25/8/08

പണിക്കുറ

ഒരു ശിൽ‌പ്പമുണ്ടാക്കുകയാണ്....
ശിൽ‌പ്പിയുടെ ശിൽ‌പ്പം !
ഉളിമുന ലക്ഷ്യത്തിൽ വെച്ച്
ചുറ്റിക കൊണ്ട് തലോടുന്ന പോസ്..

'ശിൽ‌പ്പിയുടെ ശിൽ‌പ്പി'
എന്ന വിളിപ്പേരാണെന്റെ സ്വപ്നം.
കുറ്റവും കുറവുമൊക്കെ
പൊറുക്കുമാറാകണം
ശിൽ‌പ്പം പൂർത്തിയാകും വരെ
ക്ഷമിക്കുമാറാകണം
എന്റെ കുറതീർക്കേണ്ടത്
ശിൽ‌പ്പമായ ശിൽ‌പ്പിയാകുന്നു
ഏറെ നാളായി ഞങ്ങളിങ്ങനെ
അന്യോന്യം പണിയുകയാണ്

11 അഭിപ്രായങ്ങൾ:

 1. അങ്ങനെ അന്യോനം പണിതൊടുവില്‍ കുറ്റവും കുറവുമില്ലാത്ത ശില്‍പ്പവും ശില്‍പ്പിയും ജനിക്കട്ടെ...:)

  മറുപടിഇല്ലാതാക്കൂ
 2. ശില്പി ശില്പത്തെയാണോ ശില്പം ശില്പിയെയാണോ ഉണ്ടാക്കുന്നതെന്ന ചോദ്യത്തിനുത്തരമായി,
  രണ്ടും അന്യോന്യം പണിയുകയാണ്...

  അപ്പൊ തച്ചനായല്ലേ....?

  മറുപടിഇല്ലാതാക്കൂ
 3. ഒരു സംശയം സനലേ... “പണിക്കുറ“ എന്ന പദം മനസ്സിലായില്ല.എന്റെ അല്‍പ്പ ജ്ഞാനമായെടുക്കണം.
  പണിക്കുറവാണോ???

  മറുപടിഇല്ലാതാക്കൂ
 4. നജൂസേ പണിക്കുറയ്ക്ക് തീരാനുള്ള പണി..അല്ലെങ്കിൽ ഇനിയും ബാക്കിയുള്ള പണി എന്നൊക്കെയാണ് അർത്ഥം

  മറുപടിഇല്ലാതാക്കൂ
 5. 'ശില്‍‌പ്പിയുടെ ശില്‍‌പ്പി'
  എന്ന വിളിപ്പേരാണെന്റെ സ്വപ്നം.

  ഇങ്ങനെ ആഗ്രഹിക്കാന്‍ ഇപ്പോള്‍ തോന്നണു

  മറുപടിഇല്ലാതാക്കൂ
 6. can you find the dancer from the dance (w.b. yeats)

  നന്നായി സനാതനാ..

  മറുപടിഇല്ലാതാക്കൂ
 7. ഇത് കിടു...

  (കഴിഞ്ഞ പോസ്റ്റിലിട്ട നന്നായി തിരിച്ചെടുത്തു: നന്നായില്ല !)

  മറുപടിഇല്ലാതാക്കൂ
 8. പരസ്പ്പരം പണിത്‌ പണിത്‌ താങ്കള്‍ ശില്‍പ്പവും ശില്‍പ്പം താങ്കളും ആയി തീരുമൊ?

  മറുപടിഇല്ലാതാക്കൂ
 9. ആ പഴയപറച്ചില്‍ തന്നെ ഓര്‍മ്മവരുന്നു- കവിത ഭാഷക്കുള്ളിലെ ഭാഷയാണെന്ന്.

  നന്നായി.

  മറുപടിഇല്ലാതാക്കൂ
 10. പണിഞ്ഞുതീരുമോ സനലേ?

  "From around the age of six, I had the habit of sketching from life. I became an artist, and from fifty on began producing works that won some reputation, but nothing I did before the age of seventy was worthy of attention. At seventy-three, I began to grasp the structures of birds and beasts, insects and fish, and of the way plants grow. If I go on trying, I will surely understand them still better by the time I am eighty-six, so that by ninety I will have penetrated to their essential nature. At one hundred, I may well have a positively divine understanding of them, while at one hundred and thirty, forty, or more I will have reached the stage where every dot and every stroke I paint will be alive. May Heaven, that grants long life, give me the chance to prove that this is no lie." - Hokusai

  മറുപടിഇല്ലാതാക്കൂ