്.വിമര്‍ശനം പോയിട്ട് കാര്യമായൊരു ആസ്വാദന ശേഷി പോലും താങ്കള്‍ക്കില്ല എന്ന് മനസിലാക്കണം.പിന്നെ എന്തുകൊണ്ട് താങ്കളുടേ വിലകുറഞ്ഞ കമെന്റുകള്‍ക്കൊക്കെ മറുപടി പറയുന്നു എന്ന് ചോദിച്ചാല്‍ ഇത്ര ലാഘവത്തോടെ കവിതകളില്‍ ആധികാരികമെന്ന ഭാവത്തില്‍ ഇടപെടുന്നത് ശരിയല്ല എന്ന് എപ്പോഴെങ്കിലും താങ്കള്‍ക്ക് മനസിലാവും എന്ന് പ്രതീക്ഷിച്ചു.അതുണ്ടാകുന്നില്ല എന്ന് മാത്രമല്ല.വെറുതേ കവിതയുമായി പുലബന്ധം പോലുമില്ലാതെ പുലഭ്യം പറഞ്ഞ് നടക്കുകയും ചെയ്യുന്നു.ആദ്യം സ്വന്തം നിലവാരം മനസിലാക്കുക.ആസ്വാദന ശേഷി അളക്കുക.
    വിമര്‍ശനങ്ങളില്‍ ഉത്തരം മുട്ടുമ്പോള്‍"

    സനാതന്‍‌ജീ,
    ഇത്തരം വില കുറഞ്ഞ പ്രയോഗങ്ങളിലൂടെ
    തരം താഴ്ത്തുന്ന വിദ്യ നല്ലതല്ല.
    ആരോഗ്യകരമായ മറുപടിയിലൂടെ
    ആരാധ്യനാകൂ....
    ഓ.ടോ. : താങ്കളുടെയോ കിണകിണാപ്പന്റെയോ
    കംന്റുകളുടെ ആധികാരികതയെക്കുറിച്ചല്‍ല
    സൂചിപ്പിച്ചത്

    മറുപടിഇല്ലാതാക്കൂ
  10. കൌടില്യന്‍ സാറിന്റെ സര്‍ടിഫിക്കറ്റ് വാങ്ങി ആരാധ്യനാവൂ സനതാനാ... :)

    മറുപടിഇല്ലാതാക്കൂ
  11. ആ കമന്റുകള്‍ക്ക്‌ മറ്റുള്ളവരുടെ മേല്‍ പഴി ചാരാതിരിക്കുക. എനിക്കു തന്നെയാണിതിന്റെ പൂര്‍ണ്ണ ഉത്തരാവാദിത്വം, പൂര്‍ണ്ണ ബോദ്ധ്യത്തോടെയാണ്‌ ഞാനോരോ വരികളും എഴുതിയതും.. അത്‌ ഏറ്റെടുത്തുകൊണ്ടു തന്നെ, പറയുന്നതൊന്നു കേള്‍്‌ക്കൂ. സനാതനന്റെ പോസ്‌റ്റിനാണ്‌ ഞാനാദ്യം കമന്റ്‌ ഇട്ടത്‌. അത്‌ ആ വരികളുമായി ബന്ധപ്പെട്ടതു തന്നെയാണുതാനും. ഇകഴ്‌ത്തലാണോ പുകഴ്‌ത്തലാണോ എന്നതു മറ്റൊരു കാര്യം. പുകഴ്‌ത്താന്‍ വേണ്ടി മാത്രമല്ലല്ലൊ കമന്‍്‌റ്‌ എന്നു പറയുന്നത്‌. (സന്ദര്‍ഭവശാല്‍ Rathri തന്ന ലിങ്കിലൂടെ ചിത്രകാരന്‍ എന്ന ബോഗര്‍ക്ക്‌ ഇവന്‍ ഇട്ട കമന്റ്‌ വായിക്കൂ)
    പിന്നെ സനാതനന്‍ എന്റെ ആ കമന്റിനിട്ട മറുപടിയൊന്നു വായിച്ചു നോക്കൂ. ഒരു മനുഷ്യനും അതിന്‌ മറുപടി പറയാതിരിക്കാന്‍ പറ്റില്ലെന്നു ഞാന്‍ കരുതുന്നു. അങ്ങിനെയാണ്‌ ആ പോസ്‌റ്റുമായി ബന്ധപ്പെടാതെ എനിക്ക്‌ സംസാരിക്കേണ്ടി വന്നത്‌. (അതാണല്ലൊ ഇവിടെ പരാതി) വീണ്ടും വീണ്ടും സനാതനന്‍ ഉപയോഗിക്കുന്ന വാക്കുകളെല്ലാം അസഭ്യങ്ങള്‍ തന്നെ. അവനു മനസ്സിലാവുന്ന ഭാഷയില്‍ വേണമെല്ലൊ മറുപടി പറയാന്‍. എന്നിട്ടും എന്റെ ഭാഗത്തുനിന്നും ഒരൊറ്റ വാക്കു പോലും നിങ്ങള്‍ക്ക്‌ തെറി വകുപ്പില്‍ പെടുത്തി ചുണ്ടികാണിക്കാന്‍ പറ്റുമോ. അവന്റെ വാക്കുകളിലെ അഹന്തയേയും തന്‍പോരിമയേയും ചൂണ്ടിക്കാട്ടാന്‍ വേണ്ടിമാത്രമാണ്‌ അവന്റെ ചുറ്റുപാടുകളെപറ്റിയൊക്കെയുള്ള എന്റെ നിഗമനങ്ങള്‍ വരുന്നത്‌ അത്‌ ശരിയാണെന്ന്‌ ഇപ്പോള്‍ ഈ കാണുന്ന കാട്ടുനീതിയിലൂടെ(അതാണ്‌ ബ്രാഹ്മണ്യം) മനസ്സിലാവുന്നു. (പാമരാ ഈ പുതിയ പോസ്‌റ്റിലൂടെ ഉടുമുണ്ടു പൊക്കി പ്രചരണം ഏറ്റെടുത്തത്‌ സനാതനന്‍ തന്നെയാണ്‌) ചിലര്‍ക്കെന്തും പറയാം എന്തും ആവാം എന്നത്‌ വെറും വ്യാമോഹം മാത്രമാണ്‌.

    (തെറിപ്രയോഗങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്താനാണ്‌ ഞാന്‍ ശ്രമിച്ചത്‌. അല്ലാതെ വ്യക്തിഹത്യയോ കവിതാവിമര്‍ശനമോ എന്റെ ലക്ഷ്യമല്ല. മൈനയെ തെറി വിളച്ചവന്‍ മാപ്പു പറഞ്ഞ്‌ തുടക്കമിട്ടിരിക്കുന്നു. തെറി മാഷന്‍മാരെല്ലാം അയാളെ പിന്തുടരേണ്ടിവരും.)

    മറുപടിഇല്ലാതാക്കൂ
  12. don’t be frustrated man. I will come out with all evidence soon. I know it, I know very well, and you won’t be able to continue this bad politics and hate mongering under the cover of boolokatharavadu any more. Best of luck

    മറുപടിഇല്ലാതാക്കൂ
  13. രാത്രി,
    ദയവായി ഇവിടം ഒരു യുദ്ധക്കളം ആക്കരുത്,ഏതെങ്കിലും തരത്തിലുള്ള പൊളിറ്റിക്കല്‍ വൈരാഗ്യം തീര്‍ക്കാനായിട്ടല്ല ഞാന്‍ ഈ കമെന്റ് ഇവിടെ പോസ്റ്റായിട്ടത്.ബൂലോകത്ത് ആശാസ്യമല്ലാത്ത രീതിയില്‍ വളര്‍ന്ന് വന്നുകൊണ്ടിരിക്കുന്ന ജാതിസ്പര്‍ദ്ധയ്ക്കെതിരെ ഒരു ചൂണ്ടല്‍ എന്നേയുള്ളു തെറി വിളിക്കുന്നതിനെക്കാള്‍ അശ്ലീലമാണ് ഇത്തരം വിരോധം പരത്തുന്നതെന്ന് ഞാന്‍ കരുതുന്നു അത്രമാത്രം.എന്റെ പ്രസ്തുതകവിതയില്‍ തെറിവാക്കൊന്നും ഇല്ലായിരുന്നു.അവിടെ എന്റെ കവിതയെ ബന്ധപ്പെട്ടോ വാക്കുകളുടെ പ്രയോഗത്തെ പറ്റിയോ അല്ല ഇയാള്‍ അഭിപ്രായം പറഞ്ഞത്.ഇതിന്റെ പേരിനെ സംബന്ധിച്ച് ഒരു ഇടിച്ചുതാഴ്ത്തല്‍ ആയിരുന്നു,ഇദ്ദേഹം മുന്‍പ് “നീതു“ എന്ന പേരിലായിരുന്നു പലേടത്തും കമെന്റിട്ടതും പോസ്റ്റെഴുതിയതും.വിഷ്ണുപ്രസാദിനോടും വ്യക്തിപരമായ പക പ്രകടമാക്കിക്കൊണ്ട് ഇയാള്‍ എന്റെ പോസ്റ്റിലുള്ള കമെന്റില്‍ പോലും എഴുതിയിട്ടുണ്ട്.എന്തായാലും ഇയാള്‍ പുതുതായി പൊട്ടിമുളച്ചതല്ലെന്നും.ജാതിപരമായ പരാമര്‍ശങ്ങളിലൂടെ മാത്രം അധമമായി പ്രചരണം നടത്തുന്ന ചിലരുമായി അടുപ്പമുള്ള ആരോ ആണെന്നും അപരനാമം തന്നെ ആണെന്നും ഞാനും സംശയിക്കുന്നു. പക്ഷേ പോരു വേണ്ട.

    മറുപടിഇല്ലാതാക്കൂ
  14. സനാതനന്‍ മാഷേ
    ഞാന്‍ ജ്യോനവന്‍‌റെ ഒരു കവിതയ്ക്കിട്ട കമന്‍‌റ് ഇവിടെയും ഇടുന്നു.
    മണിപ്രവാളസരസ്സില്‍ മുങ്ങി; സംസ്കൃതത്തില്‍ പല്ലു തേച്ച് സര്‍വ്വാംഗസുന്ദരിയായി ലാസ്യവിവശയായി വരുന്ന മലയാള കവിതയെന്ന മാദകത്തിടമ്പിന്‍‌റെ (അതേ, പന്തണിമുലമാര്‍ പന്ത് വലംകൈ കൊണ്ടടിച്ചും; നിതംബഗുരുതയാല്‍ നിലം വിടാതെ കഴിയുന്ന ക്ഷോണീരംഭ പോലെ; ആ സ്‌റ്‌റൈലില്‍) കക്ഷത്തില്‍ വളരുന്ന വൃത്തികെട്ട മൈരുകള്‍ (രോമങ്ങള്‍) ആണ്‍ മൈര്‍, പുലയാട്ട് തുടങ്ങിയ സാംസ്കാരിക പദാവലിയുടെ പുറത്ത് നില്‍ക്കുന്ന വാക്കുകള്‍. അവയെ ക്ഷൌരം ചെയ്ത് കളയുന്നതിനായി സെപ്‌റ്‌റിക്ക് ആകാന്‍ സാദ്ധ്യതയുള്ള ക്ഷൌരക്കത്തികളുമായി വരുന്നുണ്ട് മലയാളകവിതയുടെ സദാചാരക്ഷൌരക്കമ്മറ്‌റി. സൂക്ഷിച്ചോളൂ. ലക്ഷം ലക്ഷം പിന്നാലെ...

    മറുപടിഇല്ലാതാക്കൂ
  15. ഞാന്‍ നോക്കിയിട്ട് വല്ല ഗോസ്സിപ്പ് മേക്കേഴ്സിന്‍‌റെ റോളേ ഇവന്മാര്‍ ഒക്കെ ചെയ്യുന്നുള്ളൂ. ബ്‌ളോഗില്‍ ആയതു കൊണ്ട് മറഞ്ഞു നിന്ന് കമന്‍‌റ് ഇട്ടു കളിക്കാനുള്ള ധൈര്യം ഇവര്‍ക്കു കിട്ടുന്നുണ്ട് എന്നു മാത്രം. ഗെയിന്‍ പോപുലാരിറ്‌റി ത്രൂ ചീപ്പ് ഗെയിംസ് എന്ന പോളിസി ആണ്‍ ഇവരുടേത്. അല്ലാതെ മലയാളഭാഷയെ ഉദ്ധരിക്കലല്ല ഇവന്മാരുടെ ലക്ഷ്യം. വിഷ്ണുമാഷ്ടെ പൊട്ടന്‍‌ക്‍ണാപ്പന്‍ വായിച്ചാല്‍ പിടി കിട്ടും എന്താണ്‍ ലക്ഷ്യം എന്നത്.
    എന്‍‌റെ ബ്‌ളോഗിലും ഈ ക്ണാപ്പന്‍ തിരുമനസ്സ് വന്ന് കമന്‍‌റിട്ടിരുന്നു. അതന്നേരേ ഞാന്‍ ഡിലീറ്‌റി. എന്‍‌റെ വീട്ടില്‍ വന്ന് (എന്‍‌റെ ബ്‌ളോഗില്‍ എന്ന് വിവക്ഷ) എന്നോട് വര്‍ത്തമാനം പറയുന്നത് എനിക്ക് സന്തോഷമുള്ള കാര്യമാണ്‍. കാര്യഗൌരവത്തോടെ എന്നെ വിമര്‍ശിക്കുന്നത് അതിലും ഇഷ്ടമാണ്‍. പക്ഷേ അതിന്‍‌റെ പേരില്‍ അവിടെ വന്ന് ഇവന്മാര്‍ മന:പൂര്‍വ്വം ഛര്‍ദ്ദിച്ച് വയ്ക്കാനാണ്‍ പരിപാടിയെങ്കില്‍ ഞാന്‍ അനുവദിക്കില്ല. അതിപ്പോള്‍ ബ്‌ളോഗിലെ ഏത് കൊടി കെട്ടിയ തമ്പുരാന്‍ ആയാലും.

    മറുപടിഇല്ലാതാക്കൂ
  16. സുനീഷേ,കമെന്റ് ഡിലീറ്റ് ചെയ്യുന്നതിനെ കുറിച്ച് എന്തോ ഞാന്‍ ചിന്തിച്ചില്ല.എന്തായാലും ബ്ലോഗിന്റെ ദുര്യോഗം തുടങ്ങി എന്നാണ് തോന്നുന്നത്.പോസ്റ്റുമായി പുലബന്ധമില്ലാത്ത കമെന്റുകള്‍ വരുന്നതും മനപൂര്‍വ്വമുള്ള വ്യക്തി വിരോധം കൊണ്ട് എഴുതുന്നയാളെ താറടിച്ചുകാണിക്കുന്നതും പകല്‍ വെളിച്ചത്തില്‍ പൌഡറിട്ട് വലിയ സദാചാരം പ്രസംഗിക്കുന്നവര്‍ തന്നെ ,കള്ളപ്പേരുകളിലാണ് എന്ന് അറിയുമ്പോഴാണ് വരാനിരിക്കുന്ന ദുരന്തം മനസിലാകുക.എന്തായാലും ഇതില്‍ കമെന്റ് ഓപ്ഷന്‍ അടയ്ക്കുകയാണ്.ഇതിന്റെ ദൌത്യം പൂര്‍ത്തിയായി

    മറുപടിഇല്ലാതാക്കൂ