3/5/08

കാറ്റ്‌

ദുര്‍ബലരായ പച്ചിലകളുടെ
നിശ്വാസമാണ്‌
കൊടുങ്കാറ്റുകളെ
സൃഷ്ടിക്കുന്നത്‌

ശൂന്യതയുടെ പാരമ്യതയില്‍
ഉറുമ്പുകള്‍ക്ക്‌ പോലും
സ്പൃശ്യമല്ലാതെ
നിശ്വാസങ്ങള്‍ സംഘം ചേരും

പൊഴിഞ്ഞുവീണ
ഇലകളെയോര്‍ത്ത്‌
കാറ്റിന്റെ തന്മാത്രകള്‍
ഒരു നിമിഷം മൗനമാചരിക്കും

കൈകോര്‍ത്ത്‌
കൂറ്റന്‍ കെട്ടിടങ്ങളേയും
പടുകൂറ്റന്‍ മരങ്ങളേയും
ഉന്നംവച്ച്‌ അഞ്ഞുവീശും

മരങ്ങള്‍ക്ക്‌ ചുവട്ടില്‍
കാറ്റുകൊണ്ട്‌ കിടക്കുന്നവരും
മാളികയില്‍ ഉച്ചയുറങ്ങുന്നവരും
മരണഭയം അനുഭവിക്കും

15 അഭിപ്രായങ്ങൾ:

 1. കാലൊച്ചയില്ലാതെ വന്ന്
  കാലം കയ്യിലെടുക്കുമെന്നും..
  അസ്സലായി സനാതനാ

  മറുപടിഇല്ലാതാക്കൂ
 2. ദുര്‍ബലരായ പച്ചിലകളുടെ
  നിശ്വാസമാണ്‌
  കൊടുങ്കാറ്റുകളെ
  സൃഷ്ടിക്കുന്നത്‌
  .................
  വിപ്ലവങ്ങള്‍ മുഴുവന്‍ അങ്ങനെയാണുണ്ടായത്.

  മറുപടിഇല്ലാതാക്കൂ
 3. "പൊഴിഞ്ഞുവീണ
  ഇലകളെയോര്‍ത്ത്‌
  കാറ്റിന്റെ തന്മാത്രകള്‍
  ഒരു നിമിഷം മൗനമാചരിക്കും"
  സത്യമാണു സനാതനം...
  ആശംസകള്‍.

  മറുപടിഇല്ലാതാക്കൂ
 4. ദുര്‍ബലരായ പച്ചിലകളുടെ
  നിശ്വാസമാണ്‌
  കൊടുങ്കാറ്റുകളെ
  സൃഷ്ടിക്കുന്നത്‌...

  ശരിയാണ് പക്ഷേ പച്ചിലകള്‍ അറിയേണ്ടിയിരിക്കുന്നു അവര്‍ ദുര്‍ബലരാണ് എന്ന്.. ആനകള്‍ ചിലപ്പോല്‍ അവരുടെ ദുര്‍ബലത അറിയുന്ന പോലേ...

  മറുപടിഇല്ലാതാക്കൂ
 5. കക്കൂസ്.......... :)

  എന്താ സനല്‍ ഇത്‌. ഞാനൊക്കെപോവണമെന്നുതന്നെയാണൊ???

  ഒന്നും പറയാനില്ല.
  വിപ്ലവങ്ങള്‍ വിജയിക്കട്ടെ...
  ഉറുമ്പുകള്‍ നിശ്വസിക്കട്ടെ...
  പുതിയ പുലരികളില്‍
  പഴയ സായാന്‍ഹങ്ങള്‍
  തീ കൊളുത്തട്ടെ

  നന്മകള്‍

  മറുപടിഇല്ലാതാക്കൂ
 6. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 7. സനാതന്‍,

  ഇന്ന് വിപ്ലവം ജയിക്കട്ടേന്ന് പറയാനേ നമുക്ക് കഴിയൂ. കാരണം ഇന്ന് ഒരു വിപ്ലവങ്ങളും നടക്കുന്നില്ല. വിപ്ലവങ്ങള്‍ ഉണ്ടാക്കുകയാണ് ചെയ്യുന്നത്.

  ടിബറ്റില്‍ വിപ്ലവപ്രക്ഷോഭങ്ങള്‍ ഉണ്ടെന്ന് നമ്മള്‍ ധരിച്ചു വെങ്കില്‍ അത് ധാരണമാത്രമാണെന്നും അത്തരം വിപ്ലവങ്ങള്‍ മുതലാളിത്തം തന്നെ ഉണ്ടാക്കപ്പെട്ടതാണെന്നും നമ്മള്‍ തിരിച്ചറിയേണ്ടിരിക്കുന്നു.

  ഇന്ന് ദുര്‍ബലരായ പച്ചിലകള്‍ക്ക് നിശ്വസിക്കണമെങ്കില്‍ മരത്തോട് തന്നെ ചോദിക്കേണ്ട അവസ്ഥയൊ അതുമല്ലെങ്കില്‍ മണല്‍ത്തരിയോട് ചോദിക്കേണ്ട അവസ്ഥയോ സംജാതമായിരിക്കുന്നു. ഇനിയും ഒരു വിപ്ലവം (യഥാര്‍ത്ഥ വിപ്ലവം)ഉണ്ടാകുമോന്ന് സംശയിക്കാനേ പറ്റൂ ഇപ്പോള്‍.

  തലവെട്ടി വിപ്ലവക്കാരാ‍യ വേണുവിന്‍ റെ അവസ്ഥ നമുക്കറിയാം.
  തലവെട്ടികളായ അജിതയുടേയും അവസ്ഥ നമുക്കറിയാം
  ഒടുക്കം
  ബാക്കിയുണ്ടായിരുന്ന കുഞ്ഞിക്കണ്ണനെ പോലുള്ളവരുടേയും ഇന്നത്തെ അവസ്ഥ നമ്മെ വിപ്ലവത്തിലേക്ക് നയിക്കുന്നില്ല.

  ദാ... നര്‍മ്മദാ ബച്ചാവോ ആന്ദോളന്‍ പ്രവര്‍ത്തകരാ‍യ മേധയെ നമുക്ക് വിപ്ലവകാരിയായ് കണക്കാക്കാമോ?
  ഫ്രീഡം ഫോര്‍ ടിബറ്റ് എന്ന സംഘടനയേയും അരുന്ന്ദതിയേയും പോലുള്ളവരെ നമുക്ക് വിപ്ലവക്കാരായി കാണാമോ...
  ഇവരൊക്കെയും അമേരിക്കന്‍ പണം വാങ്ങി വിടുപണി ചെയ്യുകയല്ലേ ചെയ്യുന്നത്..

  ഇനിയൊരു സംഘം ചേരല്‍ ഉണ്ടെങ്കില്‍ അത് ഒസാമ ബിന്‍ ലാ‍ദന്‍ മാരുടേയും കൊള്ളക്കാരുടേയും അടുക്കല്‍ മാത്രം.
  ഒരു ചരിത്ര പരമായ വിപ്ലവം നമുക്ക് സ്വപ്നം കാണാന്‍ പോലും കഴിയുന്നില്ല ഇന്ന്.

  സ്നേഹപൂര്‍വ്വം
  ഇരിങ്ങല്‍

  മറുപടിഇല്ലാതാക്കൂ
 8. ഇരിങ്ങലേ,
  വിപ്ലവം അടിച്ചമര്‍ത്തപ്പെട്ടവന്റെ സ്വാഭാവികപ്രതികരണമാണ്.പൊട്ടാറായി നില്‍ക്കുന്ന കുരുവില്‍ ഒരു ഞെക്കുകൊടുക്കുന്നത്രമാത്രമേ വിപ്ലവത്തെ ഉണ്ടാക്കുന്നതേക്കുറിച്ച് ചിന്തിക്കാന്‍ കഴിയൂ.
  കൊടുങ്കാറ്റ് ഇലകളുടെ നിശ്വാസമാണെന്ന ചിന്തയും ശൂന്യമാക്കപ്പെട്ടവന്റെ പൊട്ടിത്തെറിക്കുമുന്‍പുള്ള മൌനവും കൊടുങ്കാറ്റിനു മുന്‍പുള്ള ശാന്തതയും ഒന്നുതന്നെയാകുമല്ലോ എന്ന ചിന്തയാണ് ഇതിലേക്കെത്തിച്ചത്.ഇപ്പോഴും ഞാന്‍ അങ്ങനെ വിശ്വസിക്കുന്നു,എന്നെയും നിങ്ങളെയും ഉള്‍പ്പെടുന്ന നമ്മള്‍ എന്ന കുളം ഒരിക്കല്‍ കൊടുങ്കാറ്റില്‍ ഉലയും എന്നുതന്നെ ഞാന്‍ കരുതുന്നു.

  വായനയില്‍ സന്തോഷം. എല്ലാവര്‍ക്കും പങ്കുവയ്ക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 9. വിപ്ലവമെന്ന വാക്കിനു പോലും പഴയ ബലം നഷ്ടപ്പെട്ടിരിക്കുന്നു..

  "വാക്കുകളുടെ ബലക്കുറവ്
  മനസ്സാക്ഷിക്കുത്തിന്‍റെ നോവാണ്
  പുഴുക്കുത്തേറ്റ പഴുത്തിലയുടെ
  തണ്ടിന്‍റെ മനോബലമാണതിന്.."

  ഇലകള്‍ ശ്വസിക്കട്ടെ, പിന്നെ നിശ്വസിക്കട്ടെ..ആശംസകളോടെ

  മറുപടിഇല്ലാതാക്കൂ
 10. "ദുര്‍ബലരായ പച്ചിലകളുടെ
  നിശ്വാസമാണ്‌
  കൊടുങ്കാറ്റുകളെ
  സൃഷ്ടിക്കുന്നത്‌"

  ഹാ!

  മറുപടിഇല്ലാതാക്കൂ
 11. Butterfly effect ! Huge political chaos created by the small disturbances.

  മറുപടിഇല്ലാതാക്കൂ
 12. മനുഷ്യന്റെ ദുര്‍ബലാവസ്ഥയില്‍ അവനെ
  ശത്രുക്കള്‍ക്ക് കീഴ് പെടുത്താനാകും
  ദുര്‍ബലതയാണ് എന്നും നിസാഹയ്ത ഉണ്ടാക്കുന്നത്

  മറുപടിഇല്ലാതാക്കൂ
 13. സനാതന്‍,
  യഥാസമയം പ്രതികരിക്കാന്‍ പറ്റാത്തതില്‍ ക്ഷമിക്കുക. ഓഫീസില്‍ നെറ്റ് ഇല്ല കുറച്ച് ദിവസമായി.

  ഞാന്‍ പറഞ്ഞു വന്നത് ‘നമ്മള്‍’ എന്ന കുളമുണ്ടാകുന്നില്ല എന്നാണ്. അതു കൊണ്ടാണ് ടിബറ്റ് പ്രശ്നത്തില്‍ ഇന്ത്യയില്‍ ആദ്യമായി ഒളിമ്പിക്സ് ദീപശിഖയേന്തില്ലെന്ന് ബൈച്ചിംങ്ങ് ബൂട്ടിയ അതിശക്തമായി പറഞ്ഞത്. ഇത് ഏറ്റെടുക്കാന്‍ നമ്മള്‍ എന്ന കുളമുണ്ടായില്ല. ദിവസങ്ങള്‍ കഴിഞ്ഞാണ് പലരും രംഗത്ത് വന്നത്. \
  ടിബറ്റിനു വേണ്ടി ആദ്യ ശബ്ദമുയര്‍ത്തിയ ഇന്ത്യന്‍കളിക്കാരന്‍ ബൈച്ചിങ്ങ് ബൂട്ടിയയാണ് യഥാര്‍ത്ഥ വിപ്ലവകാരി.

  കവിത ഇഷ്ടമായി
  സ്നേഹപൂര്‍വ്വം
  ഇരിങ്ങല്‍

  മറുപടിഇല്ലാതാക്കൂ
 14. മരങ്ങള്‍ക്ക്‌ ചുവട്ടില്‍
  കാറ്റുകൊണ്ട്‌ കിടക്കുന്നവരും
  മാളികയില്‍ ഉച്ചയുറങ്ങുന്നവരും
  മരണഭയം അനുഭവിക്കും

  അടിച്ചമര്‍ത്തപ്പെടുന്നവന്‍ അവസാനം പൊട്ടിത്തെറിക്കും

  ചുഷകര്‍ ചൂഷിതരെ ഭയപ്പെടുക തന്നെ ചെയ്യും

  മറുപടിഇല്ലാതാക്കൂ