4/7/09

റേഷൻ കട

ചിലർക്ക്
റേഷൻ കടയെന്ന് കേൾക്കുമ്പോൾ
മണ്ണെണ്ണവിളക്കിനെ ഓർമ്മവരും
മണ്ണെണ്ണവിളക്കെന്ന് കേൾക്കുമ്പോൾ
അബ്രഹാം ലിങ്കനെ ഓർമ്മവരും
അബ്രഹാം ലിങ്കനെക്കുറിച്ചോർത്താൽ
അമേരിക്കയെ ഓർമ്മവരും
അമേരിക്കയെക്കുറിച്ചോർത്താൽ
അധിനിവേശത്തെക്കുറിച്ചോർമ്മവരും
റേഷൻ കട അങ്ങനെ തന്ത്രപൂർവം
സാമ്രാജ്യത്തത്തിലേക്കുള്ള ലിങ്ക്
ഒളിപ്പിച്ചുവയ്ക്കുന്നു...!
അതോർത്ത് അവർക്ക്
ഉറക്കം നഷ്ടപ്പെടും...

മറ്റുചിലർക്ക്
റേഷൻ കടയെന്ന് കേട്ടാൽ
സബ്സിഡി അരിയെ ഓർമ്മവരും
സബ്സിഡി എന്ന് കേട്ടാൽ
ഐ.ആർ.ഡി.പി യെ ഓർമ്മവരും
ഐ.ആർ.ഡി.പി എന്നു കേൾക്കുമ്പോൾ
കാതിൽ കമ്മലിട്ട പശുവിനെ ഓർമ്മവരും
പശുവിനെക്കുറിച്ചോർത്താൽ
ചാണകം മെഴുകിയ തറ ഓർമ്മവരും.
ചാണകത്തറയെക്കുറിച്ചോർക്കുമ്പോൾ
‘ഒളിവിലെ ഓർമ്മകൾ‘ ഓർക്കുമത്രേ
റേഷൻ കട എത്ര കരുതലോടെ
കമ്മ്യൂണിസത്തിലേക്കുള്ള ലിങ്ക്
കാത്ത് സൂക്ഷിക്കുന്നു !
അതോർത്ത് അവർക്കും
ഉറക്കം നഷ്ടപ്പെടും....

തുഷാരത്തിൽ വന്നത്.

12 അഭിപ്രായങ്ങൾ:

 1. റേഷന്‍ കട ഒരു റിവിഷനിസ്റ്റ്‌ സെറ്റ്‌ അപ്‌ ആണ്‌, അല്ലേ, സുഹൃത്തേ...ഒരേ സമയം കമ്യൂണിസത്തിലേക്കും, സാമ്രാജ്യത്തിലേക്കും ലിങ്ക്‌ സൂക്ഷിക്കുന്നത്‌ ഒത്തുതീര്‍പ്പിണ്റ്റെ ലക്ഷണമാണല്ലൊ. കവിത കിടിലന്‍.

  മറുപടിഇല്ലാതാക്കൂ
 2. റേഷന്‍ കട അങ്ങനെ ഒരു മഹാസംഭമായി...
  apl ഉം bpl ഉമായി മുന്നോട്ടു പോയാല്‍ അഴിമതിയിലുമെത്താമായിരുന്നു...

  മറുപടിഇല്ലാതാക്കൂ
 3. റേഷന്‍ കട ഇന്ന് കാണുമ്പോള്‍ ചെറുപ്പത്തില്‍ വീടിനു മുറ്റത്ത് കയറിയ വെള്ളവും, അതിനു കിട്ടിയ സൌജന്യ റേഷനും ഓര്‍ക്കും. വേവിച്ചാലും വേവാത്ത ഇരുമ്പനരിയേയും.

  ചിലര്‍ക്ക്
  റേഷന്‍ കടയെന്ന് കേള്‍ക്കുമ്പോള്‍
  മറന്നു കളഞ്ഞ ദാരിദ്ര്യം
  പുളിച്ച് തികട്ടും.

  മായ്ച്ചിട്ടും എവിടെയൊക്കെയോ
  കിടക്കുന്ന ലിങ്ക് പോലെ..

  :)

  മറുപടിഇല്ലാതാക്കൂ
 4. ഓര്‍മ്മകള്‍ കൊണ്ട് ജീവിതത്തിനു
  പുറത്ത് ഒരിടത്തേയ്ക്ക്
  ഒരു ലിങ്ക് കിട്ടിയെങ്കില്‍...

  മറുപടിഇല്ലാതാക്കൂ
 5. റേഷന്‍ കട എന്ന് കേള്‍ക്കുമ്പോള്‍ രാഘവേട്ടനെ ഓര്‍മവരും
  രാഘവേട്ടനെ കാണുമ്പൊള്‍ ..അങ്ങേരുടെ മകളെ ഓര്‍മ്മവരും
  അങ്ങേരുടെ മകളെ ഓര്‍ക്കുമ്പോള്‍ പണ്ടു കിട്ടിയ തെറി ഓര്‍മ്മവരും ... :)

  മറുപടിഇല്ലാതാക്കൂ
 6. ഇതില്‍ ആദ്യത്തേത് എന്റെയും ചിന്തകള്‍....

  മറുപടിഇല്ലാതാക്കൂ
 7. ഹ ഹ ഹ..അതു കലക്കി...നല്ല സാമൂഹ്യബോധമുള്ള കവിത

  മറുപടിഇല്ലാതാക്കൂ
 8. നന്നായിരിക്കുന്നു.ആശയഗാംഭീര്യമുണ്ട്.റേഷൻ കട എന്നു കേൾക്കുൻപോൾ എനിക്ക് റഷ്യയെ ആണ് ഓർമ്മവരാറ്..

  മറുപടിഇല്ലാതാക്കൂ
 9. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 10. Brilliant!

  Sometimes you are the best malayalam poet alive. Sometimes you are the worst.

  I wonder how you manage this

  :)

  മറുപടിഇല്ലാതാക്കൂ