8/4/08

ഒറ്റാന്തടികള്‍

വഴിയരികില്‍
നില്‍ക്കുന്നവരേ
ഈന്തപ്പനകളേ
ശല്‍ക്കങ്ങളുള്ള
മനുഷ്യരേ
നിങ്ങളാരുടെ
ശില്‍പ്പങ്ങളാണ്‌ !

ഒറ്റാന്തടികളേ
ഒട്ടകങ്ങളുടെ
വൃക്ഷപ്പതിപ്പുകളേ
ശിഖരങ്ങളില്ലാതെ
കുത്തനെ മാത്രം
വളരുന്നവരുടെ
പിതാമഹന്മാരേ
നിങ്ങളാരുടെ
ശില്‍പ്പങ്ങളാണ്‌ !

അടിമുടി
വെയില്‍തിന്നു
മധുരം വിളയിക്കുന്ന
വേനല്‍ക്കരിമ്പുകളേ
എന്റെ നാട്ടില്‍
മുളയ്ക്കുമോ
നിങ്ങളുടെ
ഒറ്റപ്പൊളിവിത്തുകള്‍ !

എന്റെ പൊന്നുമരമല്ലേ
എന്നു വന്നൊന്നു പുല്‍കാന്‍ ഒരു
സുന്ദര്‍ലാല്‍ ബഹുഗുണയെങ്കിലും
ഉണ്ടോ നിങ്ങള്‍ക്ക്‌

9 അഭിപ്രായങ്ങൾ:

 1. എന്റെ പൊന്നല്ലേ തേനല്ലേ
  എന്നു ചുറ്റും കറങ്ങിപ്പാടാന്‍
  ഒരു താരജോഡിയെങ്കിലുമുണ്ടോ നിങ്ങള്‍ക്ക്?

  മറുപടിഇല്ലാതാക്കൂ
 2. ഒറ്റാന്തടികള്‍...
  നന്നായിരിക്കുന്നു സനാ..


  വരാം

  മറുപടിഇല്ലാതാക്കൂ
 3. പ്രതിമകള്‍ നടന്നു തുടങ്ങിയിരിക്കുന്നു..
  ശില്‍പിയുടെ ചെറുവിരലിന്‍
  നിണം നുണഞ്ഞ മാത്രയില്‍..
  ഉളി പാളി പൊക്കിള്‍ തെല്ല്
  തെല്ലൊന്നു പൊട്ടിയ നേരം

  മറുപടിഇല്ലാതാക്കൂ
 4. ഒരു ഈന്തപ്പനയില്‍ എവിടെയൊക്കെയോ എന്റെ ഭാഗങ്ങള്‍ കൊത്തിവെച്ചുവോ? കൊച്ചു പച്ചക്കവിത.

  മറുപടിഇല്ലാതാക്കൂ
 5. കുത്തനെ മാത്രം
  വളരുന്നവരുടെ
  പിതാമഹന്മാരേ
  നിങ്ങളാരുടെ
  ശില്‍പ്പങ്ങളാണ്‌ !

  മറുപടിഇല്ലാതാക്കൂ
 6. നന്നായിട്ടുണ്ട്.മരമൊരു വരമല്ല മരമൊരു തണലുമല്ല പകരം മരമൊരു ലാഭമാണു അവയെ നമ്മുക്ക് വെട്ടി വീഴുത്താം

  മറുപടിഇല്ലാതാക്കൂ
 7. കുത്തനെ മാത്രം
  വളരുന്നവരുടെ
  പിതാമഹന്മാരേ
  നിങ്ങളാരുടെ
  ശില്‍പ്പങ്ങളാണ്‌ !:)

  മറുപടിഇല്ലാതാക്കൂ
 8. നന്നായിട്ടുണ്ട്‌
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ