25/7/08

കാണികൾ സംവിധാനം ചെയ്യുന്ന നാടകം

ഉള്ളവരെപ്പോലെ ഇല്ലാത്തവരും
ഇല്ലാത്തവരെപ്പോലെ ഉള്ളവരും
തന്മയത്വത്തോടെ അഭിനയിക്കേണ്ടുന്ന
ഒരു നാടകത്തിൽ,
ഉള്ളതോ ഇല്ലാത്തതോ
എന്നറിയാത്ത ഒരു
സംഘർഷത്തിന്റെ
സന്നിവേശ ഘട്ടത്തിൽ
പെട്ടെന്നൊരു
പ്രധാന നടൻ
അഭിനയം മറന്നു.

നാടകത്തിലേക്ക്
സ്വയം മറന്ന്, ഭാവം പകർന്ന്
അരങ്ങുവാണിരുന്ന
കഥാപാത്രങ്ങളെ അയാൾ
നടീനടന്മാരുടെ പേരുവിളിച്ച്
സംബോധന ചെയ്യാൻ തുടങ്ങി

കർട്ടൻ താഴ്ത്തി,
അയാളെ വലിച്ചു പുറത്താക്കി-
കളി തുടരാൻ കഴിയാത്ത
മുഹൂർത്തമായതിനാൽ
നാടകം അങ്ങനെതന്നെ തുടർന്നു.

എഴുതപ്പെട്ട സ്ക്രിപ്റ്റിനെ
ഉല്ലംഘിച്ച്, അത് വിപ്ലവകരമായ
ഒരു സ്വാതന്ത്ര്യത്തെ പുൽകി

നടന്മാരുടെ ദ്വന്ദ്വഭാവം കണ്ട്
കാണികൾ അമ്പരന്നു

എടേ പ്രകാശാ
നിന്റെ റോള്
ചങ്കരൻ കണിയാന്റെ അല്യോടെ എന്നും
എടീ കൊച്ചമ്മിണീ നിന്റെ റോള്
സാവിത്രിക്കൊച്ചമ്മേരെ അല്ല്യോടീ
എന്നുമൊക്കെ അവർ സംവിധാനം തുടങ്ങി

11 അഭിപ്രായങ്ങൾ:

 1. "ഉള്ളവരെപ്പോലെ ഇല്ലാത്തവരും
  ഇല്ലാത്തവരെപ്പോലെ ഉള്ളവരും
  തന്മയത്വത്തോടെ അഭിനയിക്കേണ്ടുന്ന
  ഒരു നാടക"

  "എഴുതപ്പെട്ട സ്ക്രിപ്റ്റിനെ
  ഉല്ലംഘിച്ച്, അത് വിപ്ലവകരമായ
  ഒരു സ്വാതന്ത്ര്യത്തെ പുൽകി"

  വിപ്ളവം!

  "..അല്ല്യോടീ
  എന്നുമൊക്കെ അവർ സംവിധാനം തുടങ്ങി"

  അടുത്ത വീട്ടിലെ ഒരു കാരണോരു സ്ഥിരം പറയാറുള്ള ഒരു ചൊല്ലുണ്ട്‌.. 'തീട്ടം തീട്ടം പോലെ ബന്നാ ഇരുമ്പിന്‍റെ കോണാനായാലും പൊട്ടും..!'

  മറുപടിഇല്ലാതാക്കൂ
 2. ഇവിടുത്തെ സിനിമയില്‍ ഇത്തരമൊരു സംവിധാനം അനിവാര്യമാണെന്ന് തോന്നുന്നു...നാടകങ്ങള്‍ ഇപ്പോഴും ഇത്ര അധ:പധിച്ചിട്ടില്ലെന്ന് തോന്നുന്നു...

  മറുപടിഇല്ലാതാക്കൂ
 3. എന്തുചെയ്യുമ്പോഴും എല്ലാം തിരിച്ചറിയുന്ന ചില കാണികളുണ്ടെന്ന് ഓര്‍ത്തിരുന്നെങ്കില്‍...

  സംശയം:
  “പേരുവിളിച്ച് അഭിസംബോധന“ എന്നുപറയാമോ?
  എനിക്കറിയില്ല അഥവാ ഉറപ്പില്ല;അതുകൊണ്ട് സംശയം!
  :)

  മറുപടിഇല്ലാതാക്കൂ
 4. ഹരിയണ്ണാ പേരു വിളിച്ച് സംബോധന മതി
  അങ്ങനെ തിരുത്തുന്നു.നിർദ്ദേശത്തിന് നന്നി

  മറുപടിഇല്ലാതാക്കൂ
 5. നാടകത്തിനിടക്ക് വൈദ്യുതി നിലച്ചപ്പോഴുള്ള അവസ്ഥ ഇവിടെ ഉണ്ട്.:) http://www.harithakam.com/ml/Poem.asp?ID=100

  മറുപടിഇല്ലാതാക്കൂ
 6. പ്രമോദേ അതു മുന്നേ വായിച്ചിട്ടുണ്ടായിരുന്നു.അതിന്റെ ഒരു ചെറിയ നിഴൽ ഇതിൽ ഉണ്ടോ എന്ന് കരുതി പോസ്റ്റ് ചെയ്യാതെ വച്ചിരിക്കുകയായിരുന്നു രണ്ട് ദിവസം...:)
  ഉം നിഴലിലാണ്

  മറുപടിഇല്ലാതാക്കൂ
 7. ഇല്ല,നിഴല്‍ ഒന്നുമില്ല:)

  മറുപടിഇല്ലാതാക്കൂ